Sunday 31 March 2013

ജമന്തി

ഏകദേശം 30ഓളം വര്‍ഗങ്ങളുല്ല ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum). ജന്മസ്ഥലം ഏഷ്യയും ഉത്തര-പൂ‌ര്‍വ യൂറോപ്പും ആണ്.
സംസ്കൃതത്തില്‍ സേവന്തികാ (सेवन्तिका) എന്നറിയപ്പെടുന്ന ജമന്തി, ഹിന്ദിയില്‍ ചന്ദ്രമല്ലിക (चंद्रमल्लिका) എന്നും തമിഴില്‍ ജവന്തി (ஜவந்தி) അഥവാ സാമന്തി (சாமந்தி) എന്നും മണിപ്പൂരിയില്‍ ചന്ദ്രമുഖി (চন্দ্রমুখী ) എന്നും അറിയപ്പെടുന്നു.

Sunday 24 March 2013

കരിമ്പ്


ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ് (ആംഗലേയം:Sugarcane). ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.

പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.

അരളി


ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.
അരളി
സംസ്കൃതത്തിലെ പേര്കരവീര
വിതരണംഇൻഡ്യയിലുടനീളം
രാസഘടങ്ങൾഎല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്, നീരിയോഡോറിൻ,സ്യൂഡോക്യുരാരിൻ,
കരാബിൻ,റോസാജിനിൻ.മഞ്ഞ അരളിയിൽ തെവെറ്റിൻ
രസംകടു,തിക്തം,കഷായം
ഗുണംലഘു,രൂക്ഷം,തീക്ഷ്ണം
വീര്യംഉഷ്ണം
വിപാകം‍കടു

ഔഷധമൂല്യം
ഡെൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്[1]. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്[1]. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉഅപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു[1]. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു[1]. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ[3] ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.[

ശീമക്കൊന്ന

പ്രമാണം:ശീമക്കൊന്ന.JPG
കൃഷിയിടങ്ങളിലും മറ്റും വേലി കെട്ടാനായി ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നു. മജ്ജ ഉണ്ടാകുന്നതിനാല്‍  ഇതിന്റെ തടിക്ക് ഉറപ്പുണ്ടാകുന്നില്ല. 10 മുതല്‍  12 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതല്‍  6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണില്‍  നന്നായി വളരുന്ന ഈ ചെടിയുടെ സ്വദേശം മധ്യ അമേരിക്കയാണ്.

ഉപയോഗങ്ങള്‍   
ശീമക്കൊന്ന പൂവ്
കൃഷിയിടങ്ങളുടെ അതിരില്‍  കമ്പുകൾ നാട്ടി വേലി ഉണ്ടാക്കാനുപയോഗിക്കുന്ന ശീമക്കൊന്നയുടെ ഇല പച്ചില വളമാണ്. ശീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തില്‍  നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കര്‍ഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്.

അഘോരി

പ്രമാണം:Flacourtia indica fruit in Hyderabad W IMG 7482.jpg
ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് അഘോരി. കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് എന്നെല്ലാം പേരുകളുണ്ട്. (ശാസ്ത്രീയനാമം: Flacourtia indica). ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഇതിനെ ramontchi, governor’s plum, batoko plum, Indian plum എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം.

ഇഞ്ചിപ്പുല്ല്

പ്രമാണം:YosriNov04Pokok Serai.JPG
സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് പുല്ല് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സസ്യമാണ്‌. (ഇംഗ്ലീഷ്: lemon grass) ശാസ്ത്രീയനാമം സിമ്പോപോഗന്‍ ഫ്ലെക്സുവോസസ് എന്നാണ്‌. [1] . തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് തെരുവത്തൈലം ഉണ്ടാക്കുന്നത്.

ഏലം


ഇനങ്ങള്‍
മലബാര്‍, മൈസൂര്‍, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ടുമുതലേ കേരളത്തില്‍ കൃഷിചെയ്ത് വരുന്നവ. മലബാര്‍ ഇനം സമുദ്രനിരപ്പില്‍ നിന്നും 600 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യുന്നവയാണ്. മൈസൂര്‍, വഴുക്ക ഇനങ്ങള്‍ 900 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നവയാണ്. നിര്‍ദ്ധാരണം സങ്കരണം എന്നീ കായികപ്രജനന വഴികളിലൂടെ രൂപപ്പെടുത്തി എടുത്തിട്ടുള്ള സങ്കരയിനങ്ങളാണ്‌ ഐ.സി.ആര്‍.ഐ.1,2, പി.വി.1,2, എം.സി.സി.-12, എം.സി.സി.-16, എം.സി.സി.-40, ഞള്ളാനി ഗോള്‍ഡ് തുടങ്ങിയവ. ഹെക്ടറിന് 1456 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനമാണ് ഐ.ഐ.എസ്.ആര്‍ കൊടക് സുവാസിനി. ജലസേചനം നൽകി ശാസ്ത്രീയമായി പരിചരിക്കുന്ന തോട്ടങ്ങളിലാണ് ഇതിന് കൂടുതല്‍വിളവ് ലഭ്യമാകുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.
ഏലം:പ്രധാന ഇനങ്ങളും സവിശേഷതകളും
ഇനംപ്രത്യേകതകൃഷിയോഗ്യമായ പ്രദേശംഉത്പാദനക്ഷമത കി.ഗ്രാം./ഹെക്ടർ
ഐ.സി.ആർ.ഐ.-1 (മലബാർ)നല്ല മുഴുപ്പും കടും പച്ചനിറവുമുള്ള കായ്കൾ, ധാരാളം പൂക്കൾ, കായ്കൾ പെട്ടെന്ന് പാകമാകുന്നുഇടുക്കി ജില്ലയിലെ തെക്കൻ മേഖല656
ഐ.സി.ആർ.ഐ.-2 (മൈസൂർ)നീണ്ട് മുഴുത്ത കായ്കൾ, നന സൗകര്യമുള്ള പൊക്കപ്രെദേശങ്ങൾക്ക് യോജിച്ചത്, അഴുകൾ രോഗത്തെ ചെറുക്കാനുള്ള കഴിവ്വണ്ടന്മേട്, നെല്ലിയാമ്പതി മേഖലകൾ766
പി.വി.-1 (മലബാർ)ഇളം പച്ചനിറത്തിലുള്ള നീണ്ട കായ്കൾ വേഗം മൂപ്പെത്തുന്നു. കുറുകിയ തണ്ടുകളിൽ അടുത്തടുത്തായി കായ്കളുടെ വിന്യാസംകേരളത്തിൽ മുഴുവനും500
എം.സി.സി.-12 (വഴുക്ക)കായ്കൾക്ക് കടും പച്ചനിറം പകുതി നിവർന്ന ശരങ്ങൾനിഴൽ കുറഞ്ഞ പ്രദേശങ്ങൾ620
എം.സി.സി.-16 (വഴുക്ക)വേഗം മൂപ്പെത്തുന്നു, ചതുപ്പ് നിലങ്ങളിലും നനക്കാൻ സൗകര്യമുള്ളിടത്തെല്ലാം കൃഷിചെയ്യാംഇടുക്കി കടുമാക്കുഴി, ഉടുമ്പൻചോല650
എം.സി.സി.-40 (മലബാർ)വേഗം മൂപ്പെത്തുന്നു, പച്ചനിറം, ഉരുണ്ട് മുഴുത്ത കായ്കൾകേരളത്തിൽ മുഴുവനും443
ഞള്ളാനിഉരുണ്ട് മുഴുപ്പുള്ള കായ്കൾ, പച്ചനിറംകേരളത്തിൽ മുഴുവനുംകൃഷിമേഖലയ്ക്കനുസരിച്ച് വ്യത്യാസം
ഏലം കൃഷിചെയ്യുന്നതിനുള്ള നടീൽ വസ്തുക്കൾ രണ്ട് രീതിയിൽ തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള ഏലച്ചെടിയുടെ ചുവട്ടിൽ (തട്ട എന്നറിയപ്പെടുന്നു) നിന്നും വളർച്ചയെത്തിയ രണ്ട് ചിനപ്പുകളും രണ്ടോ മൂന്നോ ചെറിയ ചിനപ്പുകളും ചേർത്ത് വേരോട്കൂടി വേർപെടുത്തി എടുക്കുന്ന രീതിയും. ചില സ്ഥലങ്ങളിൽ തായ്ച്ചെടി മുഴുവൻ കിളച്ചെടുത്ത് തട്ടകൾ വേർപെടുത്തിയും എടുക്കാറുണ്ട്. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.
ഒന്നാം തവാരണ
കല്ലുകളും കട്ടയും മാറ്റിയതും വളക്കൂറുള്ളതും നിരപ്പായതുമായ സ്ഥലമായിരിക്കണം തവാരണ ഉണ്ടാക്കാനായി തിരഞ്ഞെടുക്കേണ്ടത്. ചരിവ് കൂടിയ സ്ഥലങ്ങളിൽ ഭൂമി കിളച്ച് തട്ടുകളായി തിരിക്കണം. 6 മീറ്റർ നീളവും 1 മീറ്റർ വീതിയും 0.3 മീറ്റർ താഴ്ചയുമുള്ള വാരങ്ങൾ ഉണ്ടാക്കി അതിനുമുകളിൽ വളക്കൂറുള്ള മണ്ണും കമ്പോസ്റ്റും മണലും സമം ചേർത്ത മിശ്രിതം രണ്ടര സെന്റീ മീറ്റർ ഘനത്തിൽ വിരിക്കണം. ആരോഗ്യമുള്ള ചെടികളിൽ നിന്നും സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ശേഖരിക്കുന്ന കായ്കൾ മൃദുവായി അമർത്തി വിത്ത് പുറത്തെടുക്കാം. സെപ്റ്റംബർ മാസമാണ്‌ വിത്ത് പാകാൻ പറ്റിയ സമയം. അധികം താഴ്ചയിലല്ലാതെ വിത്തുകൾ നുരയിടുകയോ വിതയ്ക്കുകയോ ചെയ്യാറുണ്ട്. ഒരു ച.മീറ്റർ സ്ഥലത്ത് 10 ഗ്രാം ഏലവിത്ത് മതിയാകും. അതിനുമുകളിൽ നേരിയ ഘനത്തിൽ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതിൽ നനയ്ക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിർത്ത് തുടങ്ങും. വിത്തുകൾ കിളിർക്കുന്നതോടെ പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ചെറു തൈകളെ പന്തലിട്ട് ചൂടിൽ നിന്നും സംരക്ഷിക്കേണ്ടതുമാണ്‌. ഇങ്ങനെ കിളിർക്കുന്ന തൈകൾ പോളി ബാഗിലോ രണ്ടാം തവാരണയിലോ നടാവുന്നതാണ്‌.
ബാഗുകളിൽ തൈകൾ നടുന്ന രീതി
പ്രധാനമായും തൈകൾ വില്പനക്കായി നടുമ്പോൾ പോളിബാഗുകളിൽ നടുന്നതാണ്‌ നല്ലത്. രണ്ടാം തവാരണയുടെ കാലാവധി അഞ്ച് മുതൽ ആറ് മാസം വരെ കുറയ്ക്കാം എന്നതാണ്‌ പോളിബാഗിലെ തൈകൾക്കുണ്ടാകുന്ന മെച്ചം. പോളിബാഗു തൈകൾ തയ്യാറാക്കുന്നതിലേക്കായി 100 ഗേജ് കനമുള്ളതും 20 X 20 സെന്റീമീറ്റർ വലിപ്പമുള്ളതും അധികവെള്ളം വാർന്നുപോകുന്നതിന് അടിഭാഗത്ത് ഒരേ വലിപ്പത്തിൽ നാല്‌ ദ്വാരങ്ങൾ ഇട്ടിട്ടുള്ളതുമായ പോളിബാഗുകളാണ്‌ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 3:1:1 എന്നതോതിൽ വളക്കൂറുള്ള മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ കലർത്തിയ മിശ്രിതം നിറയ്ക്കുക. മൂന്നുമുതൽ നാല്‌ ഇലകൾ വരെയുള്ള തൈകൾ ഒരു ബാഗിൽ ഒന്ന് എന്ന കണക്കിൽ ഒന്നാം തവാരണയിൽ നിന്നും ഇതിലേയ്ക്ക് പറിച്ചുനടാവുന്നതാണ്‌. ബാഗുകൾ തമ്മിൽ അകലം നൽകുന്നത് കൂടുതൽ ചിമ്പുകൾ ഉണ്ടാകുന്നതിന്‌ സഹായകരമാകും. തൈകളുടെ വളർച്ചയിലും ചിമ്പുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഐക്യരൂപം ഉണ്ടാകുമെന്നതാണ്‌ ഈ രീതിയുടെ ഗുണം. കൂടാതെ ഈ തൈകൾ കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലത്ത് (രണ്ടാം തവാരണ) നടുമ്പോൾ നല്ല വളർച്ചയും ഉണ്ടാകും.
രണ്ടാം തവാരണ
ആദ്യം വിതച്ച സ്ഥലത്ത് 6 മാസം പിന്നിടുമ്പോൾ രണ്ടാമതൊരു നഴ്സറി കൂടി തയാറാക്കി അവിടേക്ക് മാറ്റി നടാവുന്നതാണ്‌. രണ്ടാമത്തെ നഴ്സറിയിൽ നിന്നും 1 വർഷത്തിനുശേഷം തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്‌. ജൂൺ- ജൂലൈ മാസങ്ങളാണ്‌ ഇങ്ങനെ മാറ്റി നടാൻ അനുകൂലമായ സമയം. ആദ്യ തവാരണയിലേതുപോലെ സ്ഥലം വെടിപ്പാക്കി ജൈവവളങ്ങൾ ചേർത്ത്; തൈകൾ തമ്മിൽ 20 സെന്റീ മീറ്റർ അകലത്തിൽ നടുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വളർച്ചക്ക് അനുയോജ്യ ഘടകമായതിനാൽ തണൽ ക്രമീകരിക്കുന്നു. കൂടാതെ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച തടയുന്നതിനും പുതയിടുകയും ചെയ്യുന്നു. മഴ ലഭിക്കുന്നില്ലാ എങ്കിൽ ജലസേചനവും വളർച്ച കുറവെന്ന് തോന്നിയാൽ 4 ചതുരശ്ര മീറ്റർ സ്ഥലത്ത് 50 ഗ്രാം എന്ന തോതിൽ കോംപ്ലസ് വളം 20:20 ആകെ വളത്തിന്റെ 35%, പൊട്ടാസ്യം സൾഫേറ്റ് 15%, മഗ്നീഷ്യം സൾഫേറ്റ് 15%, സിങ്ക് സൾഫേറ്റ് 3% എന്നിവ രണ്ടാഴ്ച ഇടവിട്ട് നൽകാറുണ്ട്. രണ്ടാം തവാരണയിൽ ഒരു വർഷമായാൽ തൈകൾ തോട്ടത്തിലേക്ക് നടാവുന്നതാണ്.

എള്ള്


പ്രമാണം:Sesamum indicum.jpgഭാരതത്തില്‍ അതിപുരാതന കാലം മുതല്‍ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ എള്ള്. ആയുര്‍വേദത്തില്‍ ഇതിനെ സ്നേഹവര്‍ഗ്ഗത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. എള്ളില്‍ നിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.

പ്രധാനമായും എണ്ണയ്ക്കുവേണ്ടി കൃഷിചെയ്യുന്ന ഒരു വിളയാണിത്. എള്ള് വിത്തിന്റെ 50% വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗ്ഗത്തില്പ്പെട്ട ഒരു സസ്യമാണിത്. സസ്യത്തിൽ മുഴുവനും രോമങ്ങൾ പോലെ വെളുത്ത നാരുകൾ കാണപ്പെടുന്നു. തണ്ടുകൾ കോണാകൃതിയിലുള്ളതും പൊഴികൾ നിറഞ്ഞതുമാണ്‌. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടിയുടെ താഴ്ഭാഗത്തെ ഇലകൾക്ക് മറ്റുള്ളവയെക്കാൾ വീതികൂടുതലായിരിക്കും. കൂടാതെ പല്ലുകൾ നിരത്തിയതുപോലെ അരികുകളും മങ്ങിയ പച്ച നിറവും ഉണ്ടായിരിക്കും. പത്രകക്ഷത്തിൽ നിന്നും സാധരണയായി ഒറ്റയായിട്ടാണ്‌ പൂക്കൾ ഉണ്ടാകുന്നത്. പുഷ്പവൃന്തം ചെറുതാണ്‌. വെളുത്തതോ പാടല നിറത്തോടെയോ കാണപ്പെടുന്ന ദളപുടം ഏകദേശം കുഴൽ പോലെ കാണപ്പെടുന്നു.

കൃഷിരീതി
കേരളത്തിൽ പ്രധാനമായും എള്ള് കൃഷിചെയ്യുന്നത് ഓണാട്ടുകര പ്രദേശങ്ങളിലാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മണൽ കലർന്നതും നീർവാഴ്ചയുള്ള കര പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. മകരം - കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞ് പകൽ സമത്തുള്ള ചൂട് എന്ന കാലാവസ്ഥയാണ് എള്ള് കൃഷിക്ക് പറ്റിയ കാലാവസ്ഥ[1]. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കൃഷിക്ക് മുൻപായി ഒരു ചാൽ ഉഴുത് വയൽ തോർന്നതിനുശേഷമാണ് എള്ള് വിതയ്ക്കുന്നത്. രാവിലെ പത്ത് മണിക്ക് മുൻപായോ വൈകിട്ട് മൂന്ന് മണിക്ക് ശേഷമോ ആണ് സാധാരണ എള്ള് വിതയ്ക്കുന്നത്. വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴുവുന്നു. വളരെ ചെറിയ ഐർപ്പത്തിൽ വളരുന്ന ഒരു സസ്യമായ ഇതിന് മുളച്ച് നാലിലപ്പരുവമാകുമ്പോൾ ഇടയിളക്കാവുന്നതാണ്. ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേർക്കാവുന്നതാണ്. പണ്ട് കാലങ്ങളിൽ ചില കൃഷിക്കാർ അതിരാവിലെ മഞ്ഞിൽ കുതിർന്നിരുന്ന ഇലകളിലേയ്ക്ക് പൊടിമണ്ണ് വിതറിയിരുന്നു. മണ്ണിൽ അടങ്ങിയിരുന്ന പോഷകങ്ങൾ ഇലകൾ വലിച്ചെടുത്ത് കരുത്തോടുകൂടി വളരുന്നതിന് ഇത് ഒരു കാരണമായി കരുതിയിരുന്നു.

വിളവെടുപ്പ്
സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കൾ വേർതിരിച്ചാണ് വിളവെടുക്കുന്നത്. എള്ളിന്റെ കായ്കൾക്ക് കത്തിയ്ക്ക എന്ന നാടൻ പേരുകൂടിയുണ്ട്. കത്തിയ്ക്ക (കായ്കൾ) ഇലകൾ എന്നിവ നേരിയ മഞ്ഞനിറമാകുമ്പോൾ അതിരാവിലേതന്നെ എള്ള് പിഴുതെടുക്കുന്നു. ഇങ്ങനെ പിഴുതെടുക്കുന്ന എള്ള് ചെടി കെട്ടുകളാക്കി തണലത്തു സൂക്ഷിക്കുന്നു. അങ്ങനെ സൂക്ഷിച്ച കെട്ടുകൾ മൂന്നുനാലുദിവസത്തിനു ശേഷം എടുത്ത് കുടയുമ്പോൾ അതിലെ ഇലകളെല്ലാം ഉതിർന്നു വീഴും. ചില കൃഷിക്കാർ ഇലകൾ ഉതിർന്നു വീഴുന്നതിനായി കെട്ടുകൾക്കു മുകളിൽ ചാരം വിതറുകയും ചെയ്യുന്നുണ്ട്[1]. ഇങ്ങനെ ഇലകൾ മുഴുവൻ ഉതിർന്ന എള്ള് ചെടിയുടെ ചുവട് വെട്ടിമാറ്റി തഴപ്പായിൽ വിതിർത്ത് വെയിലിൽ ഉണക്കുന്നു. ഇങ്ങനെ വെയിലിൽ ഉണക്കുന്ന ചെടികൾ ഉച്ചയ്ക്ക് മറിച്ചിട്രുണ്ട്. ഇങ്ങനെ ഉണക്കിയെടുക്കുന്ന ചെടി മൂന്നാലു ദിവസം ആകുമ്പോൾ തനിയെ കൊഴിഞ്ഞുവീഴുന്ന എള്ളുവിത്താണ് അടുത്ത കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനെ തലയെള്ള് എന്നു പറയുന്നു. വീണ്ടും ഉണക്കി ഉതിർത്തെടുക്കുന്ന എള്ളിനെ പൂവലെള്ള് എന്നു പറയുന്നു. ഇങ്ങനെ എടുക്കുന്ന എള്ളാണ് എണ്ണയുടെ ആവശ്യത്തിലേയ്ക്കായും പലഹാരങ്ങൾക്കായും ഉപയോഗിക്കുന്നത്[

കച്ചോലം


നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വര്‍ഗ്ഗത്തില്‍ പെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണല്‍ ഇഞ്ചി എന്നു പറയാറുണ്ട്.

ഇതിന്റെ വേരില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകള്‍  ഉണ്ടാക്കുന്നു.ഇവയില്‍ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരര്‍ഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാല്‍ കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമ മാറാന്‍ നല്ലതാണു്. ഛര്‍ദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവ്ദ്ധര്‍കവും കഫനിവാരണിയും ആണ്.

Sunday 17 March 2013

റമ്പൂട്ടാന്‍..


മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാന്‍. മലായ് ദ്വീപസമൂഹങ്ങള്‍ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നര്‍ത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടില്‍ സമൃദ്ധമായ നാരുകള്‍ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 1800 - മുതല്‍ 2000 അടിവരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീര്‍വാഴ്ചയും ജൈവാംശവും ഉള്ള മണ്ണില്‍ കൃഷിചെയ്യാവുന്നതാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാന്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളില്‍ 15 മുതല്‍ 20 അടി വരെ അകലത്തില്‍ റമ്പൂട്ടാന്‍ കൃഷി ചെയ്യാവുന്നതാണ്. കുഴികളില്‍ മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികള്‍ നിറച്ച് റമ്പൂട്ടാന്‍ നടാവുനതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകള്‍; കുഴിയുടേ നടുവില്‍ ഒരു ചെറിയ കുഴി ഉണ്ടാക്കി അതില് വാം എന്ന മിത്രകുമിള്‍ വിതറി തൈകള്‍ നടാവുന്നതാണ്. തൈകള്‍ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങള്‍അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.

കേരളത്തിലും നന്നായി വളരും റമ്പൂട്ടാന്‍........
ഈ അടുത്ത കാലത്തായി കേരളത്തില്‍ പ്രചുര പ്രചാരം നേടിയ റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിലും മുമ്പന്‍ തന്നെ. റമ്പൂട്ടാന്റെ ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളര്ന്നു കായ്ക്കുന്ന മരമാണ് റമ്പൂട്ടാന്‍..
റമ്പൂട്ടാനില്‍ ആണ് മരങ്ങളും പെണ് മരങ്ങളും ഉള്ളതിനാല്‍ ഒട്ടു തൈകള്‍ വേണം നടാന്‍. കുരു ഇട്ടു മുളപ്പിച്ച ഒരു വര്ഷം പ്രായമായ തൈകളില്‍ നനായി കായ്ഫലം തരുന്ന മരത്തിന്റെ കമ്പുകള്‍ വശം ചേര്ത്ത് ഒട്ടിച്ചു നടീല്‍ വസ്തുക്കള്‍ തയ്യാറാക്കാം.
ജൈവാംശം കൂടുതലുള്ളതും നീര്‍വാര്ച്ചയുള്ളതുമായ സ്ഥലങ്ങളില്‍ അര മീറ്റര്‍ ആഴമുള്ളതും, അരമീറ്റര്‍ സമചതുരവുമായ കുഴികളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ നിറച്ച് തൈകള്‍ നടാം. ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം. നട്ടു ആദ്യ മൂന്നു വര്ഷ്ങ്ങളില്‍ തണല്‍ നല്കണം. അതിനു ശേഷം നല്ല സൂര്യപ്രകാശം ലഭിക്കേണ്ടുന്ന കൃഷിയാണ് ഇത്. റമ്പൂട്ടാന് നല്ല രീതിയിലുള്ള വളപ്രയോഗവും, ജലസേചനവും ആവശ്യമാണ്. ചാണകപ്പൊടി, ജൈവ വളങ്ങള്‍, എല്ലുപൊടി എന്നിവയും തുടര്‍ വര്ഷങ്ങളിലും നല്കേണ്ടതുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പുഷ്പിക്കുകയും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വിളവെടുക്കാന്‍ സാധിക്കുകയും ചെയ്യും. നന്നായി വില കിട്ടുന്ന പഴവര്ഗ്ഗ്ങ്ങളില്‍ ഒന്നാണ് റമ്പൂട്ടാന്‍. ഇത് അലങ്കാരവൃക്ഷമായും വളര്ത്താന്‍ സാധിക്കും.

റമ്പൂട്ടാന്‍ പഴത്തിന്റെ കുരുവില്‍ നിന്ന് വേര്തി്രിക്കുന്ന കൊഴുപ്പ് സോപ്പ്, മെഴുകുതിരി എന്നിവയുടെ നിര്മ്മാണത്തിന് ഉപയോഗിക്കുന്നു.

Saturday 16 March 2013

പ്ലാവ്


പ്രമാണം:Artocarpus heterophyllus fruits at tree.jpg
പ്ലാവും ചക്കയും
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽ പെട്ട ഇത് കഠിനമരത്തിൽ പെട്ടതിനാൽ തടി വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. ഇതിന്റെ കാതലിന് മഞ്ഞ നിറമാണ് . പ്ലായില അഥവാ പ്ലാവില ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലായില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം ഉപേയാഗിച്ചിരുന്നു.
തരങ്ങൾ
പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം. വരിക്കയും കൂഴയും. വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ്‌ പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.

ഉപയോഗങ്ങൾ
ഫലം ഭക്ഷണത്തിനായും തടി ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കായും ഉപയോഗിക്കുന്നു. ഉപ്പേരി, ജാം, മിഠായി എന്നിവയുണ്ടാക്കാൻ ഫലം ഉപയോഗിക്കുന്നു. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്‌. ഭാരതത്തിൽ ചക്കപ്പഴം വിശിഷ്ടമായ ഭോജ്യമാണ്‌. മലയായിൽ പഴുത്ത ചക്ക നെടുകെ ഛേദിച്ച് കുരുമാറ്റി ഐസ്ക്രീം ചേർത്ത് കഴിക്കുന്നു. ചക്ക ഉപയോഗിച്ച് മദ്യം ഉണ്ടാക്കാനും സാധിക്കും.
പ്ലാവിന്റെ മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.[2]
പ്ലാവില മൃഗങ്ങൾക്ക് ഭക്ഷിക്കാനായി നൽകാറുണ്ട്. പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു.

തേയില


ചായ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ്‌ തേയിലച്ചെടി. തേയിലച്ചെടി യഥാര്‍ത്ഥത്തില്‍ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തില്‍ നിലനിര്‍ത്തുന്നതാണ്. വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതസ്ഥിതിയില്‍ (തണുപ്പു പ്രദേശങ്ങളില്‍) ഇത് നന്നായി വളരുന്നു. വര്‍ഷത്തില്‍ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്.

കൃഷി 

തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം ഉയർന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് യോജിച്ചയിടം. ഉദാഹരണം:- പീരുമേട്, മൂന്നാർ, വയനാട് ജില്ലയിലെ ചില മേഖലകൾ. ഇവിടെ ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോൺ‌ടൂർ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികൾ നടുന്നത്. ഇതിനെയാണ് കോൺ‌ടൂർ നടീൽ അഥവാ കോൺ‌ടൂർ പ്ലാന്റിങ് എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീർണ്ണം സ്ഥലത്ത് പരമാവധി ചെടികൾ നടാം (ഏക്കറിൽ മുവായിരത്തോളം) എന്നതാണ് ഇത്തരത്തിലുള്ള നടൽ കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തേയിലച്ചെടിക്ക് ദോഷമായതിനാൽ ഇടവിട്ട നിരയായി തണൽ മരങ്ങൾ വച്ചു പിടിപ്പിക്കാറുണ്ട്. ഇത് തണൽ നൽകുന്നതോടൊപ്പം വലിയ കാറ്റിനെ തടയുകയും ചെയ്യുന്നു. സാധാരണ ഇതിനായി നടുന്നത് സിൽവർ ഓക്ക് (Silver Oak) മരമാണ്
വിളവെടുപ്പ് 
 ഒരു ചെടി നട്ടാൽ അതിൽ നിന്നും വിളവ് ലഭിക്കുന്നതിന് മൂന്നു മുതൽ ഒമ്പത് വർഷം വരെ എടുക്കാറുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങൾ പെട്ടെന്ന് വിളവ് നൽകുന്നെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന തേയില ഗുണനിലവാരം കുറഞ്ഞതായിരിക്കും. എന്നാൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന തേയില കൂടുതൽ ഗുണനിലവാരമുള്ളവയായിരിക്കും. തേയില - തളിരിലകൾ തേയിലച്ചെടിയുടെ തളിരിലകൾ (flush) മാത്രമേ ചായയുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതായത് ഇലയുടെ കൂമ്പും രണ്ടു തളിരിലകൾഊം മാത്രമാണ് ഇതിനായി നുള്ളിയെടുക്കുന്നത്. നുള്ളിയെടുക്കുന്നയിടങ്ങളിൽ പുതിയ തളിരിലകൾ വീണ്ടും വളർന്നു വരുന്നു. വലിയ തേയിലത്തോട്ടങ്ങളീൽ തേയില നുള്ളൽ, വർഷം മുഴുവനും തുടരുന്ന ഒരു ജോലിയായിരിക്കും. വർഷം മുഴുവനും ഇല നുള്ളുമെങ്കിലും പുതിയ തളിരിലകൾ വളരുന്നതിന് ഓരോയിടത്തും നിശ്ചിത ഇടവേളകൾ നൽകുന്നു. തോട്ടത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനനുസരിച്ച് ഈ ഇടവേളയുടെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കും. താഴ്ന്ന പ്രദേശങ്ങളിൽ ഈ ഇടവേള ഒരാഴ്ചയാണെങ്കിൽ ഉയർന്ന പ്രദേശങ്ങളിൽ ഇത് രണ്ടാഴ്ച വരെയാണ്.

തേയില നുള്ളൂന്നത് വളരെ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാണ്. ശ്രീലങ്കയിൽ തമിഴ് സ്ത്രീകളാണ് ഈ തൊഴിലിൽ ഏർപ്പെടുന്നത്. ഇവർ തളിരിലകൾ നുള്ളി പുറത്ത് കെട്ടിയിട്ടുള്ള തൊട്ടിയിൽ നിക്ഷേപിക്കുന്നു. ഈ തൊട്ടികൾ അവരുടെ നെറ്റിയിലേക്കായിരിക്കും കെട്ടിയിരിക്കുക. തേയിൽക്കൊളുന്ത് ശേഖരിക്കുന്നതിന് പരമ്പരാഗത രീതിയ്ക്ക് പുറമെ സഞ്ചി ഘടിപ്പിച്ച വലിയ കത്രിക പോലെയുള്ള ഒരു ഉപകരണവും ഇപ്പോൾ പ്രചാരത്തിലുണ്ട്.
തേയില നുള്ളുന്നതിനു പുറമേ ചെടികൾക്കിടയിലെ കള നീക്കം ചെയ്യലും തോട്ടങ്ങളിലെ പ്രധാനപ്പെട്ട ജോലിയാണ്. ചെടിയുടെ കടയിലെ മണ്ണിളക്കുക, വളമിടുക, ഗുണനിലവാരം കുറഞ്ഞ ചെടികളെ നീക്കം ചെയ്ത് പുതിയവ നടുക എന്നിങ്ങനെ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ജോലിയാണ് തേയിലത്തോട്ടങ്ങളിലേത്.

തഴുതാമ


നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തില്‍ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തില്‍ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ പൂവും ഇലയും
സവിശേഷതകള്‍
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയില്‍ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മൂത്രവര്‍ദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങള്‍ക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളില്‍ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതല്‍ ഉപയോഗ്യമായ ഭാഗം.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്