Wednesday 18 September 2013

കാട്ടുപീര. (ശാസ്ത്രീയനാമം: Koilodepas calycinum)


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് കാട്ടുപീര. (ശാസ്ത്രീയനാമം: Koilodepas calycinum). 5 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 600 മീറ്ററിനും 100 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളില്‍ കാണുന്നു. അഗസ്‌ത്യമലയുടെയും വരുഷനാട്‌ മലകളുടെയും കിഴക്കന്‍ ചരിവുകളില്‍ വളരുന്നു. ഈ ചെടി വംശനാശം നേരിടുന്നുണ്ട്.

ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum ssp. nilagiricum)

പ്രമാണം:Rhododendron arboreumC .jpg
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum ssp. nilagiricum).10 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളില്‍ അപൂര്‍വ്വമായി കാണുന്നു.

Thursday 12 September 2013

ആഫ്രിക്കന്‍ പായല്‍ (ശാസ്ത്രീയ നാമം Salvinia auriculata)


കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളരെ വേഗം പടര്‍ന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കന്‍ പായല്‍. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍ സൃഷ്ടിക്കുന്നത്. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുന്നതിനാലും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളര്‍ന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഈ സസ്യത്തിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ആഫ്രിക്കന്‍ പായല്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കന്‍ പായല്‍ ഇന്ന് വലിയ ഭീഷണിയായിരിക്കുന്നത് കാണാം. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നിരുന്നത്.

തിരിപ്പൂ, നീലി, മ്ലാചെതയന്‍, നിര, നന്നല്‍മരം, ചോരക്കാളി, രക്തവേങ്ങ, ചോലവേങ്ങ(ശാസ്ത്രീയനാമം: Bischofia javanica), ഇംഗ്ലീഷില്‍ Bishop wood, Autumn Maple


തിരിപ്പൂ, നീലി, മ്ലാചെതയന്‍, നിര, നന്നല്‍മരം, ചോരക്കാളി, രക്തവേങ്ങ എന്നെല്ലാം അറിയപ്പെടുന്ന് ചോലവേങ്ങ 30 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Bischofia javanica). പശ്ചിമഘട്ടത്തിലെങ്ങും ഇന്തോമലേഷ്യയിലും കണ്ടുവരുന്നു . ഇംഗ്ലീഷില്‍ Bishop wood, Autumn Maple എന്നെല്ലാം അറിയപ്പെടുന്നു. ആസ്സാമിലെ കാടുകളില്‍ കടുവകള്‍ ഈ മരത്തില്‍ നഖം കൊണ്ട് പോറലേല്‍പ്പിച്ച് അതിര്‍ത്തി അടയാളപ്പെടുത്തുന്നു. അമേരിക്കയിലേക്ക് കൊണ്ടുചെന്ന ഈ മരം അവിടെ ഇപ്പോഴൊരു അധിനിവേശവൃക്ഷമായി കണക്കാക്കിവരുന്നു . വളരെപ്പെട്ടെന്നു വളാരുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായും നട്ടുവളര്‍ത്താറുണ്ട്. മുറിച്ചയുടനെ മരത്തിന് വിനാഗിരിയുടെ മണമുണ്ട് . പച്ചകളര്‍ന്ന പൂക്കുലകളും തുടര്‍ന്ന് ബ്രൌണ്‍-മഞ്ഞ നിറമുള്ള ഫലങ്ങളും ഇതിനെ ഒരു ഭംഗിയുള്ള വഴിയോരവൃക്ഷമാക്കി മാറ്റുന്നു. 

  • ഇരുണ്ടുചുവന്ന കടുപ്പമുള്ള തടി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. 
  • തടി വിറകായും ഉപയോഗിക്കുന്നു. 
  • പേപ്പർ ഉണ്ടാക്കാൻ പറ്റിയ തടിയാണിത്. 
  • പഴങ്ങൾ മദ്യമുണ്ടാക്കാൻ ഉപയോഗിക്കുന്നു. 
  • ഭക്ഷ്യയോഗ്യമായ കുരുക്കളിൽ 30-54 % എണ്ണയടങ്ങിയിരിക്കുന്നു, 
  • ഇത്‌ ഘർഷണം കുറയ്ക്കാനുള്ള എണ്ണയായി ഉപയോഗിക്കുന്നു. 
  • തടിയിൽനിന്നും കിട്ടുന്ന ചുവന്ന കറ ചായമുണ്ടാക്കാൻ ഉപയോഗിക്കുന്നു. 
  • വേരുകൾക്ക്‌ ഔഷധഗുണമുണ്ട്‌. 
  • ലാവോസിൽ ഇലകൾ ഭക്ഷണപദാർത്ഥങ്ങളുടെ കൂടെ ഉപയോഗിച്ചുവരുന്നു.

Monday 9 September 2013

ആനത്തൊട്ടാവാടി, പാണ്ടി തൊട്ടാവാടി ശാസ്ത്രീയനാമം: Mimosa diplotricha. ഇംഗ്ലീഷ്: Giant Sensitive plant.

ആനത്തൊട്ടാവാടി
തൊട്ടാവാടിയുടെ കുടുംബത്തില്‍ പെട്ടതും വിഷം ഉള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ്‌ ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് രണ്ട് മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു. ശാസ്ത്രീയനാമം: Mimosa diplotricha. ഇംഗ്ലീഷ്: Giant Sensitive plant. 
Giant Sensitive plant. 
കഴിച്ചാല്‍ മാരകമായ വിഷബാധയുണ്ടാക്കുന്നു ആനത്തൊട്ടാവാടിയുടെ ഇളം ചെടികളില്‍ കൂടുതലായി കണ്ടുവരുന്ന മൈമോസില്‍ എന്ന വിഷാംശമാണ് വിഷബാധകള്‍ക്ക് കാരണം. ശരീരത്തില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം, വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, നടക്കാന്‍ ബുദ്ധിമുട്ട് എനിവയാന്നു രോഗലക്ഷണങ്ങന്‍. 
ഇതിന്റെ ഉറവിട രാജ്യം ബ്രസീല്‍ ആണെന്ന് കരുതപ്പെടുന്നു. ഈ സസ്യം നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍, 2 മീറ്റര്‍ വരെ വളരുന്നതാണ്‌. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാല്‍ വേദന അസഹ്യമാണ്‌.മുള്ളുകളേറ്റാലുള്ള വേദന ആനയ്കുപോലും വേദന ഉളവാക്കുന്നതിനാലാണ്‌ ഇതിന്‌ ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു. മറ്റുചെടികള്‍ക്കു വളരാന്‍ പറ്റാത്ത വിധം തായ്ത്തടിയില്‍ പറ്റിച്ചേര്‍ന്നാണ്‌ ഈ പാഴ്‌ചെടിയുടെ വളര്‍ച്ച.

 നാഷണല്‍ പാര്‍ക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന സസ്യം, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

തൊട്ടാവാടി (Sensitive Plant, Touch me not) ശാസ്ത്രീയനാമം :Mimosa Pudica


ഇംഗ്ലീഷില്‍ സെന്‍സിറ്റീവ് പ്ലാന്റ് (Sensitive Plant) എന്ന പേരിലറിയപ്പെടുന്ന ഇതിന് ടച്ച് മി നോട്ട് (Touch me not) എന്നും പേരുണ്ട്. മൈമോസിയ (Mimosaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്ത്രീയനാമം മൈമോസേ പുഡിക(Mimosa Pudica) എന്നാണ്. അമേരിക്കയുടെ ഉഷ്ണമേഖലാസ്വദേശിയായ തൊട്ടാല്‍വാടുന്ന ഈ സസ്യത്തിന്റെ ചലനം നാസ്റ്റിക ചലനത്തിന് ഉദാഹരണമാണ്. 

  •  ഇതിന്റെ വേര് മൂത്രാശയ രോഗങ്ങള്‍ക്കുള്ള ഔഷധമാണ്. വിത്തില്‍ നിന്നും കിട്ടുന്ന എണ്ണ വ്യവസായികമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
  •  ലോഹനാശനം തടയുന്നതിനുള്ള സംയുക്തത്തിലെ ചേരുവയായാണ് ഇതുപയോഗിക്കുന്നത്.

  • ബാഹ്യ വസ്തുക്കളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന മിക്ക അലര്‍ജികള്‍ക്കും തൊട്ടാവാടി ഒരു ഔഷധമാണ്. 
  • ആയുര്‍വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. 
  • തൊട്ടാവാടിയുടെ നീര് കൈപ്പുള്ളതാണ്. 
  • ലഘു, രൂക്ഷം എന്നീ ഗുണങ്ങളോടു കൂടിയ ഈചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. 
  • ഇതിന്റെ വേരില്‍ 10% ടാനിന്‍ അടങ്ങിയിരിക്കുന്നു. 
  • തൊട്ടാവാടിയുടെ വേരില്‍ മൂലാര്‍ബുദങ്ങളും ഉണ്ട്. 
  • കുട്ടികളിലെ ശ്വാസം മുട്ടല്‍ മാറുവാന്‍ തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം ചേര്‍ത്ത് രണ്ടു ദിവസം കൊടുത്താല്‍ ശമനമുണ്ടാകും. 
  • പ്രമേഹം, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന രക്ത സ്രാവം നിലക്കുന്നതിന്, തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഉപയോഗപ്രദമാണ്. 
  • 5 മില്ലി തൊട്ടാവാടി നീരും, 10 മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. 
  • അലര്‍ജിക്ക് തൊട്ടാവാടിയുടെ നീര് നല്ലതാണ്. 
  • ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍ മുറിവ് ഉണങ്ങുന്നതാണ്. 
  • തൊട്ടാവാടിച്ചാറ് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.
  • തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.

Sunday 8 September 2013

പൂവാംകുറുന്തല്‍ അഥവാ പൂവാംകുരുന്നില Asteraceae (Vernonia cinerea, Cyanthillium cinereum)


വെര്‍ണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തല്‍ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: Cyanthillium cinereum). ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തില്‍ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുര്‍വേദം സമര്‍ത്ഥിയ്ക്കുന്നു. ഔഷധ ഉപയോഗങ്ങള്‍ ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തില്‍ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുര്‍വേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളില്‍ ഒന്നാണ് പൂവാംകുറുന്തല്‍. പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.

Wednesday 4 September 2013

വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി Slender Dwarf Morning Glory (ശാസ്ത്രീയ നാമം Evolvulous alsinoides)


ഇവോള്‍വുലസ് അള്‍സിനോയിഡൈസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വിഷ്ണുക്രാന്തി ഉഷ്ണമേഖലകളില്‍ ജലനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളില്‍ ആണ്ടോടാണ്ടു വളരുന്നു. ദീര്‍ഘവൃത്താകൃതിയില്‍ രോമാവൃതമായ ഇലകള്‍, തണ്ടുകള്‍ക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളില്‍ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതല്‍ ഡിസംബര്‍ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങള്‍ക്ക് നീല നിറം, പഴങ്ങള്‍/കായ്കള്‍ പുറം തോടിനുള്ളില്‍ നാല് അറകളിലായി കാണുന്നു. വേരുകള്‍ക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലര്‍ന്ന പച്ച നിറത്തിലോ കാണുന്നു.


 ദക്ഷിണ ഇന്‍ഡ്യയില്‍ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളില്‍. ബുദ്ധി ശക്തിയും, ഓര്‍മ്മ ശക്തിയും വര്‍ദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങള്‍, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങള്‍ ചികിത്സിക്കുവാനും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു.

  • വിഷ്‌ണുക്രാന്തി സന്താനോല്‍പാദനശക്തി, ബുദ്ധിശക്തി എന്നിവയുണ്ടാക്കുന്നു. പനിയും രക്തദൂഷ്യവും മാറ്റുന്നു. ഓര്‍മയ്‌ക്കും ബുദ്ധിശക്തിക്കും സമൂലം ഇടിച്ചു പിഴിഞ്ഞ നീരില്‍ നെയ്യ്‌ ചേര്‍ത്തു സേവിക്കുക. 
  • സ്‌ത്രീകളുടെ രക്തസ്രാവത്തിന്‌, പൂവ്‌ പാലിലരച്ചു കലക്കി തുടര്‍ച്ചയായി സേവിക്കുക. സ്‌ത്രീകളുടെ രക്തസ്രാവത്തിന്‌, പൂവ്‌ പാലിലരച്ചു കലക്കി തുടര്‍ച്ചയായി സേവിക്കുക. 
  • പരിണാമശൂലയ്‌ക്ക്‌ (അള്‍സര്‍) ഇതിന്റെ വേര്‌ കഷായം വച്ചു കുടിക്കുക. 
  • വിഷ്‌ണുക്രാന്തി ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ കൊട്ടം അരച്ചുകലക്കി വെളിച്ചെണ്ണ ചേര്‍ത്തു കാച്ചുന്ന തൈലം പതിവയി തലയില്‍ തേച്ചു കുളിച്ചാല്‍ മുടി കറുക്കുവാനും വളരുവാനും വിശേഷമാണ്‌. -.

Tuesday 3 September 2013

കാഞ്ചന്‍കോര (ശാസ്ത്രീയനാമം: Canscora alata)

പ്രമാണം:Canscora alata.jpgഅരമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് കാഞ്ചന്‍കോര. (ശാസ്ത്രീയനാമം: Canscora alata).  ആയുര്‍വേദത്തില്‍ പലവിധരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു.  Winged-Stem Canscora എന്ന് വിളിക്കാറുണ്ട്.

കാഞ്ചന്‍. (, ശാസ്ത്രീയനാമം: Memecylon talbotianum)


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കാഞ്ചന്‍. (ശാസ്ത്രീയനാമം: Memecylon talbotianum). 8 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.

കടക്കൊന്ന (ശാസ്ത്രീയനാമം: Cassia marginata), red shower tree, red or rose cassia


നിറയെ ചുവന്ന പൂക്കളുണ്ടാവുന്ന ഇന്ത്യന്‍ വംശജനായ ഒരു മരമാണ് കടക്കൊന്ന. (ശാസ്ത്രീയനാമം: Cassia marginata). മുരിങ്ങക്കായപോലെയുള്ള കായയിലുള്ള കറുത്ത പശ കുതിരവൈദ്യത്തില്‍  ഉപയോഗിക്കുന്നു. red shower tree, red or rose cassia എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളുണ്ടാകുമ്പോള്‍ നിറഞ്ഞുതൂങ്ങിക്കിടക്കും. അലങ്കാരവൃക്ഷമായി വളര്‍ത്തുന്നു. ഇലകൊഴിയും വനങ്ങളില്‍  അപൂര്‍വ്വമായി കാണാം. സാമാന്യം കടുപ്പമുള്ള തടി കടച്ചില്‍പ്പണിക്ക് ധാരാളമായി ഉപയോഗിക്കുന്നു.

ഊരംപുളിക്കിഴങ്ങ് (ശാസ്ത്രീയനാമം: Geodorum densiflorum)

പ്രമാണം:Geodorum densiflorum (Lam.) Schltr..jpg
Nodding Swamp Orchid എന്നറിയപ്പെടുന്ന ഊരംപുളിക്കിഴങ്ങ് ഇന്ത്യ മുതല്‍ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ത്രേലിയ വരെ കാണപ്പെടുന്ന നിലത്തുവളരുന്ന ഒരു ഓര്‍ക്കിഡ് ആണ്. (ശാസ്ത്രീയനാമം: Geodorum densiflorum). പുല്‍മൈതാനങ്ങള്‍, മണലുള്ള സ്ഥലങ്ങള്‍, മഴക്കാടുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ചെടി കാണാറുണ്ട്. ചെറിയ ഉരുണ്ട കിഴങ്ങുകളാണ് ഊരംപുളിക്കിഴങ്ങിന്റേത്.നഗരവല്‍ക്കരണത്താല്‍ ഓസ്ത്രേലിയയില്‍ വംശനാശഭീഷണി അനുഭവപ്പെടുന്നുണ്ട്.

ഇന്ത്യന്‍ വയലറ്റ് (ശാസ്ത്രീയനാമം: Jerdonia indica)


തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുറ്റിച്ചെടിയാണ് ഇന്ത്യന്‍ വയലറ്റ്. (ശാസ്ത്രീയനാമം: Jerdonia indica). 25 സെന്റിമീറ്റര്‍ വരെ പൊക്കം വയ്ക്കുന്ന ഈ ചെറിയ ചെടിയുടെ ഇലകള്‍ ചുവട്ടില്‍ കൂടിയിരിക്കുന്ന രീതിയിലാണ് ഉള്ളത്. നിത്യഹരിതവനങ്ങളില്‍ കാണുന്ന ഈ ചെടി മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് പുഷ്പിക്കുന്നു. കേരളത്തില്‍ വയനാട്ടില്‍ കാണുന്നു.

കീഴ്‌ക്കൊലച്ചെത്തി (ശാസ്ത്രീയനാമം: Ixora malabarica)

പ്രമാണം:Ixora malabarica.jpg
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടുയാണ് കീഴ്‌ക്കൊലച്ചെത്തി. (ശാസ്ത്രീയനാമം: Ixora malabarica). 600 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.

കല്‍ത്താമര (ശാസ്ത്രീയനാമം: Begonia floccifera)


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കല്‍ത്താമര. (ശാസ്ത്രീയനാമം: Begonia floccifera). കിഴങ്ങില്‍ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള പച്ച ഇലകള്‍ കാണാള്‍ സുന്ദരമാണ്. പൂക്കള്‍ വെളുത്തതാണ്.

Monday 2 September 2013

എരുക്ക് , അര്‍ക്ക (Calotropis gigantea) ,അലര്‍ക്ക (Calotropis procera വെള്ളരുക്ക്)


ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.

എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു

എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്.

Sunday 1 September 2013

അമൃത് (Ambrosia), ചിറ്റമൃത് (Tinospora cordifolia Miers), കാട്ടമൃത് (Tinospora Malabarica)

പ്രമാണം:Tinospora cordifolia leaves.jpg
നമ്മുടെ നാട്ടില്‍ ഉഷ്ണമേഖലാ വനങ്ങളിലും നാട്ടില്‍ പുറങ്ങളിലും നന്നായി വളരുന്ന ഒരു വള്ളിചെടിയാണ് അമൃത് . വൃക്ഷങ്ങളില്‍ പടര്‍ന്നു കയറി വളരുന്ന വള്ളി ചെടി ആണിത് .  അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറ കോര്‍ഡിഫോളിയ  (Tinospora cordifolia Miers)  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതും ടൈനോസ്പോറ മലബാറിക്ക (Tinospora Malabarica)  എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്.  

ഇതൊരു ലതാസസ്യമാണ്.  ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം.    കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി  വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്.  

കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തില്‍ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാല്‍ നല്ല പച്ചനിറമായിരിക്കും. 

ആകൃതിയില്‍ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു.

 കാട്ടമൃതിന്റെ  ഇല വലുപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പില്‍ വച്ചിരുന്നാ ല്‍ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളര്‍ന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകള്‍ മുളച്ചും വരും.
     
    ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്.    ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍.   പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്.  വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്. 

     ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.  ഇലകള്‍ക്ക് ഹൃദയാകൃതിയാണ്.   മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു.  ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്.  രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്.   ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.

         അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും.  

        രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്.  ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.  

        വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക.  ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം.  

       വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം.  അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. 

    ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും.

    അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. 

     അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്. 

    അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. 

   അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. 

    അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. 

    അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. 

    ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം.  അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും.

   കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക.
   പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്.  ത്വക് രോഗങ്ങളും ശമിപ്പിക്കും.       
     അമൃതും ത്രിഫലയും സമം കഷായമാക്കി  ദിവസം 3 നേരം  മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.     
     അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും.  ‌   
     അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.     
    അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.       

      അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.  

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്