ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക (Lubika)എന്നു പറയുന്നു. ളൂബിക്ക, ളൂവിക്ക, ലൗലോലിക്ക എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്നു. പഴവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുന്‍പ് പച്ച നിറവും പഴുക്കുമ്പോള്‍ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്ങിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉള്‍ഭാഗത്തായി വളരെ ചെറിയ കുരുക്കലും ഉണ്ടാകും.
ലൂബി തൈ നട്ട് നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വര്‍ഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളര്‍ത്തുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതായി കാണുന്നില്ല.
പുളിരസമുള്ളതിനാല്‍ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്. മൂപ്പെത്തിയ ലൂബിക്ക ഉപ്പും പച്ചമുളകും ചേര്‍ത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാര്‍ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീന്‍ കറികളില്‍ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്.
No comments:
Post a Comment