Tuesday 30 July 2013

മാങ്കോസ്റ്റീന്‍

പ്രമാണം:Mangosteen.jpeg
മാങ്കോസ്റ്റീന്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീന്‍ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതല്‍25 മീറ്റര്‍ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്നു. 
പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാന്‍ ‍ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റര്‍ ഉയരത്തില്‍ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതല്‍ ഏഴാം വര്‍ഷം മുതല്‍ വിളവെടുക്കുവാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്നും പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീന്‍. മാങ്കോസ്റ്റീനില്‍ ആണും പെണ്ണും എന്ന വിത്യസ്തതയുണ്ട്. പെണ്‍ മാങ്കോസ്റ്റീനിലാണ് പഴങ്ങള്‍ സുലഭമായി ഉണ്ടാകുന്നത്.

Saturday 27 July 2013

പനികൂര്‍ക്ക അഥവാ കര്‍പ്പൂരവള്ളി , കന്നികൂര്‍ക്ക


ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക അഥവാ കര്‍പ്പൂരവള്ളി  കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും 

വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.


  •  പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും. 
  • പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി. 
  • പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.

 ചുമയ്ക്ക് നാട്ടുവൈദ്യം

  •  ഒരു സ്പൂണ്‍ ഇഞ്ചി നീരില്‍ അതേ അളവില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക, തുളസിയില ഇട്ട് തിളപ്പിച്ച വെളളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക ഒരു നുളള് കുരുമുളക് പൊടി തേനിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക. വയമ്പ് ചെറുതേന്‍ തൊട്ട് ഉരച്ച് ദിവസം രണ്ടു നേരം അലിയിച്ച് ഇറക്കുക. താന്നിക്കത്തോട് ഉണക്കിപ്പൊടിച്ചത് ഇടക്കിടെ ചവച്ചിറക്കുക ഒരു വലിയ സ്പൂണ്‍ ചുവന്നുളളി നീരില്‍ ഉപ്പ് ചേര്‍ത്ത് അലിയിച്ചിറക്കുക, ഉപ്പിന് പകരമായി ചുവന്നുളളി ചേര്‍ത്തും കഴിക്കാം. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് നീരെടുക്കുക. ഇത് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിക്കുക.ഏറെ നാളായുളള ചുമ പോലും ഇത് കൊണ്ട് മാറും.

Thursday 18 July 2013

ഇന്‍സുലിന്‍ ചെടി

പ്രമാണം:Chamaecostus cuspidatus 01.jpg
മധ്യരേഖാപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് ഇന്‍സുലിന്‍ ചെടി. (ശാസ്ത്രീയനാമം: Chamaecostus cuspidatus). ഈ ചെടി പ്രമേഹത്തിന് ഫലപ്രദമാണെന്ന് കാണുന്നു.

Tuesday 16 July 2013

മാവ്, മാങ്ങ, മാമ്പഴം 


ഇന്ത്യയില്‍ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ്‌ മാങ്ങ.ലോകത്ത്‌ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌.ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടന്‍,കിളിച്ചുണ്ടന്‍ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്‌.. ..

ലോകത്ത് ഏകദേശം 87 രാജ്യങ്ങളിലായി നാനൂറിലധികം ഇനങ്ങള്‍ കൃഷി ചെയ്യുന്നു. 37 ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും 267 ടണ്‍ മാമ്പഴമാണ് ഉത്പാദനം. ലോകത്താകെയുള്ള മാവ് കൃഷിയില്‍ 47% ഇന്ത്യയിലാണ് ആഗോള ഉത്പാദനത്തിന്റെ 35 ശതമാനവും. 14% ചൈനയിലും 8% തായ്ലന്റിലും 5% തായ്ലന്റിലും കൃഷി ചെയ്യുന്നു. ബാക്കി പാകിസ്ഥാനിലും ഇന്ത്യോനേഷ്യയിലുമാണ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രധാനമായും മാവ് കൃഷിയുള്ള സംസ്ഥാനങ്ങള്‍.

കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ നവംബര്‍-ഡിസംബര്‍ കാലയളവിലാണ്‌ മാവ്‌ പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതല്‍ മാവ് കൃഷിയുള്ള ജില്ലകള്‍ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ് .

മാമ്പഴച്ചാല്‍ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചു് മീതെ പാല്‍ കഴിക്കുന്നത് ശരീരം ശോഷിക്കുന്നതു തടയാനും ശരീരക്ഷീണം മാറാനും ലൈംഗിക ഉത്തേജനം ഉണ്ടാകാനും ഉറക്കം കിട്ടാനും നല്ലതാണ്‌.[1].  .

വിറ്റാമിനുകളുടെ നിറകുടമായ മാങ്ങ ഒരു സമ്പൂര്‍ണ ആഹാരമാണ്. പഴുത്ത മാങ്ങ തിന്നാല്‍ നല്ല ദഹനവും ഉന്മേഷവും രുചിയും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങ അധികം കഴിച്ചുണ്ടാകുന്ന വിഷമത്തിന് സ്വല്പം തേന്‍ ചേര്‍ത്ത് പശുവിന്‍പാല്‍ കഴിച്ചാല്‍ മതി. നാടന്‍മാങ്ങകള്‍ പിഴിഞ്ഞ് നീരെടുത്ത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്.

മങ്ങിയ വെളിച്ചത്തില്‍ വായിക്കുവാന്‍ സഹായിക്കുന്ന റോഡോപ്സിന്‍ എന്ന രാസപദാര്‍ത്ഥത്തെ ഉത്പാദിപ്പിക്കുവാന്‍ മാങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് ഉല്പാദിപ്പിക്കുവാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ മാങ്ങയില്‍ ധാരാളമുണ്ട്. മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലകള്‍ അലിയിപ്പിക്കുവാന്‍ ഒരു ഗ്ലാസ്സ് മാങ്ങാനീരില്‍ അത്രതന്നെ കാരറ്റ് നീരും ഒരൗണ്‍സ് തേനും ചേര്‍ത്ത് യോജിപ്പിച്ച് കഴിച്ചാല്‍ മതി. വളരെ ഫലപ്രദമായ ഒരു ചികിത്സയാണിത്. പച്ചമാങ്ങ ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ വെള്ളം ദാഹം ശമിക്കും. ഉഷ്ണകാലത്ത് അധികമായി വിയര്‍ക്കുന്നതു കാരണം സോഡിയം ക്ലോറൈഡും ഇരുമ്പും നഷ്ടമാകുന്നതു തടയും. അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. അണ്ടിയുറക്കാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാല്‍ മഞ്ഞപ്പിത്തം എത്രയധികമായാലും മാറുന്നതാണ്. 

 മാങ്ങാത്തോലില്‍ ടാനിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു കഷ്ണം മാങ്ങാത്തൊലി ചവച്ചുകൊണ്ടിരുന്നാല്‍ വായനാറ്റം, ഊനുപഴുപ്പ്, ഊനില്‍ നിന്നുള്ള രക്തസ്രാവം എന്നിവ മാറുന്നതാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേക്കുന്നത് നല്ലതാണ്. മാങ്ങ ക്രമപ്രകാരം കഴിച്ചാല്‍ അകാലവാര്‍ധക്യം തടഞ്ഞ് ആരോഗ്യം ലഭിക്കുന്നതാണ്. 

Reasons Why You Need a Mango Every Day 
1. Fights cancer 
2. Keeps cholesterol in check 
3. Skin cleanser 
4. Alkalizes the body 
5. Weight loss 
6. Regulates 
7. Aphrodisiac 
8. Eye care 
9. Helps in digestion

Sunday 14 July 2013

റോസ് ചെത്തി

പ്രമാണം:Ixora elongata 08.JPG
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് റോസ് ചെത്തി. (ശാസ്ത്രീയനാമം: Ixora elongata). 300 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.

Saturday 13 July 2013

കനകാംബരം


ക്രോസ്സാന്ദ്ര ഇന്‍ഫുന്‍ഡിബുലിഫോര്‍മിസ് (Crossandra infundibuliformis)എന്ന ശാസ്ത്രീയനാമമുള്ള ഒരു സസ്യമാണ്‌ കനകാംബരം. ഈ ചെടിയുടെ പൂക്കള്‍ മാല കോര്‍ക്കുന്നതിനായി ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വളരെയധികം ഉപയോഗിക്കുന്നു.തമിഴ് തരുണീമണികള്‍‌ മുടിയില്‍ ചൂടാന്‍ ഇഷ്ടപ്പെടുന്ന പൂവ്.
യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡല്‍ഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ്‌ കനകാംബരത്തിലെ പ്രധാന ഇനങ്ങള്‍. ഏകദേശം 1 മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ്‌ കനകാംബരം.

നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ്‌ കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകള്‍ വഴിയും കമ്പുകളില്‍ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീല്‍ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്‌. വളപ്രയോഗം ആവശ്യമാണ്‌. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ നല്ലതുപോലെ പൂക്കള്‍ ലഭിക്കും. ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും. വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന ഈ ചെടിയില്‍ മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും.

Sunday 7 July 2013

കശുമാവ് , പറങ്കിമൂച്ചി, പറങ്കിമാവ് , കശുവണ്ടി


കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തില്‍ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളില്‍ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തില്‍ എത്തിച്ചത് പറങ്കികളാണ്‌. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു. 
പറങ്കാമ്പൂ
പോര്‍ത്തുഗീസ് ഭാഷയിലെ കാശു (Caju) വില്‍ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. പോര്‍ത്തുഗീസുകാര്‍ കൊണ്ടുവന്ന മാവ് എന്നര്‍ത്ഥത്തില്‍ പറങ്കിമാവ് എന്നും വിളിക്കുന്നു. പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മര്‍ദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലില്‍ അരച്ചു കഴിച്ചാല്‍ മതി.
കശുമാവില്‍ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതല്‍ സംസ്കരിക്കപ്പെടുനത് .കണ്ണൂര്‍ കാസറഗോഡ്  ജില്ലകളില്‍നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. 

കേരളത്തില്‍ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌........ ...., 
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യ മര്‍ഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചു കൊണ്ട് രാജ്യത്തിന് ഗണ്യമായ തോതില്‍ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമാണത്. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍നിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തില്‍നിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്. 
കേരളത്തില്‍ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വര്‍ഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തില്‍ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വന്‍തോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കശുമാവു കൃഷിയുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 

Friday 5 July 2013

ഓറഞ്ച് (Orange), മധുരനാരങ്ങ


റുട്ടേസി (Rutaceae) സസ്യകുലത്തില്‍ പെട്ട ഒരു മധുരഫലമാണ് മധുരനാരങ്ങ. ഇംഗ്ലീഷില്‍ ഓറഞ്ച് (Orange) എന്നും സംസ്കൃതത്തില്‍ നാഗരംഗഃ എന്നും പറയുന്നു. പൊമീലൊ, ടാര്‍ഗറിന്‍ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകള്‍ക്ക് 4 മുതല്‍ 10. സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തില്‍ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. 

 മധുരവും അമ്ലപ്രധാനവുമായ ഫലങ്ങളില്‍ ഓറഞ്ച് ഏറ്റവും നല്ലതാണ്. രക്തശുദ്ധി വരുത്തുന്നതിനും വിശപ്പ് വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്. മറ്റു ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുവാനും സഹായിക്കുന്നു. മധുരനാരങ്ങയുടെ പുഷ്പത്തില്‍ നിന്നും തോടില്‍നിന്നും വാറ്റിയെടുക്കുന്ന തൈലം കഴിച്ചാല്‍ രക്തവാതത്തിന് നല്ല ഫലം ചെയ്യും. പല്ലിന് ബലം ഉണ്ടാകുവാനും ഈ തൈലം ഉപകരിക്കും. ഗര്‍ഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചുകൊണ്ടിരുന്നാല്‍ ജനിക്കുന്ന കുട്ടി വെളുത്തതും ആരോഗ്യമുള്ളതുമായിരിക്കും. നാരങ്ങാനീരും പാലും സമം ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ ശരീരത്തിന് ആരോഗ്യം ലഭിക്കും. ഓറ‍ഞ്ചുനീരിന്റെ കൂടെ സമം ചൂടാറിയ വെള്ളം ചേര്‍ത്ത് രണ്ടും കൂടിയതിന്റെ ഒപ്പം തിളപ്പിച്ച പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം കുട്ടികളെ ശീലിപ്പിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും. ഇവര്‍ക്ക് ന്യൂമോണിയ പിടിപെടുകയില്ല. കുട്ടികള്‍ക്ക് മാത്രമല്ല മുലകൊടുക്കുന്ന അമ്മമാര്‍ക്കും ഓറഞ്ചുനീര് അതിവിശേഷമാണ്. ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കും. ചുണങ്ങുകളില്‍ നാരങ്ങയുടെ തൊലി അരച്ച് പുരട്ടി വലിഞ്ഞ ശേഷം ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ ചുണങ്ങുകള്‍ മാറുന്നതാണ്. നാരങ്ങാത്തൊലി വറുത്ത് പൊടിച്ച് കാലില്‍ ഉണ്ടാകുന്ന എക്സിമയ്ക്കും വെരിക്കോസ് അള്‍സറിനും പുറമെ പുരട്ടിയാല്‍ കറുത്തനിറം പോലും ഉണ്ടാകാതെ മാറുന്നതാണ്. ഓറഞ്ചുനീര് മഞ്ഞപ്പിത്തത്തിന് നല്ലതാണ് മധുരനാരങ്ങയിലടങ്ങിയ പോഷകാംശം പാലിനോട് തുല്യമാണ്. പാലിനേക്കാള്‍ വേഗം ദഹിക്കുന്നതാണ്. മധുരനാരങ്ങ ദിവസവും ഭക്ഷിക്കുന്നവര്‍ക്ക് ഉദരപ്പുണ്ണ് ഉണ്ടാവുകയില്ല. പുളിയുള്ള ഓറഞ്ച് ജലദോഷമുണ്ടാക്കും. ഓറഞ്ചിന്റെ തൊലി അടര്‍ത്തിയെടുത്ത ഉടനെ പനിനീരില്‍ അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറി മുഖസൗന്ദര്യം വര്‍ധിക്കും.



ഓറഞ്ച് വൈറ്റമിന്‍ സി അടങ്ങിയ നല്ലൊരു ഭക്ഷണമാണെന്ന്് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്.ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുന്നവയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയാനും പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും ഇത് നല്ലതാണ്.

ഓറഞ്ച് രണ്ടായി നടുവിലൂടെ മുറിച്ച് മുഖത്തു മസാജ് ചെയ്യാം. ഓറഞ്ചിന്റെ അല്ലി പുറത്തെടുത്തും ഇതാവര്‍ത്തിക്കാം. അഞ്ചു പത്തു മിനിറ്റ് ഇതേ രീതിയില്‍ മസാജ് ചെയ്ത ശേഷം അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മത്തിലെ എണ്ണമയവും പാടുകളും അകറ്റാനും ചര്‍മത്തിന് ഇറുക്കം നല്‍കാനും ഇത് നല്ലൊരു വഴിയാണ്. ഓറഞ്ചിന്റെ നീരും പാലും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മൃതകോശങ്ങള്‍ അകറ്റാനും ചര്‍മത്തില്‍ നിന്നും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് അല്‍പനേരം കഴിഞ്ഞ ശേഷം കഴുകിക്കളയാം.
ഓറഞ്ചിന്റെ തൊലിയും സൗന്ദര്യവര്‍ദ്ധകവസ്തു തന്നെയാണ്. ഇത് വെയിലില്‍ വച്ച് ഉണക്കി പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ഒരു ഫേസ് പായ്ക്കാണിത്. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ പ്രശ്‌നമുള്ളവര്‍ ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും നല്ലതാണ്. ഈ പായ്ക്ക് മുഖത്തു പുരട്ടിയ ശേഷം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്തും മുഖത്തേയ്ക്കുള്ള പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സണ്‍ ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

ഓട്‌സും ഓറഞ്ച് തൊലിയും തൈരില്‍ കലര്‍ത്തി മുഖത്തേയ്ക്കു വേണ്ട പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ മാത്രമല്ല, മുഖത്തെ ബ്ലാക് ഹെഡ്‌സ് അകറ്റാനും സണ്‍ടാന്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. ഇവ മുഖത്തു പുരട്ടുന്നിന് പുറമെ ഓറഞ്ച് കഴിയ്ക്കുന്നതും ഓറഞ്ച് ജ്യൂസാക്കി കുടിയ്ക്കുന്നതും ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും ചര്‍മഭംഗിക്കും നല്ലതാണ്.

Tuesday 2 July 2013

സോമലത


യാഗങ്ങളില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഔഷധസസ്യങ്ങളില്‍ പ്രധാനം. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു. മറ്റു Apocynaceae കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാല്‍ ഉണ്ടാവാറുണ്ട്. ചവര്‍പ്പുള്ള ഈ പാലില്‍ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.
Soumya, Indian Medicinal Plant
സര്‍ക്കോസിമ അബ്സിഡം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് സോമലത. ഇല ഇല്ലാത്ത ശാഖകളുള്ള വള്ളിയാണിത്. സോമലതയുടെ പൂവിന് വെളുപ്പും ഇളംപച്ചയും കലര്‍ന്ന നിറം. സവിശേഷമായ സുഗന്ധമാണ് ഇതിനുള്ളത്. എട്ടു വര്‍ഷം കൂടുമ്പോള്‍ പൂക്കും. ബിഹാറിലും ബംഗാളിലുമാണ് സോമലത കൂടുതല്‍ കാണുന്നത്. 1350 മീറ്ററിലധികം ഉയരമുള്ള കുന്നുകളില്‍ സോമലത നന്നായി വളരും. 

 ഔഷധ സസ്യമെന്നതാണ് യാഗശാലയ്ക്കു പുറത്ത് സോമലതയുടെ സ്ഥാനം. ഹൈഡ്രോ ഫോബിയ, ചൊറിച്ചില്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, പേ വിഷബാധ എന്നിവയെ ചെറുക്കുന്ന ഔഷധമാണിത്. കുളിരുള്ള ഇതിന്‍റെ നീര് ലഹരിയുള്ളതും ശക്തിയുള്ള പ്രതിരോധശേഷിയോടു കൂടിയതുമാണ്. വേദകാലത്തിന്‍റെ കണ്ടെത്തലായതിനാലാവാം, സോമലതയ്ക്ക് നിത്യയൗവ്വനം നിലനിര്‍ത്താനാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരണത്തെ അതിജീവിക്കാനാവുമെന്ന് കൊട്ടാരം വൈദ്യന്മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനൊന്നും ശാസ്ത്രീയ വിശദീകരണമില്ല. ആയുര്‍വേദാചാര്യന്‍ സുശ്രുതന്‍റെ സംഹിതയില്‍ 24 ഇനം സോമലതകളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചന്ദ്രമാ എന്ന സോമതലയാണ് ഇതില്‍ ഏറ്റവും ഗുണമുള്ളതെന്നു സുശ്രുതന്‍ പറയുന്നു. ഇതു സിന്ധു നദീതടത്തിലാണ് വളര്‍ന്നിരുന്നത്.

Monday 1 July 2013

കുടമുല്ല, മണ്‍സൂണ്‍ ലില്ലി, ഫയര്‍ബാള്‍, ഏപ്രില്‍ ലില്ലി


ഒരു ചെറിയ അലങ്കാരച്ചെടിയാണ് കുടമുല്ല. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്. ചെടിയില്‍ വിഷമുണ്ട്.  കേരളത്തില്‍ മിക്കയിടത്തും കാണാറുണ്ട്. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ഈ ചെടി ഏപ്രില്‍ ലില്ലി എന്നും അറിയപ്പെടാറുണ്ട്. മണ്‍സൂണ്‍ ലില്ലി, ഫയര്‍ബാള്‍ എന്നും പേരുകളുണ്ട്. പൂങ്കുല കാണാന്‍ ഒരു ഫുട്ബോള്‍ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്. മണ്‍സൂണ്‍ കാലമാവുമ്പോഴാണ് പൂക്കുക.

പെരുംകുറുമ്പ


മരങ്ങളില്‍ കയറിപ്പോവുന്ന ഒരു വലിയ വള്ളിച്ചെടിയാണ് പെരുംകുറുമ്പ. (ശാസ്ത്രീയനാമം: Chonemorpha fragrans). രക്തശോധന ഔഷധങ്ങളുടെ ഗണത്തില്‍ പെടുന്നു. ഇംഗ്ലീഷില്‍ Frangipani Vine, Wood vine എന്ന് പേരുകളുണ്ട്.  മഴ ധാരാളമുള്ള കാടുകളില്‍ കൂടുതലായി കാണുന്നു, വലിയ മരങ്ങളില്‍ വരെ പടര്‍ന്നു കയറി വളരുന്നു. തൊലിയ്ക്ക് തവിടു നിറമാണ്. തിളക്കമുള്ള ഇലകളാണ്.

ആഫ്രിക്കന്‍ ലില്ലി,നൈലിന്റെ ലില്ലി

പ്രമാണം:Agapanthus africanus.jpg
ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഒരു ചെടിയാണ് ആഫ്രിക്കന്‍ ലില്ലി(African lily). (ശാസ്ത്രീയനാമം: Agapanthus africanus). നൈലിന്റെ ലില്ലി എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. തെക്കേ ആഫ്രിക്കയാണ് ജന്മദേശം. ഇന്ത്യയില്‍ പൂന്തോട്ടച്ചെടിയായിട്ടാണ് ഇത് പക്ഷേ കൂടുതലായും അറിയപ്പെടുന്നത്. 60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന തണ്ടിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. വളരെ മനോഹരമായ പൂക്കളാണ് ഈ സസ്യത്തിന്റെത്. ഇളം വയലറ്റ് നിറത്തോടുകൂടിയവയാണ് പൂക്കള്‍. രണ്ടോ മൂന്നോ സെന്റീമീറ്റര്‍ വീതിയും 10 മുതല്‍ 35 സെ.മീ. വരെ നീളവുമുണ്ടാകും ഇലകള്‍ക്ക്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് സാധാരണയായി പൂവിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന് മാറ്റങ്ങള്‍ വരാറുണ്ട്. പൂക്കള്‍ ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്നു. വെളുത്ത പൂക്കളുണ്ടാകുന്ന ഇനവും ഈ സ്പീഷീസില്‍ സാധാരണയായി കണ്ടുവരുന്നു. നെലിന്റെ വെളുത്ത ലില്ലി എന്ന പേരിലാണ് ഈയിനം അറിയപ്പെടുന്നത്.

നീലക്കൊടുവേലി


സൗത്ത് ആഫ്രിക്കയില്‍ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്.

പാമ്പുംകൊല്ലി, കട്ടമല്‍പ്പൊരി


പാമ്പുംകൊല്ലി, കട്ടമല്‍പ്പൊരി എന്നെല്ലാം അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Rauvolfia tetraphylla Linn. എന്നാണ്‌. 60 സെന്റിമീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണിത്‌. അമേരിക്കന്‍ മധ്യരേഖാപ്രദേശമാണിതിന്റെ സ്വദേശം, അലങ്കാരച്ചെടിയായും ഔഷധാവശ്യങ്ങള്‍ക്കും ഇപ്പോള്‍ എല്ലായിടത്തുംതന്നെ വളര്‍ത്തിവരുന്നു  വേരും ഇലയും ഔഷധമായി ഉപയോഗിക്കുന്നു

കൃഷ്ണബീജം അഥവ കലമ്പി (Ipomoea nil)

പ്രമാണം:Ipomoea nil Akatsukinoumi1.jpg
ഭാരതത്തിലെങ്ങും കാണപ്പെടുന്നതും മറ്റ് സസ്യങ്ങളില്‍ പടര്‍ന്നു വളരുന്നതു ഒരു ഏകവാര്‍ഷിക ഔഷധസസ്യമാണ് കൃഷ്ണബീജം അഥവ കലമ്പി (Ipomoea nil). മോര്‍ണിംഗ് ഗ്ലോറിയിനത്തില്‍പ്പെടുന്ന കലമ്പി ഉഷ്ണമേഖലപ്രദേശത്ത് സാധാരണമായി കാണുന്നു. അലങ്കാരസസ്യമായി പലയിടത്തും വളര്‍ത്തുന്നുണ്ടെങ്ങിലും ഇപ്പോള്‍ വേലികളിലും വഴിയരികിലും കുറ്റിക്കാടുകളിലുമാണ് കാണുന്നത്. ഇലകള്‍ ഹൃദയാകാരത്തിലുള്ളതും രോമാവൃതവും വിസ്തൃതവുമാണ്. ഇലകള്‍ക്ക് മൂന്ന് മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. അര്‍ദ്ധവൃത്താകൃതിയിലുള്ള കായ്കള്‍ ആണ് ഇതിനുണ്ടാകുന്നത്. കറുപ്പു നിറത്തില്‍ കാണപ്പെടുന്ന വിത്തുകള്‍ ഈ കായ്കളില്‍ കാണപ്പെടുന്നു. വിത്താണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. നീല, പിങ്ക്, റോസ് നിറങ്ങളില്‍ കലമ്പി പൂവുകളെ കാണാം. പൂവിന്റെ ആകൃതിയും നിറവും രാവിലേയുള്ള വിടരലും കൊണ്ട് കലമ്പിയെ തിരിച്ചറിയാം.

പുല്ലാഞ്ഞി

പ്രമാണം:Getonia floribunda.jpg
10 മീറ്റര്‍ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda). ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളില്‍ വളരുന്ന ദുര്‍ബലകാണ്ഡമുള്ള വള്ളിച്ചെടി. കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തില്‍ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട്‌ കാട്ടില്‍ പണിയെടുക്കുന്നവര്‍ വേനല്‍ക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്