അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ (Aloe vera, Barbados Aloe, Medicinal Aloe). പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് .
മാംസളപര്ണങ്ങള്(പോളങ്ങള്‍) ഉള്ള ഒരു രസഭരസസ്യമാണ് കറ്റാര്‍വാഴ. ഈ സസ്യം സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു. ഇലകള്‍ നേരെ നിവര്‍ന്നോ വശത്തേക്ക് അല്പം ചരിഞ്ഞോ നില്ക്കുന്നു. ഇതിന്റെ പൂക്കള്‍ക്ക് ചുമപ്പു കലര്‍ന്ന മഞ്ഞ നിറമായിരിക്കും. ഫലം ഉരുണ്ടിരിക്കും. വിത്തുകള്‍ക്ക് കറുപ്പു നിറമാണ്. കഫപിത്തവാതരോഗങ്ങള് ഇത് ശമിപ്പിക്കുന്നു. ഗര്‍ഭാശയപേശികളെയും ഗര്‍ഭാശയധമനികളെയും ഉത്തേജിപ്പിക്കാന്‍ ഇത് നല്ല ഔഷധമാണ്. രക്തശുദ്ധി വര്‍ദ്ധിപ്പിക്കാനും ഗുല്മം,പ്ലീഹാരോഗങ്ങള്‍,യകൃത് രോഗങ്ങള്‍ എന്നിവയ്ക്കും കറ്റര്‍വാഴ ഔഷധം നല്ലതാണ്. ഇല(പോള) ആണ് ഔഷധയോഗ്യഭാഗം.
കറ്റാര്‍വാഴയുടെ പൂവ് |
ചില ഔഷധപ്രയോഗങ്ങള്‍
- വയറുവേദന, ഗുല്മവായു, യകൃത്പ്ലീഹാവൃദ്ധി, ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന എന്നീ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴപ്പോളയുടെ സ്വരസം അഞ്ചു മില്ലിലിറ്റര്‍ മുതല്‍ പത്തു മില്ലിലിറ്റര്‍ വരെ ദിവസേന രാവിലെയും വൈകിട്ടും കുടിച്ചാല്‍ ശമനം കിട്ടും.
- ദുഷ്ടവ്രണം, കുഴിനഖം എന്നീ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴപ്പോളയുടെ സ്വരസവും പച്ചമഞ്ഞളും കൂടി ഒന്നിച്ചുരച്ചു വച്ചു കെട്ടുന്നത് നല്ലതാണ്.
- ക്ഷതക്ഷയങ്ങള് ഉണ്ടായാല്‍ കറ്റാര്‍വാഴ കീറിയെടുത്ത കൊഴുത്ത നീരും നാടന്‍ കോഴിമുട്ടയും ചാരായവും ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്.
- കറ്റാര്‍വാഴയുടെ സ്വരസം 5 മുതല്‍ 10 മില്ലിലിറ്റര്‍ വരെ സമം തേനും ചേര്‍ത്തു പതിവായി ഉപയോഗിച്ചാല്‍ കാന്‍സര്‍ രോഗം ശമിക്കുന്നതാണ്.
No comments:
Post a Comment