Tuesday 30 April 2013

അപ്പ, നായ്ത്തുളസി


കൃഷിത്തോട്ടങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു വാര്‍ഷിക ഔഷധി (Annual herb). നായ്ത്തുളസി എന്നും പേരുണ്ട്. കമ്പോസിറ്റേ (Compositae) സസ്യകുലത്തിലെ അംഗമാണ്. ശാ.നാ. അജിറേറ്റം കോനിസോയിഡസ് (Ageratum Conyzoides). ലോമാവൃതമായ കാണ്ഡം നിവര്‍ന്നു വളരുന്നു. മൂലവ്യൂഹം (root system) ഭൂമിക്കടിയിലേക്ക് ആഴത്തിലിറങ്ങുന്നില്ല. ഇല ലോമാവൃതമാണ്; വക്കുകള്‍ ദന്തുരവും. പുഷ്പങ്ങള്‍ കാണ്ഡത്തിന്റെയോ ശാഖയുടെയോ അഗ്രഭാഗത്താണ് കാണപ്പെടുന്നത്. ഇതിനെ ശീര്‍ഷമഞ്ജരി എന്നു പറയുന്നു.  സാധാരണ അഞ്ച് കേസരങ്ങള്‍ കാണപ്പെടുന്നു. പരാഗകോശങ്ങളുടെ അഗ്രഭാഗത്ത് ഒരു സൂക്ഷ്മഗ്രന്ഥിയുണ്ട്. ജനിയുടെ വര്‍ത്തികാഗ്രം വിഭജിക്കപ്പെട്ടിരിക്കുന്നു. അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാന്‍ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.

കൈതച്ചക്ക


ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാല്‍സ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. 

ചില ഭാഗങ്ങളില്‍ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു. തെക്കെ അമേരിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ കടന്നുവന്ന പഴവര്‍ഗ്ഗമാണ് കൈതച്ചക്ക‌. വവൃക്ഷങ്ങളില്‍ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചത്. 

കൈതച്ചെടിയുടെ അടീയില്‍ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാന്‍ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടില്‍ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാന്‍ പറ്റിയ കാലം മേയ് മുതല്‍ ജൂണ്‍ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാല്‍ ചക്കയുടെ വലിപ്പവും തൂക്കവും കൂടും

കാട്ടുകാരമുള്ള്, കോമട്ടി, കോയിക്കൊടവം, കട്ടക്കാര, കഠാരമുള്ള്

പ്രമാണം:Canthium angustifolium 18.JPG
മുള്ളുകളുള്ള കാണ്ഡത്തോടുകൂടിയ വലിയ ഒരു ചെടിയാണ്  കോയിക്കൊടവം, കട്ടക്കാര എന്നെല്ലാം അറിയപ്പെടുന്ന കഠാരമുള്ള് . (ശാസ്ത്രീയനാമം: Canthium angustifolium). Narrow Leaved Canthium എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലും മ്യാന്മറിലും കാണപ്പെടുന്നു.  കാട്ടുകാരമുള്ള്, കോമട്ടി എന്നും പേരുകളുണ്ട്.

ധന്വയാസം


സൈഗോഫില്ലേസീ (Zygophyllaeceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യമാണ് ധന്വയാസം. ശാസ്ത്രനാമം: ഫാഗോണിയ ക്രെട്ടിക്ക (Fagonia cretica), ഫാഗോണിയ അറബിക്ക (Fagonia arabica). പഞ്ചാബ്, ഗംഗാസമതലം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്ന ധന്വയാസം കേരളത്തില്‍ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ.

40 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഓഷധിയാണ് ധന്വയാസം. ഗ്രന്ഥിമയമായ തണ്ട് കനം കുറഞ്ഞതും തിളക്കമുള്ളതുമാണ്. തണ്ടില്‍ നിറയെ മുള്ളുകളുണ്ടായിരിക്കും. നാനാവശത്തേക്കും ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഓഷധിയാണിത്. സൂചിപോലെ നേര്‍ത്ത് അഗ്രം കൂര്‍ത്ത ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും.

ദന്തപ്പാല, വെല്‍പാല, അയ്യപ്പാല, ഗന്ധപ്പാല

പ്രമാണം:Wrightia tinctoria in Hyderabad W IMG 7505 .jpg
അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യമാണ് ദന്തപ്പാല അഥവാ വെട്ടുപാല. (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്‌. വെല്‍പാല, അയ്യപ്പാല, ഗന്ധപ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബര്‍മ്മയിലും ധാരാളം കണ്ടുവരുന്നു. 

കേരളത്തില്‍ ദന്തപ്പാല സാധാരണയായി കാണുന്നില്ലെങ്കിലും ഇപ്പോള്‍ പല സ്ഥലത്തും ധാരാളം വളര്‍ത്തുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളില്‍ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.
ഔഷധവിധി:  ഈ ഔഷധം തമിഴ്നാട്ടില്‍ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തില്‍ ഉള്ളതാണ്. 

ചെമ്മര,. കാരകിള്‍, മുള്ളിലവ്

പ്രമാണം:Aphanamixis polystachya.JPG
ഹിമാചല്‍ പ്രദേശ്, സിക്കിം, ആസാം, പശ്ചിമഘട്ടമലനിരകള്‍ എന്നിവിടങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒരു ഔഷധം ആണ്‌ ചെമ്മരം. കാരകിള്‍ എന്നും അറിയപ്പെടുന്നു. വിത്തില്‍ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. തൊലിക്ക് ഒരുതരം ചവര്‍പ്പ് രസമുണ്ട്. മെലിയേസി(Meliaceae) സസ്യകുടുംബത്തില്‍ പെടുന്ന ഇതിന്റെ (ശാസ്ത്രീയനാമം: Aphanamixis polystachya). സംസ്കൃതത്തില് ഇതിനെ രോഹീതകം എന്ന പേരിലും ഇംഗ്ലീഷില് Sohaga എന്നും അറിയപ്പെടുന്നു. മുള്ളുകളുള്ള ഒരു വൃക്ഷമാണ്‌ ചെമ്മരം. ഇതിനെ ചില സ്ഥലങ്ങളില്‍ മുള്ളിലവ് എന്നും അറിയപ്പെടുന്നു. 

ഔഷധം
ചെമ്മരത്തിന്റെ തൊലിയാണ്‌ സാധാരണ ഔഷധങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അര്‍ബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. കഷായം, ആസവം, ലേഹ്യം, ഗുളിക എന്നീ പലരൂപത്തിലും ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. കൃമിശല്യം, വ്രണം, പ്ലീഹ, രക്തവികാരം, കരളിന്‌ ഉണ്ടാകുന്ന വിവിധതരം അസുഖങ്ങള്‍ നേത്രരോഗങ്ങള്‍ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു.

ഗരുഡപ്പച്ച, കറളകം, ഈശ്വരമുല്ല


ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ പരക്കെ കാണപ്പെടുന്നു. മലയാളത്തില്‍ കറളകം, ഈശ്വരമുല്ല എന്നൊക്കെ പേരുകളുണ്ടു്.

നിലമ്പരണ്ട


നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട (ശാസ്ത്രീയനാമം: Desmodium triflorum). ടിക് ട്രെഫൊയില്‍, ടിക് ക്ലോവര്‍ (Tick Clover, Tick Trefoil) എന്നീ ആംഗലേയനാമങ്ങളുള്ള നിലമ്പരണ്ട, മിതശീതോഷ്ണമേഘലകളിലും, ഉഷ്ണമേഘലയിലും കാണുന്നു. പ്രതാനങ്ങളുടെ സഹായത്തോടുകൂടി താങ്ങുകളുണ്ടെങ്കില്‍ അതിന്മേല്‍ പടര്‍ന്നുകയറുന്നതും, അല്ലെങ്കില്‍ ഭൂമിയില്‍ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുന്ന ദുര്‍ബല സസ്യമാണ് നിലമ്പരണ്ട. തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകള്‍; പൂക്കള്‍ക്ക് ഇളം ചുവപ്പ് മുതല്‍ വെള്ള നിറം വരെ കാണാം. കായ്കള്‍ക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളില്‍ മണല്‍ഘടികാരത്തിന്റെ ആകൃതിയിലുള്ള അറ.

ആനമുള്ള് , ജടവള്ളി

പ്രമാണം:Dalbergia horrida.jpg
ആനമുള്ള് എന്നും അറിയപ്പെടുന്ന ജടവള്ളി നിറയെ മുള്ളുകളുള്ള വലിയ ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Dalbergia horrida).

മുറിയൂട്ടി അഥവാ മുറികൂടി

പ്രമാണം:Starr 021122 0080 strobilanthes sp.jpg
ശരീരത്തിലുണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് ഭേദമാക്കാനുപയോഗിക്കുന്ന പച്ചമരുന്നു്. മുറിവ് കൂട്ടുന്നതു കൊണ്ട് ഈ ഔഷധസസ്യത്തെ മുറിയൂട്ടി അഥവാ മുറികൂടി എന്നാണ് വിളിക്കുന്നത്. മുക്കുറ്റി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്.

ഇല അരച്ചു തേയ്‌ക്കാം. മുറിവിനുമീതേ തുണിചുറ്റിയിട്ട്‌ അതിനുമീതേ തേക്കുന്നത് മണ്ണും പൊടിയും പോവാന്‍ നന്നാവും. ഇലയുടെ മേലുള്ള പൊടിതട്ടിക്കളഞ്ഞും ഉപയോഗിക്കാം. യഥാര്‍ഥനാമം ശിവമൂലി അയ്യമ്പാന എന്നാണ്. ഇതിന്റെ ഇല കയ്യില്‍ വെച്ച് ചതച്ച് മുറിയില്‍ വെക്കുകയാണ് വേണ്ടത്. ഇപ്രകാരം മുറിവുണക്കാന്‍ കമ്മ്യൂണിസ്റ്റ് പച്ച, മുളയുടെ മൊരി, കാട്ടുവടവലത്തിന്റെ ഇല, ഉങ്ങിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീരില്‍ വേപ്പിലയും കരിനൊച്ചിയിലയും അരച്ചത് മുതലായവയും ഉപയോഗിക്കുന്നുണ്ട്.. ഇതില്‍ മുറിയൂട്ടി ഉപയോഗിക്കുമ്പോഴുള്ള ഫലം പെട്ടെന്ന് അനുഭവിച്ചറിയാം എന്നതാണ് പ്രത്യേകത.. മൂലക്കുരുവിനും പുണ്ണിനും ഇത് പ്രതിവിധയാണെന്നും അനുഭവസ്ഥര്‍ പറയുന്നു

മുള്ളിലവ്, കൊത്തുമുരിക്ക്, മുള്ളിലം

പ്രമാണം:Zanthoxylum rhetsa.jpg
തടിയില്‍ നിറയെ മുള്ളുകളുള്ള ഒരു വൃക്ഷമാണ് മുള്ളിലവ്. (ശാസ്ത്രീയനാമം: Zanthoxylum rhetsa) . കൊത്തുമുരിക്ക്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ എല്ലായിടത്തും കാണപ്പെടുന്നു. ഔഷധമായി ഉപയോഗമുണ്ട്. 35 മീറ്ററോളം ഉയരം വയ്ക്കും.

മുള്ളങ്കി


പ്രമാണം:Radieschen.jpgആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തില്‍ പെട്ട ഒരു സസ്യമാണ്. “റഫാനസ് സറ്റൈവസ്” എന്നതാണ് ഇതിന്‍റെ ശാസ്ത്രീയനാമം. കിഴങ്ങു വര്‍ഗ്ഗത്തില്‍ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും പ്രധാനമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ എല്ലാ ചതുപ്പുപ്രദേശത്തും വളരുന്നു. തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ് എന്നീ പ്രദേശങ്ങളില്‍ അധികം കൃഷി ചെയ്തുവരുന്നു.

വെള്ളമഞ്ചി

പ്രമാണം:Syzygium salicifolium.jpg
6 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് വെള്ളമഞ്ചി. (ശാസ്ത്രീയനാമം: Syzygium salicifolium). പശ്ചിമഘട്ടതദ്ദേശവാസിയാണ്. നിത്യഹരിതവനങ്ങളില്‍ കാണുന്നു.

വെള്ളില, വെള്ളിലം, വെള്ളിലത്താളി


മുസാന്തയുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa).  വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്. കണ്ണിന് കുളിര്‍മ നല്‍കാനും താരനെതിരായും ഇതുപയോഗിക്കുന്നു. പൂച്ചെടിയായും മരുന്നിനായും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു.

യൂക്കാലിപ്റ്റസ്


ഔഷധ ഗുണമുള്ള "മിന്‍ട്ടേസീ” കുടുംബത്തില്‍ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്  യൂകാലിപ്റ്റസ് എന്ന ജനുസ്സില്‍ 700-ല്‍ ഏറെ മരങ്ങള്‍ ഉണ്ട്. ഓസ്ട്രേലിയയിലാണ്‌ യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകള്‍ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്‌. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തില്‍ പെട്ടതാണ്‌. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങള്‍ ചേര്‍ന്നതാണ്‌ ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയില്‍ നിന്നുള്ളവയാണ്‌. കേരളത്തില്‍ മൂന്നാര്‍, ദേവികുളം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയില്‍ നീലഗിരി, കര്‍ണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.

ഭദ്രാക്ഷം


രുദ്രാക്ഷത്തിന്റെ (Elaeocarpus ganitrus) ഒരു ബന്ധുവാണ് ഭദ്രാക്ഷം. (ശാസ്ത്രീയനാമം: Elaeocarpus tuberculatus). ഈ മരത്തെയും രുദ്രാക്ഷം എന്നു വിളിക്കാറുണ്ട്. മറ്റു മലയാളം പേരുകള്‍ Ammakkaram, Ammakorum, Badraksham, Kodavasi, Kotuvasi, Nacati, Naggara, Pahumban, Pialandi, Pilahi, Rudraksham എന്നെല്ലാമാണ്. 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരം. പശ്ചിമഘട്ടത്തിലും ഇന്‍ഡോമലേഷ്യയിലും കാണുന്നു. കാഴ്ചയ്ക്ക് തല്ലിമരവുമായി നല്ല സാമ്യം തോന്നും. രുദ്രാക്ഷത്തിന്റെ കായ ഉരുണ്ടതാണ്. അതിന്റെ കുറച്ച് പരന്ന രൂപമാണ് ഭദ്രാക്ഷത്തിന്റെ കായയ്ക്ക്. കായയ്ക്ക് ഔഷധഗുണമുണ്ട്. കായകള്‍ക്ക് മുളയ്ക്കല്‍ ശേഷി കുറവാണ്. രുദ്രാക്ഷത്തിന് പകരം ഇതിന്റെ കായകള്‍ ഉപയോഗിക്കാറുണ്ട്.

ആനക്കൈത

പ്രമാണം:Agave July 2011-1.jpg
4 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയൊരു കുറ്റിച്ചെടിയാണ് ആനക്കൈത. (ശാസ്ത്രീയനാമം: Agave americana). ചെടിയില്‍ നിന്നും വീഴുന്നതിനു മുന്നേ മുളച്ചുതുടങ്ങുന്ന വിത്തുകളാണ് ഇവയുടേത്. പലവിധ ഔഷധഗുണമുണ്ട്.  മെക്സിക്കന്‍ വംശജനായ ഈ ചെടി ഒരു അലങ്കാരസസ്യമായി ഇപ്പോള്‍ പലനാടുകളിലും എത്തിയിട്ടുണ്ട്. പൂര്‍ണ്ണവളർച്ചയെത്താന്‍ 10 വര്‍ഷത്തോളം എടുക്കും

ആനച്ചുണ്ട


വഴുതനങ്ങ ബഡ്ഡുചെയ്യാനായി നട്ടുവളര്‍ത്തുന്ന ഒരു ചെറ്റിയാണ് ആനച്ചുണ്ട.(ശാസ്ത്രീയനാമം: Solanum rudepannum). അങ്ങനെ വളര്‍ത്തുന്ന തൈകര്‍ക്ക് വേരുകളില്‍ ഉണ്ടാകുന്ന കീടബാധ ഏല്‍ക്കാറില്ലാത്തതിനാല്‍ രണ്ടാമത്തെ വർഷവും വിളവെടുക്കാനാവും.

ശീമ അഗത്തി, പുഴുക്കടിക്കൊന്ന, ആനത്തകര


ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ (ശാസ്ത്രീയനാമം: Senna alata) എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കന്‍ വംശജനായ ആനത്തകര ഇപ്പോള്‍ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. ശ്രീലങ്കക്കാരുടെ നാട്ടുവൈദ്യത്തില്‍ ആനത്തകര മരുന്നാണ്. പലയിടത്തും ഇതൊരു അധിനിവേശസസ്യമാണ്. ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങള്‍ക്കും ആനത്തകരയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു. ഫിലിപ്പൈന്‍ൻസില്‍ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട്.

പരിവള്ളി, പരുവന്‍, പരുവക്കൊടി, ആനപ്പരുവ


വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവന്‍, പരുവക്കൊടി എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. (ശാസ്ത്രീയനാമം: Pothos scandens). ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്. ചൈനയില്‍ ചിലയിടത്ത് ചായയ്ക്ക് പകരം ഇതുപയോഗിക്കാറുണ്ട്. ആന്തമാനിലും ആനപ്പരുവ കാണാറുണ്ട്.

ഒട്ടകമുള്ള്


ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ഒട്ടകമുള്ള്.(ശാസ്ത്രീയനാമം: Alhagi maurorum). മധ്യധരണ്യാഴി മുതല്‍ റഷ്യ വരെയുള്ള സ്ഥലമാണ് ഇതിന്റെ ജന്മദേശം. 6 അടിയോളം വലിപ്പം വയ്ക്കുന്ന വലിയകിഴങ്ങില്‍ നിന്നാണ് പുതിയ തൈകള്‍ ഉണ്ടാവുന്നത്. 20 അടി ദൂരെ നിന്നുപോലും തൈകള്‍ മുളയ്ക്കാറുണ്ട്. ഉത്തരേന്ത്യയിലെ മരുപ്രദേശങ്ങളില്‍ ധാരാളമായി കാണാറുണ്ട്. തടിയില്‍ നിന്നും കിട്ടുന്ന പശ യാസശര്‍ക്കര എന്ന് അറിയപ്പെടുന്നു. പലവിധ രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.

ആനക്കുറുന്തോട്ടി


കേരളത്തില്‍ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി. (ശാസ്ത്രീയനാമം: Sida rhombifolia) 
ഔഷധഗുണം 
വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാല്‍പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാര്‍പ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേര്‍ക്കുന്നു

ഇടമ്പിരി വലമ്പിരി


പ്രമാണം:Valambiri.jpgഇന്ത്യയില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോള്‍ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങള്‍ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു. ഇംഗ്ലീഷില്‍ ഈസ്റ്റ് ഇന്ത്യന്‍ സ്ക്രൂ ട്രീ (East Indian Screw Tree) എന്നാണു് പേരു്. ഇന്ത്യയിലെ കാടുകളില്‍ കണ്ടുവരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കൃഷി ചെയ്യാത്ത പാഴ്നിലങ്ങളിലും കാവുകളിലും കാണാം.

പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ

പ്രമാണം:Anisomeles malabarica.JPG
ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന ചെറിയ ഒരു കുറ്റിച്ചെടിയാണ് പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ. (ശാസ്ത്രീയനാമം: Anisomeles malabarica). Malabar Catmint എന്നും അറിയപ്പെടുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്. മുറിവുണക്കാനുള്ള ശേഷിയും മറ്റുമുള്ള ഈ ഔഷധസസ്യം ഇന്ത്യയിലെങ്ങും കാണുന്നുണ്ട്[

ഇരട്ടിമധുരം


പ്രമാണം:Illustration Glycyrrhiza glabra0.jpgവള്ളി വര്‍ഗ്ഗത്തില്പ്പെട്ട ഒരു ഔഷധസസ്യമാണ്‌ ഇരട്ടിമധുരം. അറേബ്യന്‍ നാടുകള്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും, ഹിമാലയസാനുക്കൾ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതല്‍ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.





 Fabaceae സസ്യകുടുംബത്തില്‍ പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Glycyrrhiza glabra എന്നാണ്‌. ഇംഗ്ലീഷില്‍ Liquorices, Licorice എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഹിന്ദിയില്‍ മുൽഹാതി എന്നറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമങ്ങള്‍ യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയാണ്‌[1]. അതിരസ എന്ന സംസ്കൃതനാമത്തില്‍ നിന്നുമാണ്‌ ഇരട്ടിമധുരം എന്ന പദം ഉണ്ടായത്. 

ഏകദേശം 1.5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്‌. ഇലകള്‍ ഉണ്ടാകുന്ന തണ്ടുകളോട് ചേര്‍ന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകള്‍ക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകള്‍ക്ക് നേരിയ തോതില്‍ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പ്രധാനമായും ഔഷധങ്ങളില്‍ ചേര്‍ക്കുന്നത് വേരാണ്‌ എങ്കിലും തണ്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. 

വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അര്‍ബുദം, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ ഘൃതങ്ങള്‍, കഷായങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, എണ്ണകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇരട്ടിമധുരം ഉപയോഗിക്കുന്നു.

Monday 29 April 2013

ഐവിരലിക്കോവ


ഒരു ഔഷധസസ്യയിനമാണ് ഐവിരലിക്കോവ (ശാസ്ത്രനാമം : Diplocyclos palmatus ). ഇത് നെയ്യുണ്ണി, നെയ്യുന്‍ണി എന്നൊക്കെയും അറിയപ്പെടുന്നു. പടര്‍ന്നു വളരുന്ന ഇനമാണ് ഇത്. ഇലയുടെ ആകൃതി അഞ്ചുവിരലുകളുള്ള കൈ പോലെയായതിനാലാണ് ഐവിരലിക്കോവ എന്ന പേര് ലഭിച്ചത്. കായയ്ക്ക് ശിവലിഗത്തോടു സാമ്യമുള്ളതിനാല്‍ സംസൃതത്തില്‍ ഈ സസ്യം ശിവലിംഗി എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ പണ്ട് സര്‍വ്വസാധാരണമായിരുന്ന ഈ സസ്യം മിക്ക സംസ്ഥാനങ്ങളിലും ഇന്ന് അന്യമായിട്ടുണ്ട്. പനി, നീര് എന്നിവയ്ക്ക് ഫലപ്രദമായ ഒരു ഔഷധമായി ഈ സസ്യം ഉപയോഗിക്കുന്നു.

ശതാവരി


ഭാരതത്തില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ശതാവരി. ഇത് ആയുര്‍വേദത്തിലെ ജീവന പഞ്ചമൂലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌.അയവുള്ളതും ഈര്‍പ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയും ചെയ്യുന്നു.
ശതാവരിയുടെ കിഴങ്ങ്
കിഴങ്ങുവേരുകള്‍ ഉള്ള ആരോഹി സസ്യമാണിത്. ഇലകള്‍ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശാഖകള്‍ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6 കര്‍ണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌..

പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തില്‍ കണ്ടുവരുന്നത്. അധികം ഉയരത്തില്‍ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തില്‍ പടര്‍ന്നു വളരുന്നവയും മുള്ളുകള്‍ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വള്‍ഗ്ഗം അധികം ഉയരത്തില്‍ പടരാത്തവയും നേരെയുള്ള മുള്ളുകള്‍ ഉള്ളതുമാണ്‌. ജൂണ്‍ - സെപ്റ്റംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു.

ഔഷധോപയോഗങ്ങള്‍
ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയില്‍ ഉപയോഗിക്കുന്നു. 

വാതക്കൊടി


ഒരിനം വള്ളിച്ചെടിയാണ് വാതക്കൊടി (ശാസ്ത്രീയ നാമം. Naravelia zeylanica). എരിവള്ളി, കരുപ്പക്കൊടി, കുരുപ്പക്കൊടി, കുറുപ്പക്കൊടി, തലവേദനവള്ളി, പൊഴന്തലച്ചി, വാതംകൊല്ലി എന്നെല്ലാം പേരുകളുണ്ട്. കിഴങ്ങുകളാവുന്ന വേരുകള്‍. ഒരു ഔഷധസസ്യമാണിത്. അണലി കടിച്ചാലുണ്ടാവുന്ന നീര് മാറ്റാന്‍ ഇതിന്റെ വേര് ഉപയോഗിക്കാറുണ്ട്.

Sunday 28 April 2013

ഒതളം


അപ്പോസൈനേസി സസ്യകുടുംബത്തില്‍ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ശാസ്ത്രനാമം സെര്‍ബെറാ ഒഡോളം (Cerbera odollum). ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സാധാരണ കണ്ടുവരുന്നു.

ഒതള (ഉതള) തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ശര്‍ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയില്‍ നിന്നും സെറിബെറില്‍ (cereberin), ഒഡോളിന്‍ (odollin) തുടങ്ങിയ പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം. മഞ്ഞ അരളിയില്‍ ധാരാളമുള്ള തെവറ്റന്‍ (thevetin) എന്ന വിഷവസ്തു ഒതളങ്ങയിലും ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലിനോലിയിക് അംളം (16.4%), പാൽമിറ്റിക് അംളം (30%) എന്നിവയും ഒതളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കായ് തിന്നുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോള്‍ മരണവും സംഭവിക്കാറുണ്ട്. മീന്‍ പിടിക്കാനുള്ള വിഷമായും ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് വെള്ളത്തില്‍ ഒതളങ്ങാ പോലെ എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്.

ആത്മഹത്യാവൃക്ഷം എന്നറിയപ്പെടുന്ന ഒതളം പണ്ടു ധരിച്ചുവച്ചിരുന്നതിനേക്കാള്‍ എത്രയോ പേര്‍ ഇന്ത്യയില്‍ മരിക്കാന്‍ കാരണമാവുന്നുണ്ടെന്നാണ്‌ പുതിയ അറിവ്‌. മറ്റേതൊരു സസ്യജന്യമായ വിഷത്തേക്കാള്‍ ഒതളങ്ങയാണ്‌ ആത്മഹത്യയ്ക്ക്‌ ഉപയോഗിക്കുന്നത്‌. കേരളത്തിലെ ആത്മഹത്യകളില്‍ പത്തിലൊന്നില്‍ ഒതളങ്ങയാണ്‌ കാരണക്കാരന്‍, സസ്യജന്യവിഷങ്ങള്‍ ഉപയോഗിച്ചുള്ളവയില്‍ പകുതിയോളവും. 1989-90 കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന 500 മരണങ്ങളിലെങ്കിലും ഒതളങ്ങ കാരണമായിട്ടുണ്ടാവുമെന്നു കരുതുന്നു.

അരയാഞ്ഞിലി


ഇന്ത്യ, ആഫ്രിക്ക, മലയ, ശ്രീലങ്ക തുടങ്ങിയിടങ്ങളില്‍ കാണപ്പെടുന്ന ഉയരം കൂടിയ ഒരു കാട്ടുമരമാണ് അരയാഞ്ഞിലി(Upas Tree).(ശാസ്ത്രീയനാമം: Antiaris toxicaria). ഇന്ത്യയില്‍ സഹ്യപര്‍വ്വതപ്രദേശം ഉള്‍പ്പെടുന്ന ദക്ഷിണഭാരതത്തിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എണ്‍പത് മീറ്റര്‍ വരെ പൊക്കം വരുന്ന ഈ വൃക്ഷത്തിന് ആഞ്ഞിലിയില്‍ നിന്നും വളരെ വ്യത്യാസമുണ്ട്. 

ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് 15 സെന്റിമീറ്ററോളം നീളവും 6 സെന്റിമീറ്ററോളം വീതിയുമുണ്ട്. അവ തണ്ടില്‍ ഒന്നിടവിട്ട് രണ്ടുനിരകളിലായി കാണുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. കായക്ക് ചുവപ്പുനിറമാണ്. വലിയ പൊക്കമുള്ള അരയാഞ്ഞിലിയുടെ മരത്തൊലി കട്ടിക്കൂടിയതാണ്. പരുപരുത്ത ഇതിന്റെ മരത്തൊലിക്ക് 2 സെന്റിമീറ്ററോളം കനമുണ്ട്.മരവുരി എന്നൊരു പേരുകൂടി ഈ വൃക്ഷത്തിനുണ്ട്.തടിയിലെ വെള്ളക്കറയില്‍ 'ആന്റിയാരിന്‍ ' എന്ന വിഷമുണ്ട്. മുന്‍കാലങ്ങളില്‍ മലയന്മാര്‍ അമ്പില്‍ പുരട്ടുന്ന വിഷമായി അരയാഞ്ഞിലിക്കറ ഉപയോഗിച്ചിരുന്നു. വെള്ളനിറമുള്ള തടിയ്ക്ക് ഈടും ഉറപ്പും കുറവാണ്.

നിലവാക


സിസാല്‍പിനിയേസി (Caesalpiniaceae) എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധ സസ്യമാണ് നിലവാക. (ശാസ്ത്രീയനാമം:- കാഷ്യ ആംഗുസ്റ്റിഫോളിയ - Cassia Angustifolia). ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന നിലവാകയ്ക്കു സംസ്കൃതത്തില്‍ സോനമുഖി, ഭൂമിചാരി, മാർക്കണ്ഡികാ എന്നീ പേരുകളുമുണ്ട്. തെക്കേ ഇന്ത്യയില്‍ തിരുനെല്‍വേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വന്‍തോതില്‍ കൃഷിചെയ്യുന്നു.

മുണ്ടകം അഥവാ കാട്ടുചാമ്പ


പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ, പത്തുമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് മുണ്ടകം അഥവാ കാട്ടുചാമ്പ. (ശാസ്ത്രീയനാമം: Syzygium mundagam). കായയുടെ ഇളംമധുരമുള്ള പുറംതോട് തിന്നാന്‍ കൊള്ളും.

കാട്ടുകറിവേപ്പ് അഥവാ മരമുല്ല


കറിവേപ്പുമായി വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ് അഥവാ മരമുല്ല. (ശാസ്ത്രീയനാമം: Murraya paniculata). Orange Jasmine എന്നറിയപ്പെടുന്നു. നല്ല മണമുള്ള മഞ്ഞകലര്‍ന്ന വെള്ളപ്പൂക്കളുള്ള ഈ ചെടി ഒരു അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിക്കുന്നു. ഇന്ത്യന്‍ വംശജയാണ് കാട്ടുകറിവേപ്പ്. അലങ്കാരവൃക്ഷമായി വളര്‍ത്തുമ്പോള്‍ മിക്കവാറും മുറിച്ച് കുറ്റിയായി നിര്‍ത്തുന്നു. എല്ലാക്കാലത്തും തന്നെ പൂക്കളുണ്ടായിരിക്കും. ചുവന്ന നിറമുള്ള കായകള്‍ക്കുള്ളില്‍ ഒന്നോ രണ്ടോ വിത്തുകള്‍ ഉണ്ടായിരിക്കും. പക്ഷികള്‍ തിന്നുന്ന വിത്തുവഴിയാണ് പ്രധാനമായും വംശവര്‍ദ്ധന നടക്കുന്നത്. ഈ ചെടിയുട പല ഭാഗങ്ങളും ഔഷധങ്ങളായി ഉപയോഗിക്കുന്നു.

കാട്ടുമുന്തിരി


വലിയ മരങ്ങളുടെ മുകളില്‍ വരെ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുമുന്തിരി. (ശാസ്ത്രീയനാമം: Elargnus conferta). Wild Olive, Bastard Oleaster, Snake Fruit എന്നെല്ലാം അറിയപ്പെടുന്നു. മറ്റു പഴങ്ങള്‍ മൂക്കുന്നതിനു മുന്‍പെ തന്നെയുണ്ടാവുന്ന പഴങ്ങളെന്ന നിലയില്‍ ഇതു പ്രാധാന്യമുണ്ട്. പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം തിന്നാന്‍ കൊള്ളാം. നല്ല പുളിയുള്ള പഴങ്ങള്‍ അച്ചാറിടാനും ഉത്തമമാണ്. ഇലയുടെ അടിവശം വെള്ളിനിറത്തില്‍ കാണുന്നു. ഔഷധഗുണങ്ങളുണ്ട്.

വെള്ളയോടല്‍, വള്ളിയോടല്‍, ഓടല്‍, ഓട


പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന വലിയ ഒരു ആരോഹിയാണ് വെള്ളോടല്‍ എന്ന വെളുത്തഓടല്‍.(ശാസ്ത്രീയനാമം: Sarcostigma kleinii). വെള്ളയോടല്‍, വള്ളിയോടല്‍, ഓടല്‍, ഓട എന്നെല്ലാം അറിയപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തില്‍ തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളില്‍ കടുപ്പമേറിയ ഒറ്റ വിത്തുണ്ട്. വിത്തില്‍ നിന്നും ഒരു എണ്ണ ലഭിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു സസ്യമാണ് വെളുത്തഓടല്‍

വെള്ളനൊച്ചി

പ്രമാണം:Starr 080611-8451 Vitex trifolia.jpg
5 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് വെള്ളനൊച്ചി. (ശാസ്ത്രീയനാമം: Vitex trifolia). കരിനൊച്ചിയോട് നല്ല സാമ്യമുണ്ട്. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളില്‍ കാണുന്നു. പലനാടുകളിലെയും നാട്ടുമരുന്നുകളില്‍ ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായും വളര്‍ത്തുന്ന വെള്ളനൊച്ചി സ്ത്രീരോഗചികില്‍സക്കായി പലയിടത്തും ഉപയോഗിക്കുന്നു.

എയ്ഞ്ചല്‍സ് ട്രമ്പറ്റ്


വഴുതന, മുളക് എന്നിവ ഉള്‍പ്പെടുന്ന സൊളാനേസിയേ സസ്യകുടുംബത്തിലെ ഒരു വര്‍ഗ്ഗമാണ് എയ്ഞ്ചല്‍സ് ട്രമ്പറ്റ് (ശാസ്ത്രീയനാമം: Brugmansia suaveolens). അലങ്കാരസസ്യമായി വളര്‍ത്തുന്ന ഇവയിലെ വ്യത്യസ്ത ഇനങ്ങളില്‍ മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടാകുന്നു. 14 മുതല്‍ 50 സെന്റീമീറ്റര്‍ വരെ നീളമുള്ള പൂക്കള്‍ സുഗന്ധമുള്ളവയാണ്. ചില ഇനത്തിലെ പൂക്കളുടെ ഇതളുകള്‍ അടുക്കുള്ളതും ഇല്ലാത്തതുമായി കാണപ്പെടുന്നു. പൂക്കള്‍ക്ക് ഉമ്മത്തില്‍ പൂവിനോട് സാദൃശ്യമുണ്ട്. എന്നാല്‍ ഇവയുടെ പൂക്കള്‍ താഴേക്കു തൂങ്ങി വളരുന്നു.

കാശാവ്, കായാമ്പൂ


സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര് വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത - അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ് (Ironwood Tree). ഇന്ത്യയില്‍ ദക്ഷിണേന്ത്യയില്‍ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കര്‍ണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു.

Saturday 27 April 2013

പെന്റാസ് ലാന്‍സിയോലാട്ട


പ്രമാണം:Penta.JPGസപുഷ്പികളില്‍ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് പെന്റാസ് ലാന്‍സിയോലാട്ട - Pentas lanceolata. ഇതു സാധാരണയായി ഈജിപ്ഷ്യന്‍ സ്റ്റാര്‍ക്ലസ്റ്റര്‍ എന്നറിയപ്പെടുന്നു. ആഫ്രിക്കയിലും യമനിലും ഇവ സാധരാണമാണ്. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യ ഇനമായ ഇത് ചിത്രശലഭ ഗാര്‍ഡനുകളില്‍ ധാരാളമായി കാണുന്നു.

സര്‍പ്പപ്പോള

പ്രമാണം:Sansevieria trifasciata.jpg
ആഫ്രിക്കന്‍ വംശജനായ ഒരു അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവര്‍ഷകുറ്റിച്ചെടി. മണ്ണില്‍നിന്നും നേരേ ഉയര്‍ന്നുനില്‍ക്കുന്ന കട്ടിയുള്ള ഇലകള്‍. പാമ്പിനെപ്പോലെയുള്ള രൂപത്താല്‍ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂര്‍ച്ചയുള്ള വശങ്ങളുള്ളതിനാല്‍ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. വളരെക്കുറച്ച് വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയില്‍ വളര്‍ത്താനും വീടിനുള്ളില്‍ വളര്‍ത്താനും അനുയോജ്യമാണ്. . നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജന്‍ ഓക്സൈഡുകളും ഫോര്‍മാന്‍ഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാന്‍ ഈ ചെടിക്കുള്ള കഴിവുകാരണം വീടിനുള്ളില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്.

പാല്‍മുതുക്ക്


ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്.  പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍-- --,- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്.ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്.

ചണ, തന്തലക്കൊട്ടി, കിലുകിലുക്കി


ആഫ്രിക്കന്‍ വംശജനായ ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കിലുകിലുക്കി. (ശാസ്ത്രീയനാമം: Crotalaria retusa). ചണ, തന്തലക്കൊട്ടി എന്നും പേരുകളുണ്ട്. ഒരു കളയാണ്, പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കരിനീലക്കടുവ ശലഭത്തിന്റെ മാതൃസസ്യമാണിത്. കന്നുകാലികള്‍ക്ക് കിലുകിലുക്കി വിഷമാണ്. പച്ചിലവളമായും വിളകള്‍ക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. വിയറ്റ്നാമിന്‍ കുരുക്കള്‍ വറുത്തുതിന്നാറുണ്ട്.ചിലയിടങ്ങളില്‍ ഇലയും പൂവും കറിവയ്കാന്‍ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളില്‍ ഈ ചെടി ഉപയോഗിച്ചു കണുന്നു . Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു.

സോമനാദി കായം


ഭാരതത്തില്‍ എല്ലായിടത്തും കാണപ്പെടുന്നതും ശരാശരി 3 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നതുമായ ഒരു ഉദ്യാനവൃക്ഷമാണ് സോമനാദി കായം (Gummy gardenia). മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെ ഇലപൊഴിയും വനങ്ങളില്‍ നന്നായി വളരുന്ന ഒരു ഔഷധസസ്യംകൂടിയാണ്‌.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്