Tuesday 28 May 2013

മൂക്കിട്ടകായ

പ്രമാണം:Bulbophyllum sterile.jpg
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഓര്‍ക്കിഡാണ് മൂക്കിട്ടകായ.(ശാസ്ത്രീയനാമം: Bulbophyllum sterile). വംശനാശഭീഷണിയുണ്ട്. താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍ പൊതുവേ കാണുന്ന ഇനമാണിത്. മരങ്ങളിലും പാറകളിലും പറ്റിപ്പിടിച്ച് വളരും. പൂക്കള്‍ക്ക് ദുര്‍ഗന്ധമുണ്ട്.

മോടകം


ചെറുപ്പത്തില്‍ മരങ്ങളെ ഞെരുക്കി കയറുന്നതും വലുതാവുമ്പോള്‍ സ്വന്തമായി നില്‍ക്കുവാന്‍ കഴിവുള്ളതുമായ ഒരു ചെറിയ മരമാണ് മോടകം. (ശാസ്ത്രീയനാമം: Fagraea ceilanica). 10 മീറ്റര്‍ വരെ ഉയരം വയ്ക്കും. ഏഷ്യയില്‍ പലയിടത്തും കാണുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്താറുണ്ട്.

രക്ത മന്ദാരം അഥവാ ചുവന്ന മന്ദാരം


പുഷ്പിക്കുന്ന സസ്യങ്ങളിലെ ഫാബസൈ കുടുംബത്തിലെ ഒരു സ്പീഷിസാണ് രക്ത മന്ദാരം അഥവാ ചുവന്ന മന്ദാരം (Bauhinia purpurea). 17 മീറ്റര്‍ വരെ ഉയരം വരുന്ന മരമാണു് ഇത്. ഇലകള്‍ 10 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളത്തില്‍ വിസ്തൃതമായി വളരുന്നു. പൂക്കള്‍ വേനല്‍ക്കാലത്താണ്‌ കൂടുതലായി വിരിയുന്നതു്. ശ്രദ്ധേയമായ സുഗന്ധമുള്ള പൂക്കള്‍ പിങ്ക് നിറത്തില്‍ അഞ്ച് ഇതളോടു കൂടി കാണുന്നു. 30 സെന്റീമീറ്റര്‍ നീളമുള്ള ഇവയുടെ ഫലത്തിനുള്ളില്‍ 12 മുതല്‍ 16 വരെ വിത്തുകള്‍ ഉണ്ട്. ഇതിലെ ഫലങ്ങള്‍ കൂടുതലും മഴയില്ലാത്ത മഞ്ഞുകാലത്ത് അടരുകയും എന്നാല്‍ അടരാത്തവ അടുത്ത പൂക്കാലം വരെയും നിലനില്‍ക്കുകയും ചെയ്യുന്നു. ഇലകള്‍ ഒന്നിടവിട്ടു പാകിയപോലെ കാണാം. തെക്കേ ചൈനയാണ് ഇവയുടെ ജന്മദേശം. തെക്കുകിഴക്ക്‌ ചൈനയിലും ഹോങ്കോങ്ങിലും ഇവ സാധാരണമാണ്.

നിത്യകല്യാണി, അഞ്ചിലത്തെറ്റി, കാശിത്തെറ്റി, പാണ്ടിറോസ, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച, ശവംനാറി


കേരളത്തില്‍ സര്‍വ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി (ഇംഗ്ലീഷ്: periwinkle). ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. ഭാരതം ജന്മദേശമായ നിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തില്‍ നട്ടുവളര്‍ത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം Catharanthus roseus എന്നാണ്. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശം. അര്‍ബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആല്‍ക്കലോയ്ഡ്സ് ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ചാണുണ്ടാക്കുന്നത്. രക്തസമ്മര്‍ദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.
നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃതനാമങ്ങള്‍ക്ക് പുറമേ കേരളത്തില്‍ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി, "പാണ്ടിറോസ" എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്.ശവക്കോട്ടകളില്‍ നട്ടുവളര്‍ത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും പേരുകളുണ്ട്. ശവംനാറി എന്ന പേരുമുണ്ട്.പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിനെ ആദോം ഔവേം (ആദവും ഹവ്വയും) എന്നും വിളിക്കാറുണ്ട്.

നിത്യവഴുതന

പ്രമാണം:Ipomoea turbinata (Gariya) in Hyderabad, AP W IMG 9713.jpg
അലങ്കാരത്തിനും പാചക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യ വഴുതന (ശാസ്ത്രീയനാമം: Ipomoea turbinata). അധികം പരിചരണം ആവശ്യമില്ലാതെ വേലിയില്‍ വളര്‍ത്താവുന്ന ഒരു സസ്യം കൂടിയാണിത്. വൈകുന്നേരങ്ങളില്‍ പൂക്കള്‍ വിരിയുന്ന ഈ സസ്യത്തിന്റെ കായ്കള്‍ക്ക് ഗ്രാമ്പുവിന്റെ ആകൃതിയാണുള്ളത്

കദംബവള്ളി

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കദംബവള്ളി. (ശാസ്ത്രീയനാമം: Jasminum malabaricum). അമ്പലങ്ങളുടെ അടുത്തു നട്ടുവളര്‍ത്താറുണ്ട്. പൂജകള്‍ക്ക് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ വളരെ വിരളമായേ കാണാറുള്ളൂ. Wild Jasmine, Malabar Jasmine എന്നെല്ലാം അറിയപ്പെടുന്നു.

ഊട്ടി പൂവ്

പ്രമാണം:Spring flower.JPG
ഊട്ടി , കൊടൈക്കനാല്‍ ഭാഗങ്ങളില്‍ മാത്രം കാണുന്ന എവർ ലാസ്റ്റിംഗ് ഫ്ലവര്‍ (ശാസ്ത്രനാമം : Helichrysum bracteatum) എന്ന് അറിയപ്പെടുന്ന ഒരു സസ്യമാണ് ഊട്ടി പൂവ്.

കാട്ടുമൈലോചിന, പാറമുള്ള് എന്നെല്ലാം അറിയപ്പെടുന്ന അക്കരംകൊല്ലി

പ്രമാണം:Polycarpaea corymbosa W2 IMG 3047.jpg
ശാഖകളില്ലാത്ത ഒരു ചെറിയ ഏകവര്‍ഷിച്ചെടിയാണ് കാട്ടുമൈലോചിന, പാറമുള്ള് എന്നെല്ലാം അറിയപ്പെടുന്ന അക്കരംകൊല്ലി. (ശാസ്ത്രീയനാമം: Polycarpaea corymbosa) . കാലിത്തീറ്റയായി ഉപയോഗിക്കുന്നു. മണലുള്ള മണ്ണിലും തുറസ്സായ സ്ഥലങ്ങളിലും വളരുന്നു. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു.

സൂചിമുല്ല

പ്രമാണം:Jasminum auriculatum (Juhi) in Talakona forest, AP W IMG 8323.jpg
കുടുംബം : Oleaceae ശാസ്ത്രനാമം: Jasminum auriculatum Vahl. സംസ്കൃതത്തില്‍ യുധിക, സൂചിമല്ലിക എന്നും ഇംഗ്ലീഷില്‍ നീഡിൽ ഫ്ലവര്‍ ജാസ്മിന്‍ എന്നും വിളിക്കുന്നു. വര്‍ഷം മുഴുവന്‍ പൂവിടുന്ന അധികം ഉയരത്തില്‍ വളരാത്ത പടര്‍ന്നു വളരുന്ന,ഏതു മണ്ണിലും വളരുന്ന ഒരു ചെടിയാണൂ്.

കോസ്മോസ്, ആകാശമല്ലി, മാങ്ങാനാറി,


സാധാരണ മഞ്ഞ, ഓറഞ്ച്,ചുവപ്പ് എന്നീ നിറങ്ങളില്‍ പൂവ് കണ്ടുവരുന്ന ഒരു സസ്യമാണ് മാങ്ങാനാറി. ആകാശമല്ലി, കോസ്മോസ് എന്ന പേരിലും ഇതറിയപ്പെടുന്നു. ശാസ്ത്രനാമം : Cosmos sulphureus. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. 
അര്‍ദ്ധവാര്‍ഷിക സസ്യമാണിത്. ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കളുണ്ടാകുന്നു. ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകര്‍ഷണ സസ്യമാണിത്. വിത്ത് വഴിയാണ് പ്രജനനം.

ആകാശമുല്ല, നക്ഷത്ര മുല്ല, നക്ഷത്രക്കമ്മല്‍"


ഇപോമേയ ജനുസ്സില്‍ പെടുന്ന ഒരു ലതയാണ് ആകാശമുല്ല. (ഇംഗ്ലീഷ്:Cardinal Creeper,Cypress Vine അഥവാ Star Glory, ശാസ്ത്രീയ നാമം:Ipomoea quamoclit) 1 മുതല്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്ന വര്‍ഷം മുഴുവന്‍ പൂവണിയുന്ന സസ്യമാണിത്. കേരളത്തിലെ ഗ്രാമങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്നു.
"നക്ഷത്രക്കമ്മല്‍" എന്നും "നക്ഷത്ര മുല്ല" എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.

കല്‍ത്താമര


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കല്‍ത്താമര. (ശാസ്ത്രീയനാമം: Begonia floccifera). കിഴങ്ങില്‍ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള പച്ച ഇലകള്‍ കാണാന്‍ സുന്ദരമാണ്. പൂക്കള്‍ വെളുത്തതാണ്.

ചതകുപ്പ, ശതകുപ്പ


ചതകുപ്പ, ശതകുപ്പ എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: anethum graveolens L എന്നാണ്. സംസ്കൃതത്തില്‍ ശതപുഷ്പ:, ശതഹ്വ, മധുര എന്നും ഇംഗ്ലീഷില്‍ Dill എന്നും അറിയുന്നു. ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കൃഷിചെയ്തുവരുന്നു.

ആറ്റുകറുവ

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ആറ്റുകറുവ (ശാസ്ത്രീയനാമം: Cinnamomum filipedicellatum). 10 മീറ്ററോളം ഉയരം വയ്ക്കും. 700 മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ കാണുന്നു. വംശനാശഭീഷണിയുണ്ട്.  ഇതില്‍ നിന്നും ലഭിക്കുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്.

ആരോഗ്യപ്പച്ച

പ്രമാണം:Trichopus zeylanicus1.jpg
പശ്ചിമഘട്ട വനമേഖലയില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ആരോഗ്യപ്പച്ച. ട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്‌. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ ഗുണത്തോടും ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്‌[1].. . ഏകദേശം 30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകള്‍ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിനാലായിരിക്കണം ഈ സസ്യത്തിന്‌ ആരോഗ്യപച്ച എന്ന പേര്‌ ലഭിച്ചതെന്നു കരുതുന്നു. വളരെ ചെറിയപൂക്കള്‍, ഏലക്കായെപ്പൊലെയുള്ള ചെറിയ കായ്കള്‍ എന്നിവയാണ്‌ ഇതിനുള്ളത്. പാകമാകാത്ത കായ്കള്‍ക്ക് എണ്ണമയം ഉണ്ടായിരിക്കും.

കല്ലുരുവി

നീര്‍മ്മേല്‍ഞെരിപ്പ്, മഞ്ഞക്കുറിഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന കല്ലുരുവി 60 സെന്റീമീറ്റര്‍  വരെ പൊക്കം വയ്ക്കുന്ന ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: Ammannia baccifera). ആയുര്‍ വേദത്തില്‍ ഔഷധമാണ്. Blistering Ammannia എന്ന് അറിയപ്പെടുന്നു. തുറന്ന ചതുപ്പു പ്രദേശങ്ങളില്‍ കാണാറുണ്ട്.

കൂവ

പ്രമാണം:Marant arund 090103-5154 rwg.JPG
കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വള്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്: East Indian Arrowroot ശാസ്ത്രീയനാമം:Curcuma angustifolia. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.
പുരാതനകാലത്ത് കരീബ്യന്‍ ദീപുകളിലെ നിവാസികള്‍ കൂവയ്ക്ക് ആഹാരത്തില്‍ ആഹാരം എന്നര്‍ത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതല്‍ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങള്‍കൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷില്‍ പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണില്‍ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്.
കൂവക്കിഴങ്ങിന്റെ നീരില്‍നിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേര്‍ക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.
കൂവപ്പൊടി വെള്ളമോ പാലോ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികില്‍സയാണ്. കൂവപ്പൊടി കൂവനീര്‍ എന്നും അറിയപ്പെടുന്നു.

ആകാശവല്ലി, മൂടില്ലാത്താളി


Convolvulaceae കുടുംബത്തിലെ ഭാഗികമായ ഒരു പരാദ സസ്യമാണ് ആകാശവല്ലി അഥവാ മൂടില്ലാത്താളി. ഇലകള്‍ ഇല്ലാത്ത ഇവയുടെ തണ്ടിനു് ഇളം പച്ച നിറമാണ്. മറ്റു ചെടികളില്‍ പടര്‍ന്നു വളരുന്ന ഇവ ഇവയുടെ ശാസ്ത്രനാമം Cuscuta reflexa Roxb എന്നാണ്.

ഇളം മഞ്ഞനിറത്തിലുള്ള പരാദസസ്യമാണ്. നിറയെ ശാഖകളുണ്ടാവും. ആഥിതേയ സസ്യത്തിന്റെ മുകളില്‍ പടര്‍ന്നുകിടക്കും. ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് ചെടി പുഷ്പിക്കുന്ന കാലം. വളരെ ചെരിയ പൂക്കളാണ്.

Monday 27 May 2013

ഉണ്ടാപ്പയിന്‍

പശ്ചിമഘട്ടത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളില്‍കാണപ്പെടുന്ന ഒരിനം വലിയ മരമാണ് ഉണ്ടാപ്പയിന്‍ . (ശാസ്ത്രീയനാമം: Gymnacranthera canarica). 25 മീറ്റര്‍ വരെ ഉയരം വയ്ക്കും. പശ്ചിമഘട്ടതദ്ദേശസസ്യമാണ്. വംശനാശഭീഷണിയുണ്ട്. വിത്തില്‍ ഭാരത്തിന്റെ പകുതിയോളം കൊഴുപ്പാണ്. കൈകൊണ്ടുപിഴിഞ്ഞ് ഇതു ശേഖരിക്കാം. ഗിരിവര്‍ഗ്ഗക്കാര്‍ ഈ കൊഴുപ്പ് മുളങ്കുറ്റിയില്‍ ശേഖരിച്ചു കത്തിച്ചു വിളക്കായി ഉപയോഗിക്കാറുണ്ട്. ഈടും ഉറപ്പും ബലവും കുറഞ്ഞ തടിക്ക് മങ്ങിയ തവിട്ടുനിറമാണ്.

കരിവേലം

പ്രമാണം:Babool (Acacia nilotica) flowers at Hodal W IMG 1163.jpg
ഇന്ത്യന്‍ അറബിക് ഗം ട്രീ എന്നും അറിയപ്പെടുന്ന കരിവേലത്തിന്റെ സംസ്കൃതത്തില്‍ പേരു് ബബൂന്‍ എന്നാണു് . ആഫ്രിക്കയും ഇന്ത്യന്‍ ഉപഭൂഖണ്ഡവുമാണ് കരിവേലത്തിന്റെ ജന്മദേശങ്ങള്‍. സാധരണയായി 5-20 മീറ്റര്‍ വരെ ഉയരത്തില്‍ ഇവ വളരുന്നു. ഇടതൂര്‍ന്ന ശിഖിരങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്. ശിഖിരങ്ങള്‍ക്ക് ഇരുണ്ട കറുപ്പ് നിറമാണ് തടിയിലെ പിളര്‍ന്ന് കാണുന്ന വൽക്കലവും മറ്റൊരു പ്രത്യേകതയാണ്. മഴക്കാലത്ത് നേരീയ സുഗന്ധമുള്ള പൂക്കള്‍ ഉണ്ടാവുന്ന്. പരന്ന കായ്ക്കുള്ളില്‍ വിത്തുകള്‍ ഉണ്ടാവും. പശ ഒട്ടിക്കാന്‍ പയോഗിക്കുന്നു.

ആനത്തൂവ, കുപ്പത്തൂവ, ആനക്കൊടിത്തൂവ

പ്രമാണം:Kodithoova.jpg
കേരളത്തിലുടനീളം നൈസര്‍ഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ (ശാസ്ത്രീയനാമം: Laportea interrupta). ഇത് ആനത്തൂവ, കുപ്പത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകള് ഒന്നോ രണ്ടോ പ്രവാശ്യം വെള്ളത്തില്‍ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കുന്നു.

കറുംതൊലി, കറുവ,


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കറുവ എന്നും അറിയപ്പെടുന്ന കറുംതൊലി.(ശാസ്ത്രീയനാമം: Cinnamomum macrocarpum). 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. നിത്യഹരിതവനങ്ങളില്‍ 900 മീറ്റര്‍ മുതല്‍ 2000 മീറ്റര്‍ വരെയുള്ള ഇടങ്ങളില്‍ കാണുന്നു. ഔഷധമായും എണ്ണയ്ക്കുവേണ്ടിയും ഉപയോഗിക്കുന്നു.

കുരുവിലാഞ്ചി


ഒരു ഔഷധസസ്യ ഇനമാണ് കുരുവിലാഞ്ചി (ശാസ്ത്രീയനാമം: Stemona tuberosa). സപുഷ്പികളിലെ സ്റ്റെമോനേസീ കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ചൈനീസ് പരമ്പരാഗത വൈദ്യത്തിലെ 50 ഇനങ്ങളില്‍ ഒന്നാണ് ഇവ. ക്രാബ് ലോസ് മൂലം തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിക്ക് ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. മറ്റു സസ്യങ്ങളില്‍ പട ന്നാണ് ഇവ വളരുന്നത്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, കമ്പോഡിയ, ലാവോസ്, മ്യാന്മാര്‍, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

കമ്മട്ടിവള്ളി


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കമ്മട്ടിവള്ളി. (ശാസ്ത്രീയനാമം: Kamettia caryophyllata). Kamettia ജനുസില്‍ കമ്മട്ടിവള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഏറെക്കാലം വിചാരിച്ചിരുന്നത്.

ചെറുപുന്ന, ആറ്റുപുന്ന, കട്ടപ്പുന്ന, മഞ്ഞപ്പുന്ന


ചെറുപുന്ന, ആറ്റുപുന്ന, കട്ടപ്പുന്ന എന്നെല്ലാം പേരുകളുള്ള മഞ്ഞപ്പുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Calophyllum apetalum). 30 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ പുറംതൊലിയ്ക്ക് മഞ്ഞനിറമുണ്ട്. അരുവികളുടെയും നദികളുടെയും തീരത്ത് കാണുന്നു. തടിക്ക് നല്ല ഉറപ്പുണ്ട്. കായ തിന്നാന്‍ കൊള്ളാം, കുരുവില്‍ നിന്നും കിട്ടുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ഇതിന്റെ പിണ്ണാക്ക് വളമായി ഉപയോഗിക്കാം. കുരുവിനും തടിക്കും ഔഷധഗുണമുണ്ട്. 

പാമരം, അടയ്ക്കാപയിന്‍

അടയ്ക്കാപയിന്‍ എന്നും പേരുള്ള പാമരം കേരളത്തിലും മൈസൂരിലും കാണുന്ന ഒരു വന്മരമാണ്. (ശാസ്ത്രീയനാമം: Vatica roxburghiana). 70 മീറ്ററോളം ഉയരം വയ്ക്കും. പ്രമേഹത്തിന് ഔഷധമായി ഉപയോഗിക്കാറുണ്ട്. 

ആനച്ചുവടി, ആനയടിയന്‍


നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി ഈ സസ്യം ആനയടിയന്‍ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. (ഇംഗ്ലീഷ്: prickly leaved elephants foot). ഇതിന്റെ ശാസ്ത്രീയ നാമം എലെഫെന്‍റോപ്സ് സ്കാബര്‍ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലര്‍ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ്. ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ത്ർക്കു കിഴക്കേ ഏഷ്യ, ആസ്ട്രെലിയ എന്നിവിടങ്ങളില്‍ കാണുന്നു.

ആനച്ചുവടിയുടെ പൂവ്
ആനയുടെ പാദം പോലെ ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നതിനാല്‍ ആനച്ചുവടി (ആനയടിയന്‍) എന്ന പേര്‍ ലഭിച്ചു. ഇതേ കാരണത്താല്‍ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീന്‍ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തില്‍ ഗോജിഹ്വാ( പശുവിന്‍റെ നാക്ക് പോലിരിക്കുന്നതിനാല്‍) , ഗോഭി ഹിന്ദിയില്‍ ഗോഭി എന്നുമാണ് പേര്. തെലുങ്കില്‍ ഹസ്തിശാഖ എന്നും തമിഴില്‍ യാനനശ്ശുവടി എന്നുമാണ്.

ഉലുവ

ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്നതിനും ആയുര്‍വേദ ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. Fenugreek എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഉലുവ മേത്തി എന്ന് ഹിന്ദിയിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളില്‍ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.

Fabaceae സസ്യകുടുബത്തില്‍ Trigonella foemum-graecum എന്ന ശാസ്ത്രീയനാമത്താല്‍ അറിയപ്പെടുന്ന ഉലുവ ഒരു വാര്‍ഷിക വിളയായിട്ടാണ്‌ കൃഷിചെയ്യുന്നത്. ഏകദേശം 60 സെന്റീ മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു. ഇലകള്‍ ഒരു പത്രകക്ഷത്തില്‍ നിന്നും മൂന്ന് ഇലകളായി കാണുന്നു. പൂക്കള്‍ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകള്‍ നീളത്തിലുള്ള‍ കായ് കളില്‍ ഉണ്ടാകുന്നു. ഒരു കായില്‍ ഏകദേശം 10 മുതൽ 15 വരെ വിത്തുകള്‍  ഉണ്ടാകുന്നു. പാകമായ വിത്തുകള്‍ക്ക് ബ്രൗൺ നിറമായിരിക്കും.

Thursday 23 May 2013

ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട - Oldenlandia umbellata


പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഓള്‍ഡെന്‍ലാന്‍ഡിയായിലെ ഒരു സ്പീഷിസാണ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട - Oldenlandia umbellata. തമിഴില്‍ ഇത് ചായ് റൂട്ട് എന്നാണ് വിളിക്കുന്നത്. വസ്ത്രങ്ങളില്‍ ചുവപ്പ് നിറം നല്‍കാന്‍ ഇത് ഉപയോഗിക്കുന്നു. സില്‍ക്ക്, വൂളൻ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കൊറോമാന്‍ഡൽ തീരത്താണ് ഇവ വളരെയധികം കാണുന്നത്. ഇവിടെ ഇത് നിലം ചേര്‍ന്നു വളരുന്നു. സിദ്ധ ചികിത്സയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ആസ്തമ ചികിത്സയ്ക്കായും ഇത് ഉപയോഗിക്കുന്നുണ്ട്.

ആറ്റുവയന

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് ആറ്റുവയന. (ശാസ്ത്രീയനാമം: Cinnamomum riparium). 7 മീറ്റര്‍ വരെ ഉയരം വയ്ക്കും. 1200 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ വിരളമായി കാണപ്പെടുന്നു. വംശനാശഭീഷണിയുണ്ട്.

ആറ്റുവയണ

File:Myrtus communis.jpg
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് ആറ്റുവയണ. (ശാസ്ത്രീയനാമം: Syzygium calcadense). പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിപ്രദേശത്തുള്ളനിത്യഹരിതവനങ്ങളിലെ കിഴക്കോട്ടുള്ള ചെരിവുകളില്‍ കാണുന്നു. വംശനാശഭീഷണിയുണ്ട്.

നീര്‍വഞ്ചി, പുഴവഞ്ചി, കാട്ടലരി, ആറ്റുവഞ്ചി

പ്രമാണം:Homonoia riparia.jpg
ആറ്റുവഞ്ചി യൂഫോര്‍ബേസിയ ( Euphorbiaceae ) സസ്യകുടുംബത്തില്‍പ്പെട്ട ഒരു സസ്യമാണു്, ശാസ്ത്രനാമം (Homonoia riparia). നീര്‍വഞ്ചി, പുഴവഞ്ചി, കാട്ടലരി എന്നീ പേരുകളിലും അറിയപ്പെടുന്നു . സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്.

 ആറ്റുവഞ്ചിയുടെ പൂവിനും കായ്ക്കും നല്ല സുഗന്ധമുണ്ട്. ഇതിന്റെ പൂവ്, കായ് എന്നിവയ്ക്ക് ഭൂതപ്രേതബാധകള്‍ അകറ്റാനുള്ള കഴിവുണ്ടെന്ന് പഴമക്കാര്‍ വിശ്വസിച്ചുപോരുന്നു. പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങള്‍ക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.

കരീലാഞ്ചി, അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി


അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി എന്നെല്ലാമറിയപ്പെടുന്ന കരീലാഞ്ചി ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Smilax zeylanica). ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇലയും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെങ്ങും കാണുന്നു. അള്‍സറിനെതിരെ ഫലപ്രദമാണ്. ചോണൻ പൂമ്പാറ്റയുടെ ലാര്‍വയുടെ ഭക്ഷണസസ്യങ്ങളിലൊന്ന് കരീലാഞ്ചിയുടെ ഇലയാണ്.

ഇഷദ്ഗോള്‍

പ്രമാണം:Plantago ovata form.jpg
ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷില്‍ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തില്‍ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളില്‍ കൃഷിചെയ്യുന്നു. ജന്മദേശം പേര്‍ഷ്യയാണെന്ന് കരുതുന്നു.

ഇഷദ്ഗോള്‍

പ്രമാണം:Plantago ovata form.jpg
ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷില്‍ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തില്‍ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളില്‍ കൃഷിചെയ്യുന്നു. ജന്മദേശം പേര്‍ഷ്യയാണെന്ന് കരുതുന്നു.

Wednesday 22 May 2013

നീര്‍മാതളം


ഇന്ത്യയില്‍ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീര്‍മാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. ശാസ്ത്രീയനാമം: Crataeva magna (Lour.) DC . സംസ്കൃതത്തില്‍ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷില്‍ Three-leaved caper. എന്നും അറിയപ്പെടുന്നു . 

10 മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇലകൊഴിയുന്ന മരമാണ്. ഇലകള്‍ അറ്റം കൂര്‍ത്തതും അണ്ഡാകൃതിയോടു കൂടിയതുമാണ്.

ഓരിലത്താമര


കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ്‌ ഓരിലത്താമര. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാം‌കൂര്‍, മലബാര്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന ഒരു സസ്യമാണിത്. ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കമുള്ളതും മുരടിച്ച രുപത്തില്‍ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ്‌ ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങ.

മൂട്ടിപ്പഴം, മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പന്‍, കുറുക്കന്‍തൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി


കേരളത്തിലെ വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis). ഇത് മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പന്‍, കുറുക്കന്‍തൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസില്‍ (Endemic) പെട്ട അപൂര്‍വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാന്‍, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈന്‍ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.

ഡുറിയാന്‍



പ്രമാണം:Durio zibeth F 070202 138 malw.jpg
മാര്‍വേസിയ സസ്യകുടുബത്തില്‍ ഉള്‍പ്പെടുന്ന ഒരു ഫലവര്‍ഗ്ഗസസ്യയിനമാണ് ഡുറിയാന്‍ (ശാസ്ത്രീയനാമം: Durio zibethinus) തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇവയുടെ നൈസര്‍ഗ്ഗികമായ പ്രദേശം. ശാഖയില്‍ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇവ പുഷ്പിക്കുന്നു. ഇവയുടെ ഫലത്തിനു മുള്ളുകളുള്ളതിനാല്‍ ചക്കയോടു സാമ്യം പുലര്‍ത്തുന്നു. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.

നായ്‌ത്തേക്ക്


20 മീറ്റര്‍ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് നായ്‌ത്തേക്ക്. (ശാസ്ത്രീയനാമം: Premna tomentosa). ഏഷ്യയില്‍ മിക്കയിടത്തും കാണുന്നു. പലയിടത്തും ഔഷധങ്ങളായി ഉപയോഗിക്കുന്നു. ഇലപൊഴിക്കുന്ന വൃക്ഷമാണ്. ഭക്ഷ്യയോഗ്യമായ കായ്‌കള്‍ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്. Apis cerana എന്ന തേനീച്ചകള്‍ ഈ മരത്തില്‍ കൂടുകൂട്ടാറുണ്ട്. Bastard Teak എന്നു പറയാറുണ്ട്.

തീറ്റിപ്ലാവ്

പ്രമാണം:Lakoocha tree.JPEG
ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളിലും, ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് തീറ്റിപ്ലാവ് (ശാസ്ത്രീയനാമം: Artocarpus lacucha). ഇംഗ്ലീഷില്‍ മങ്കീ ജാക്ക് എന്നു വിളിക്കുന്ന ഈ ഇലപൊഴിയും വൃക്ഷം തായ്ലന്റിലെ വടക്ക്-വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു. ഏകദേശം 30 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖകളായി വളരുന്ന ഈ വൃക്ഷത്തിന്റെ തടി കടുപ്പമുള്ളതും തൊലിയില്‍ കറയും ഉള്ളതാണ്. ദക്ഷിണേന്ത്യയില്‍ വിരളമായ ഈ വൃക്ഷം കഠിനമായ ചൂടിലും വളരുന്നു. തെക്കന്‍ കേരളത്തില്‍ കാണാറുള്ള ഇതിന്റെ ഫലം കാട്ടുമൃഗങ്ങളുടെ ഇഷ്ടഭോജ്യമാണ്. തടി വെള്ളത്തില്‍ ഏറെ നാള്‍ കേടുകൂടാതെ കിടക്കും. ഇതിന്റെ തടി വാറ്റിയെടുക്കുമ്പോള്‍ കിട്ടുന്ന വസ്തു ഔഷധമായി ഉപയോഗിക്കാറുണ്ട് . അര്‍ത്ഥശാസ്ത്രത്തില്‍ ഈ മരത്തിനെപ്പറ്റി പറയുന്നുണ്ട് .

സുന്ദരിക്കണ്ടല്‍


10 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു കണ്ടലാണ് സുന്ദരിക്കണ്ടല്‍.(ശാസ്ത്രീയനാമം: Bruguiera gymnorhiza). മാലിദ്വീപില്‍ ഇവയുടെ കായകള്‍ തിളപ്പിച്ച് പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്.

വ്രാളി


Hop Bush എന്നറിയപ്പെടുന്ന വ്രാളി 5 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ്. (ശാസ്ത്രീയനാമം: Dodonaea viscosa) മധ്യരേഖാപ്രദേശങ്ങളിലെങ്ങും കാണുന്നു. മണ്ണൊലിപ്പ് തടയാന്‍ നല്ല വൃക്ഷമാണിത്. വിത്ത് ഭക്ഷ്യയോഗ്യമാണ്. ധാരാളം ഔഷധഗുണങ്ങളുള്ള സസ്യമാണ്.

ആത്ത, ആത്തചക്ക, കുറ്റിചക്ക


അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുവൃക്ഷം. ശാ.നാ: അനോന സ്ക്വാമോസ (Annona squamosa). ഇതിന്റെ ജന്‍മദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തില്‍ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കള്‍ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും.

നമ്മുടെ നാട്ടില്‍ വളരുന്ന ആത്തകളില്‍ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു. മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളില്‍നിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതല്‍ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോള്‍ കൃത്രിമമായ പരാഗണംമൂലം വിളവു വര്‍ധിപ്പിക്കാന്‍ സാധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാന്‍ തുടങ്ങും. കായ്കള്‍ നന്നായി വിളഞ്ഞുകഴിഞ്ഞാല്‍ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തില്‍തന്നെ നിര്‍ത്തിയിരുന്നാല്‍ അവ ശരിയായ രീതിയില്‍ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.

ഫലം, വിത്തു്, വേരു്, ഇല ഇവ ഔഷധതത്തിനു് ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും വാതം കൂട്ടും. പഴം ഞരമ്പ്കള്‍ക്കു് ഉണര്‍വും മാംസപേശികള്‍ക്ക് ശക്തിയും കൂട്ടും. പഴം കഴിച്ചാല്‍ ഉടനെ വെള്ളം കുടിക്കരുത്.

എരുമപ്പാവല്‍, നെയ്പ്പാവല്‍, വെണ്‍പാവല്‍, കാട്ടുകൈപ്പയ്ക്ക, മുള്ളന്‍പാവല്‍


ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവല്‍ (ഇംഗ്ലീഷ്:Spiny gourd). നെയ്പ്പാവല്‍, വെണ്‍പാവല്‍, കാട്ടുകൈപ്പയ്ക്ക, മുള്ളന്‍പാവല്‍ എന്നീ പേരുകളില്‍ ഇത് വ്യത്യ്സ്ത പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. ശരാശരി 10 സെന്റിമീറ്റര്‍ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റര്‍ വരെ വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കള്‍ക്കു് ഏകദേശം 30 മുതല്‍ 100 ഗ്രാം വരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകള്‍ കാണാം. നന്നായി മൂത്തതും എന്നാല്‍ പഴുത്തിട്ടില്ലാത്തതുമായ കായ്കള്‍ക്കു് പച്ചനിറമാണു്.

പാവല്‍ വര്‍ഗ്ഗത്തില്‍ (Momordica) ഉള്‍പ്പെടുന്ന, പ്രാദേശികമായ ഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി പശ്ചിമഘട്ടത്തിനു പുറമേ ഇന്ത്യയുടെ വടക്കുകിഴക്കള്‍ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവ സാമാന്യമായ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഫലം മത്സ്യമാംസാദികളോട് ചേര്‍ത്ത് കറിയായോ മെഴുക്കുപുരട്ടിയായോ ഉണക്കി വറുത്തോ ഭക്ഷിക്കാം.

ചിറ്റിലപ്ലാവ്‌, തലവാരി, മലന്തൊടലി, എല്ലൂറ്റി


ചിറ്റിലപ്ലാവ്‌, തലവാരി, മലന്തൊടലി എന്നെല്ലാം അറിയപ്പെടുന്ന എല്ലൂറ്റി പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ്. (ശാസ്ത്രീയനാമം: Pterospermum rubiginosum). 28 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന വലിയ മരം. കേരളത്തിലെ കോട്ടൂര്‍ റിസര്‍വ്‌ ഫോറസ്റ്റിലുള്ള അഗസ്ത്യവനത്തിലെ കാണി വര്‍ഗ്ഗക്കാരുടെ നാടന്‍ചികില്‍സാരീതിയില്‍ എല്ലുപൊട്ടലുണ്ടായാല്‍ എല്ലൂരി മരമുപയോഗിച്ച് മരുന്നുണ്ടാക്കാറുണ്ട്. എല്ല് പൊട്ടിയാല്‍ എല്ലൂറ്റിയുടെ തടിയുടെ പുറത്തുള്ള മൃതമായ തൊലി നീക്കം ചെയ്തതിനുശേഷം തടി ചതച്ച്‌ വെള്ളം ചേര്‍ത്തരച്ച്‌ എല്ല് നേരെ വച്ചുകെട്ടിയശേഷം അതിനു പുറമേ പുരട്ടുകയാണു ചെയ്യുന്നത്.

ഈഴച്ചെമ്പകം, അമ്പലപാല


കേരളത്തില്‍ കാണപ്പെടുന്ന ഒരിനം ചെറുമരമാണ് ഈഴച്ചെമ്പകം (ശാസ്ത്രീയനാമം: Plumeria rubra). ഇതിനെ ചിലയിടങ്ങളില്‍ അമ്പലപാല എന്നും പറയുന്നു. അപ്പോസൈനേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം അലറി, അലറിപ്പാല, പാല, ചെമ്പകം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നുണ്ടു്. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ചാന്‍സ് ഫ്ലൂമേറിയയുടെ സ്മരണാര്‍ഥമാണ് ഇവയ്ക്ക് പ്ലൂമേറിയ എന്ന ശാസ്ത്രനാമം നല്‍കിയത്. മെക്സിക്കോ സ്വദേശമായ ഈ വൃക്ഷം വളരെക്കാലം മുന്‍പു തന്നെ ശ്രീലങ്കയില്‍ എത്തപ്പെട്ടിരുന്നു. അവിടെ നിന്നാണ് ഇവ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്. അതിനാലാണ് ഇവ ഈഴച്ചെമ്പകം എനറിയപ്പെടുന്നത്.

വെള്ള, ചുവപ്പ്, വെള്ള കലര്‍ന്ന മഞ്ഞ നിറം എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ഈഴച്ചെമ്പകം കാണപ്പെടുന്നു. സര്‍വസാധാരണയായി വെള്ളനിറമുള്ള പൂക്കളാണ്. അതിന്റെ മധ്യത്തിലായി നേര്‍ത്ത മഞ്ഞ നിറം കാണുന്നു. 

Tuesday 21 May 2013

വിശല്യകരണി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി


ബ്രസീലില്‍ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തില്‍പെട്ട ഔഷധ സസ്യമാണ് വിശല്യകരണി . ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയുന്നു. മലയാളത്തില്‍ വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നും പറയും. ഈ ചെടി നില്‍ക്കുന്നിടത്ത‌് പാമ്പുകള്‍ വരില്ലെന്നും പറയുന്നു. ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാല്‍ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകള്‍ക്കു് അണുബാധയേല്‍ക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു. പ്രധാനമായും മലബാറിലെ ഇടനാടന്‍ കുന്നുകളില്‍ ഇവ വളരുന്നു. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍ ഈ സസ്യങ്ങള്‍ കണ്ടുവരുന്നുണ്ട്.

സ്റ്റീവിയ, മധുര തുളസി


പഞ്ചസാരയുടെ പകരക്കാരന്‍ എന്നറിയപ്പെടുന്ന വിദേശിയായ ഈ ഔഷധസസ്യമാണ് സ്റ്റീവിയ(മധുര തുളസി). തെക്കേ അമേരിക്കയിലെ പരാഗ്വേയാണ് സ്റ്റീവിയയുടെ ജന്മദേശം. ശാസ്ത്ര നാമം-Stevia rebaudiana, കുടുംബനാമം-Asteraceae, ഉപയോഗിക്കുന്ന ഭാഗം-ഇല

സ്റ്റീവിയയുടെ ഇലയില്‍ നിന്ന് നിര്‍മ്മിക്കുന്ന പഞ്ചസാര കരിമ്പില്‍ നിന്നുമെടുക്കുന്ന പഞ്ചസാരയേക്കാള്‍ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതുമാണ്.ശീതള പനീയങ്ങള്‍,മിഠായികള്‍,ബിയര്‍,ബിസ്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരക്ക് പകരമായി ചേര്‍ക്കുന്നു.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്