Wednesday 8 October 2014

നിലവേപ്പ്, കിരിയത്ത്


ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പുരുചിയാണുള്ളതു്. ഇലകൾ കടും പച്ച. മെലിഞ്ഞ് ചതുർഭുജാകൃതിയിൽ നീണ്ടു വളരുന്ന തണ്ട് 50 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാം. ആയുർവ്വേദമനുസരിച്ച് ചെടിയ്ക്ക് തിക്തരസവും ലഘുരൂക്ഷഗുണവും ഉഷ്ണവീര്യവും ആണുള്ളതു്. കയ്പ്പുരസമുള്ള ഔഷദസസ്യങ്ങളുടെ വിഭാഗത്തില്പ്പെടുന്നു. കിരിയാത്ത, ഭൂനിംബ, മഹാതിക്തക എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഹിമാലയ പ്രാന്തങ്ങളിലും കാശ്മീർ മുതൽ അസ്സം വരേയും കാടുകളിൽ കാണുന്നു. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി കാണുന്നു.

കാർക്കോട്ടി, മോതിരക്കണ്ണി (ശാസ്ത്രീയനാമം: Hugonia mystax)


ഇന്ത്യയിലെല്ലായിടത്തും വരണ്ടകാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാർക്കോട്ടി. (ശാസ്ത്രീയനാമം: Hugonia mystax). മോതിരക്കണ്ണി എന്നും പേരുണ്ട്. Linaceae കുടുംബത്തിലെ പടരുന്ന ചെടിയാണ്.

കാവളം, പീനാറി, പൊട്ടക്കാവളം, തൊണ്ടി, കൈതൊണ്ടി (ശാസ്ത്രീയനാമം: Sterculia guttata).


മാൽവേസീ സസ്യകുടുംബത്തിൽപ്പെടുന്ന 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാവളം. (ശാസ്ത്രീയനാമം: Sterculia guttata). പീനാറി, പൊട്ടക്കാവളം, തൊണ്ടി, കൈതൊണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്. 
മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു. കുരുവിൽ നിന്നുമെടുക്കുന്ന രാസപദാർത്ഥത്തിന്‌ കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. വിത്തു വറുത്തു തിന്നാറുണ്ട്. മരത്തിന്റെ തൊലിയിൽ നിന്നും നല്ല നാരു കിട്ടും. മലയണ്ണാൻ ഇത് ആഹാരമാക്കാറുണ്ട്. ചെറിയ ആപ്പിളിന്റെ വലുപ്പമുള്ള ഫലത്തിൽ ഒന്നു മുതൽ അഞ്ചു വരെ അറകളുണ്ട്. പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.
തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പായ്ക്കിങ്ങ് പെട്ടികളും നിർമിക്കാൻ ഉപയോഗിച്ച് വരുന്നു. മരത്തൊലിയിൽ നിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമൗഷദമായി ഉപയോഗിക്കാറുണ്ട്.

മലഇഞ്ച, കക്കിഞ്ച, കാരിഞ്ച (ശാസ്ത്രീയനാമം: Acacia pennata)


ഒരു ചെറുമരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണ് മലഇഞ്ച അഥവാ കക്കിഞ്ച എന്നറിയപ്പെടുന്ന കാരിഞ്ച. (ശാസ്ത്രീയനാമം: Acacia pennata). ചെറുതാവുമ്പോൾ പച്ചനിറത്തിലുള്ള ശിഖരങ്ങൾ വളരുമ്പോൾ ചാരനിറമാവുന്നു. തടിയിൽ മുള്ളുകളുണ്ട്. കുട്ടികളിലെ ദഹനക്കേടിന് മരുന്നായി ഉപയോഗിക്കാറുള്ള കാരിഞ്ച കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.

കാരമരം, കരിവെള്ള, ഇല്ലക്കട്ട, കാരിവെള്ള (ശാസ്ത്രീയനാമം: Diospyros paniculata).


കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കാരമരം (ശാസ്ത്രീയനാമം: Diospyros paniculata). കരിവെള്ള, ഇല്ലക്കട്ട, കാരിവെള്ള എന്നെല്ലാം അറിയപ്പെടുന്നു. ഉറപ്പും ബലവുമില്ലാത്ത ഭാരം കുറഞ്ഞ തടി. തളിരിലയ്ക്ക് മഞ്ഞനിറം. 

Panicled Ebony

ആൺപൂവും പെൺപൂവും വെവ്വേറേ മരങ്ങളിൽ ഉണ്ടാവുന്നു. തൊലിയും കായും ഔഷധഗുണമുള്ളവയാണ്. 16 മീറ്റർ വരെ ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവുള്ള നിത്യഹരിതവനങ്ങളിലാണ് കാണുന്നത്. ഇലകൾ മൽസ്യങ്ങൾക്ക് വിഷമാണ്.വംശനാശഭീതിയുണ്ട്.
Panicled Ebony

കാര, കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി (ശാസ്ത്രീയനാമം: Carissa carandas)


അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്.  ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്.

വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്.
ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.

കാരമുള്ള് (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര


5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. പാമ്പുവിഷത്തിനും ഔഷധമാണ്. Common Silver Line ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്.

കാരച്ചുള്ളി


അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന നിറയെ മുള്ളുകളുള്ള ഒരു ഔഷധസസ്യമാണ്‌ കാരച്ചുള്ളി. (ശാസ്ത്രീയ നാമം: Catunaregam spinosa.). കാപ്പി കുടുബമായ റുബിയേസീ സസ്യകുടുംബത്തിലെ ഇക്സൊറോയിഡീ ഉപകുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്.

Tuesday 30 September 2014

ഗ്ലോറി ലില്ലി (Gloriosa superba), കിത്തോന്നി, മേന്തോന്നി, പറയന്‍ചെടി, അഗ്നിശിഖ, ചെകുത്താന്‍പൂവ്


ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടര്‍ന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പര്‍ബ‘(Gloriosa superba) മലയാളത്തില്‍ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയന്‍ചെടി എന്നും അറിയപ്പെടുന്നു.  
നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടാവാം, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താന്‍പൂവ് എന്നൊക്കെ ചിലയിടങ്ങളില്‍ വിളിക്കുന്നത്. 

വിരിയുമ്പോള്‍ മഞ്ഞനിറമുള്ള മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങള്‍ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിന്‍റെ കിഴങ്ങുകള്‍ നീളമുള്ളതും പെന്‍സിലിന്റെ വണ്ണമുള്ളതാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇതിന്‍റെ കിഴങ്ങുകള്‍ നടണം. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്നു.

Gloriosa superba

വേലികളിലും മറ്റും പടര്‍ന്നുകയറുന്ന ഒരു ഔഷധസസ്യം. ഇതിന്റെ കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാല്‍ മരണം വരെ സംഭവിക്കാമത്രേ. പഴയകാലത്ത് ഗര്‍ഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നത്രേ. വിഷാംശമുള്ളതുകൊണ്ടാവാം, ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേന്‍നാശിനിയായും ഉപയോഗിച്ചിരുന്നു.

Sunday 28 September 2014

തുപ്പലംപൊട്ടി അഥവാ വേലിപടക്കം (ശാസ്ത്രനാമം: Asystasia gangetica)


വേലിപടർപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് തുപ്പലംപൊട്ടി അഥവാ വേലിപടക്കം. ഇതിന്റെ മൂത്ത് ഉണങ്ങിയ കായ (വിത്ത്) വെള്ളം നനഞ്ഞാൽ അതിന്റെ തൊണ്ട് പൊട്ടി വിത്ത് ചിതറും. ഈ സ്വഭാവമുള്ളതുകൊണ്ട് ഇത് കുട്ടികൾക്ക് ഒരു ആകർഷണമാണ്. തുപ്പലം (ഉമിനീര്) വിരലിൽ പറ്റിച്ച് കുട്ടികൾ ഇത് പൊട്ടിക്കുന്നതുകൊണ്ടാണ് ഇതിനെ തുപ്പലംപൊട്ടി എന്ന് വിളിക്കുന്നത്. 

photoAcanthaceae കുടുംബത്തിൽ പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം Asystasia gangetica എന്നാണ്. ചൈനീസ് വൈലറ്റ് എന്ന പേരിലും അറിയപ്പെടുന്നു. മണ്ണിൽ പരന്ന് വളരുന്ന കുറ്റിച്ചെടിസ്വഭാവമുള്ള ഈ സസ്യം എന്തെങ്കിലും താങ്ങുസഹായം ലഭിക്കുകയാണെങ്കിൽ ഒരു മീറ്റർ ഉയരം വരെ വളരും. 
photoഒരുവിധം എല്ലാ രാജ്യങ്ങളിലും ഈ സസ്യത്തെ കാണാം. നാട്ടുവൈദ്യത്തിൽ ഇതിന്റെ ഇല ആസ്മയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്.  കുറ്റിച്ചെടി സ്വഭാവത്തിൽ വളരുന്നതിനാൽ ഇത് തേനീച്ച, പൂമ്പാറ്റ, മറ്റ് ജീവികൾ ഇവയുടെയെല്ലാം ആവാസവ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്നു.

Monday 22 September 2014

കാശിത്തുമ്പ


ഗാർഡൻ ബാൽസം (Garden Balsam) എന്നു ലത്തീൻ ഭാഷയിൽ അറിയപ്പെടുന്ന കാശിത്തുമ്പ, കിഴക്കെ ദക്ഷിണേഷ്യയിലാണ് കണ്ടുവരുന്നത്. 20 മുതൽ 75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന, കട്ടിയുള്ളതും എന്നാൽ ദുർബലവുമായ കാണ്ഡത്തോടുകൂടിയ ഒരു വാർഷിക സസ്യമാണിത്. ഇലകൾ സർപ്പാള ആകൃതിയിൽ അടുക്കിവെച്ചതുപോലെ കാണപ്പെടുന്നു. ഇവയ്ക്ക് 2.5–9 സെന്റീമീറ്റർ നീളവും 1–2.5 സെന്റീമീറ്റർ വീതിയും വാളിന്റെ വായ്‌ത്തലയ്ക്ക് സമാനമായ അരികുകളും കാണപ്പെടുന്നു.

 ഇവയുടെ പൂക്കൾ ശ്വേതരക്തവർണ്ണം (പിങ്ക്), ചുവപ്പ്, വെള്ള, ധൂമ (പർപ്പിൾ) നിറങ്ങളിൽ കണ്ടുവരുന്നു. 2.5–5 സെന്റീമീറ്റർ വ്യാസമുൾള്ള പൂക്കളിൽ തേനീച്ച, തേൻ കുടിക്കാനെത്തുന്ന പക്ഷികൾ എന്നിവ വഴി പരാഗണം നടക്കുന്നു. ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും മറ്റ് ചില അസുഖങ്ങൾക്കുമുള്ള മരുന്നിനുമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഇല, വിത്ത്, കാണ്ഡം എന്നിവ പാചകം ചെയ്താൽ ഭക്ഷ്യയോഗ്യമാണ്. ഇവയുടെ ഇലകളുടെ നീര് അരിമ്പാറ, പാമ്പ്കടി എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. പൂക്കൾ പൊള്ളലേറ്റ ചർമ്മങ്ങളിൽ തണുപ്പ് നൽകാനായി ഉപയോഗിക്കുന്നു. പസഫിക്ക് സമുദ്രത്തിലെ ദ്വീപുകളിൽ വന്‌തോതിൽ അലങ്കാര സസ്യമായി ഇവ കൃഷി ചെയ്തുവരുന്നു.

Sunday 21 September 2014

കാന്തക്കമുക്, കാന്തൾ, കാട്ടുകമുക്, പാറപ്പാക്ക്, വാരക്കമുക് (ശാസ്ത്രീയനാമം: Bentinckia condapanna).


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം കമുകാണ് കാന്തക്കമുക്. (ശാസ്ത്രീയനാമം: Bentinckia condapanna). കാന്തൾ, കാട്ടുകമുക്, പാറപ്പാക്ക്, വാരക്കമുക് എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. 15 മീറ്ററോളം ഉയരം വയ്ക്കും. 1000 മുതൽ 1900 മീറ്റർ വരെ ഉയരമുള്ള മലനിരകളിൽ കാണുന്നു. സംരക്ഷിതപ്രദേശങ്ങളിലും പല സസ്യോദ്യാനങ്ങളിലും വളർത്തിവരുന്നു. ആദിമനിവാസികൾ ഈ മരത്തിന്റെ ഉള്ളിലുള്ള ഭാഗം ആഹാരമാക്കാറുണ്ട്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണിത്.

കാനവാഴ (ശാസ്ത്രീയനാമം: Commelina benghalensis)


മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാനവാഴ. (ശാസ്ത്രീയനാമം: Commelina benghalensis). ശല്യക്കാരനായ ഒരു കളയായി ഇതിനെ കരുതിപ്പോരുന്നു. കാലിത്തീറ്റയായും പച്ചക്കറിയായും ഔഷധസസ്യമായും ഇതിന് ഉപയോഗമുണ്ട്.

കാട്ടുഴുന്ന്


ഫാബേഷ്യേ കുടുംബത്തിൽപ്പെട്ട, ചുറ്റിപ്പിണഞ്ഞ് നിലം പറ്റി, വർഷത്തിൽ എല്ലാസമയത്തും വളരുന്ന സസ്യം. തണ്ടുകൾക്ക് 30 സെ മി മുതൽ മൂന്ന് മീറ്റർ വരെ നീളമുണ്ടാകും. തണ്ടുകൾക്കും ഇലകൾക്കും വെളുത്ത നിറത്തിൽ മൃദുവായ മുള്ളുകളുടെ ആവരണമുണ്ട്. ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ദിർഘചതുരാകൃതിയിലോ 1 - 8 സെ മി നീളത്തിലും,0.5 - 5 സെ മി വീതിയിലും കാണപ്പെടുന്നു. പൂക്കൾക്ക് വെള്ള, പിങ്ക്; കായ്കൾക്ക് കടുത്ത തവിട്ടു മുതൽ ഇളം ചുവപ്പു വരെ നിറങ്ങൾ. 70 മുതൽ 200 ദിവസങ്ങൾ കൊണ്ട് പുഷ്പിക്കുന്നു. പകൽ ദൈർഘ്യം കുറയുമ്പോൾ ഈ സസ്യം പുഷ്പിച്ചു തുടങ്ങുന്നു.
  • കാട്ടുഴുന്നിന്റെ  സക്രിയഘടകം കുമാറിൻ വിഭാഗത്തിലെ ആൽക്കല്ലൊയിഡുകളാണ്. അതിൽ പ്രധാനമയുള്ള ഫ്രക്സിഡിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ ശേഷിയുണ്ട്.
  • കാട്ടുഴുന്നിന്റെ തണ്ടുകളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനോൾ ഗ്ലൈക്കോസൈഡ് (C26H28O17) എന്ന് തന്മാത്രയ്ക്ക് ബാക്റ്റീരിയകൾക്കും കൂണുകൾക്കുമെതിരേ പ്രവർത്തിക്കുവാനുള്ള കഴിവുണ്ട്.
  • വേരൊഴികെയുള്ള ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ബെർജെനിൻ (C 14 H 16 O 9), ഡൈഡ്സിൻ (C 21 H 21 O 9), വിറ്റെക്സിൻ (C 21 H 20 O 10), 3-O-methyl-D- chiro ഇനോസിറ്റോൾ (C 7 H 14 O 6) എന്നീ തന്മാത്രകൾക്ക് വേദന സംഹാര ഗുണങ്ങളുണ്ട്

കാട്ടുമരോട്ടി, വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി (ശാസ്ത്രീയനാമം: Hydnocarpus alpina ).


8 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറുമരമാണ് കാട്ടുമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus alpina ). വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി എന്നെല്ലാം അറിയപ്പെടുന്നു. നിത്യഹരിതവൃക്ഷം. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. ഔഷധഗുണങ്ങളുണ്ട്. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്.

കാട്ടുമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma pseudomontana)


Hill Turmeric
പശ്ചിമഘട്ട തദ്ദേശവാസിയായ ഒരു ഔഷധസസ്യമാണ് കാട്ടുമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma pseudomontana). ഉയരം കൂടിയ ഇടങ്ങളിലെ നനവും തണലുമുള്ള കാടുകളിൽ കണ്ടുവരുന്നു. ആന്ധ്രയിലെ പല വർഗ്ഗക്കാരും ഇതിന്റെ കിഴങ്ങ് മഞ്ഞപ്പിത്തം ചികിൽസിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ശരീരം തണുപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നു.

പുകയില (ശാസ്ത്രീയനാമം: Nicotiana tabacum - നിക്കോട്ടിയാന ടബാക്കം)


നിക്കോട്ടിയാന ജനുസ്സിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പുകയില (ശാസ്ത്രീയനാമം: Nicotiana tabacum - നിക്കോട്ടിയാന ടബാക്കം). പ്രാദേശികമായി ഇവ പൊകല എന്നും അറിയപ്പെടുന്നു. നിക്കോട്ടിൻ എന്ന ആൽക്കലോയ്ഡ് ഇതിൽ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതും പുകയിലച്ചെടിയിലാണ്.
പുകയിലയുടെ വേരിലാണ് നിക്കോട്ടിൻ ആദ്യമുണ്ടാകുന്നത്. പിന്നീട് വേരിൽ നിന്ന് ഇലകളിലേക്ക് പ്രതിസ്ഥാപിക്കപ്പെടുന്നു. 
സിട്രിക്, മാലിക് അമ്ലങ്ങളുടെ നിഷ്ക്രിയലവണങ്ങളായാണ് ഇലകളിൽ നിക്കോട്ടിൻ സ്ഥിതിചെയ്യുന്നത്. പുകയിലച്ചെടിയിൽ നിന്ന് ഇലകൾ മാറ്റിയശേഷം വേര്, ഞെട്ട് എന്നിവയിൽ നിന്നാണ് നിക്കോട്ടിൻ വേർതിരിച്ചെടുക്കുന്നത്. സിഗററ്റ്, സിഗാർ, ബീഡി എന്നിവയ്ക്കായി ഇല ഉപയോഗപ്പെടുത്തുന്നു. നേർപ്പിച്ച അമ്ലലായനിയുപയോഗിച്ചാണ് പുകയിലയിൽ നിന്ന് നിക്കോട്ടിൻ നിഷ്കർഷണം ചെയ്തെടുക്കുന്നത്.
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ പുകയിലച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.

കാട്ടുപൊന്നാങ്കണ്ണി (ശാസ്ത്രീയനാമം: Alternanthera bettzickiana)


തെക്കേ അമേരിക്കൻ വംശജയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുപൊന്നാങ്കണ്ണി. (ശാസ്ത്രീയനാമം: Alternanthera bettzickiana). അലങ്കാരച്ചെടിയായി നട്ടുവളർത്തുന്ന ഈ സസ്യത്തിന്റെ ഇല തോരൻ ഉണ്ടാക്കാൻ കേരളത്തിൽ ഉപയോഗിക്കാറുണ്ട്. ചൈനയിൽ എല്ലായിടത്തും നട്ടുവളർത്താറുണ്ട്.

കാട്ടുപെരണ്ട, വാതക്കൊടി, ചൊറിവള്ളി (ശാസ്ത്രീയനാമം: Cayratia trifolia).

Bush Grape
ഒരു ചെറിയ വള്ളിച്ചെടിയാണ് കാട്ടുപെരണ്ട. (ശാസ്ത്രീയനാമം: Cayratia trifolia).വാതക്കൊടി, ചൊറിവള്ളി എന്നെല്ലാം പേരുകളുണ്ട്. ഉപയോഗപ്രദമായ് പല സംയുക്തങ്ങളും തണ്ടിലും വേരിലും ഇലയിലും അടങ്ങിയിട്ടുണ്ട്. വർഷം മുഴുവൻ പുഷ്പിക്കുന്ന ഈ ചെടി നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടൽക്കാടികളിലും സമതലങ്ങളിലും കാണാറുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.

ആലാഞ്ചി


പശ്ചിമഘട്ട തദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum Smith ssp. nilagiricum (Zenk.) Tagg.).10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.

കാട്ടുപൂവരശ് , കാട്ടുപരുത്തി (ശാസ്ത്രീയനാമം: Thespesia lampas)


കാട്ടുപൂവരശ് എന്നും അറിയപ്പെടുന്ന കാട്ടുപരുത്തി 2-3 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Thespesia lampas). ഗൊണേറിയ, സിഫിലിസ് എന്നീ രോഗങ്ങൾക്ക് ഈ ചെടിയുടെ വേരും കായും ഔഷധമായി ഉപയോഗിക്കാറുണ്ട്. തൊലിയിലെ നാര് വള്ളിയായി ഉപയോഗിക്കുന്നു. മഹാരാഷ്ടയിലെ കൊർക്കു വിഭാഗക്കാർ മഞ്ഞപ്പിത്തത്തിന്റെ ചികിൽസയ്ക്ക് കാട്ടുപരുത്തി മരുന്നായി ഉപയോഗിക്കുന്നുണ്ട്.

കാട്ടുപടവലം അഥവാ കയ്പൻ പടവലം


പടവലങ്ങളിൽ വച്ച് ഔഷധരൂപേണ ഉപയോഗിക്കുവാൻ ഏറ്റവും യോജിച്ചതാണ്‌ കാട്ടുപടവലം അഥവാ കയ്പൻ പടവലം.കേരളത്തിലെ വനപ്രദേശങ്ങളിലും ബംഗാൾ സംസ്ഥാനത്തിലുമാണ് കാട്ടുപടവലം കൂടുതലായി കാണുന്നത്. ഇതിന്റെ പച്ചക്കായ ഭക്ഷണമായി ഉപയോഗിക്കുന്നു. അന്നജം, ജീവകം എ, ജീവകം സി കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, ഗന്ധകം, ക്ലോറിൻ തുടങ്ങിയ ധാതുക്കളും ചെറിയ അളവിൽ കാട്ടുപടവലത്തിൽ കാണുന്നു.

ഉയരത്തിലേക്ക് പടരുന്ന മൃദുലതാസസ്യമാണ്. രൂപത്തിൽ കോവയ്ക്കായോട് സാദൃശ്യമുണ്ട്. ഇലകൾ സാധാരണ പടവകത്തേക്കാൾ ചെറുതാണ്. പച്ചയിൽ വെള്ള വരകൾ കായുടെ പ്രത്യേകതയാണ്. ഇത് അധികം നീളത്തിൽ വളരാറില്ല. കായ്കൾ 9 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ആൺചെടിയും പെൺചെടിയും പ്രത്യേകമായുണ്ട്. കായ്കൾക്ക് കയ്പ്പുണ്ടെങ്കിലും ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് വെളുത്ത നിറമാണ്.
ഔഷധ ഗുണങ്ങൾ
  • കായ പിഴിഞ്ഞ നീര് വിരേചന ഔഷധമായി ഉപയോഗിക്കാം.
  • വള്ളി കൊണ്ടുള്ള കഷായം ശ്വാസകോശത്തിലെ കഫം ചുമപ്പിച്ച് കളയുവാൻ സഹായിക്കുന്നു. (Expectorant)
  • കുഷ്ഠരോഗ, മസൂരി ചികിത്സയിൽ കാട്ടുപടവലം ഉത്തമ ഔഷധമായി ഗണിച്ചിരുന്നു.
വേർ, ഇല, തണ്ട്, പൂവ്, കായ് എന്നിവ കാട്ടുപടവലത്തിൻറെ ഔഷധയോഗ്യഭാഗങ്ങളാൺ.

Saturday 20 September 2014

ഞണ്ടുമുട്ട, പുളിച്ചി, പൂണൂൽമരം, നാരമ്പിളി, നീരാഞ്ചി, കാട്ടുനൊച്ചി


ഞണ്ടുമുട്ട, പുളിച്ചി, പൂണൂൽമരം, നാരമ്പിളി, നീരാഞ്ചി എന്നെല്ലാം പേരുകളുള്ള കാട്ടുനൊച്ചി 5 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയ ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Debregeasia longifolia). 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. തടി കരിയുണ്ടാക്കാൻ നല്ലതാണ്. തടിയിൽ നിന്നും ലഭിക്കുന്ന നാര് വീടും മീൻവലയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

കാട്ടുനെല്ലി. (ശാസ്ത്രീയനാമം: Phyllanthus polyphyllus)


നെല്ലിയോട് വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുനെല്ലി. (ശാസ്ത്രീയനാമം: Phyllanthus polyphyllus). പാറ നിറഞ്ഞ ഇടങ്ങളിൽ വളരുന്ന ഈ മരം തെക്കേ ഇന്ത്യയിലേ കാണാറുള്ളൂ. 1200 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം കേരളത്തിൽ അഗസ്ത്യമലയിലാണ് കണ്ടുവരുന്നത്.

ചുവന്നനിരൂരി, പാവലപ്പൂള, കാട്ടുനിരൂരി.(ശാസ്ത്രീയനാമം: Breynia vitis-idaea)


ചുവന്നനിരൂരി, പാവലപ്പൂള എന്നെല്ലാം അറിയപ്പെടുന്ന ഒരു വലിയ കുറ്റിച്ചെടിയാണ് കാട്ടുനിരൂരി.(ശാസ്ത്രീയനാമം: Breynia vitis-idaea). 4 മീറ്റർ വരെ ഉയരം വയ്ക്കും. ടോൺസിലിറ്റിസ്, പ്രമേഹം തുടങ്ങി പല രോഗങ്ങൾക്കും ഔഷധമാണ്. Epicephala sphenitis, Acrocercops rhothogramma എന്നീ നിശാശലഭങ്ങളുടെ ലാർവ ഈ ചെടിയിലാണ് വളർന്നുവരുന്നത്.

കാട്ടുനാരകം (ശാസ്ത്രീയനാമം: Atalantia monophylla)


രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു വലിയ കുറ്റിച്ചെടിയാണ് കാട്ടുനാരകം. (ശാസ്ത്രീയനാമം: Atalantia monophylla). പലവിധ ഔഷധമൂല്യങ്ങളുള്ള ഒരു ചെടിയാണിത്. ഫ്ലോറിദയിൽ ഇത് ഒരു അലങ്കാരസസ്യമായി വളർത്തിവരുന്നു. കമ്പുനട്ടോ വിത്തുവഴിയോ പ്രജനനം നടത്താം. കുരുവിൽനിന്നു കിട്ടുന്ന എണ്ണ പഴക്കം ചെന്ന വാതത്തിനും, പക്ഷപാതത്തിന്നും ഉപയോഗിക്കുവാൻ നല്ലതാകുന്നു. കൊങ്കണ രാജ്യത്തു ഇല പിഴിഞ്ഞു എടുക്കുന്ന നീർ പക്ഷപാതത്തിനു കുഴമ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു.

കാട്ടുതുളസി


സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു.

ഔഷധഗുണങ്ങൾ

  • ഉത്തേജകം
  • കഫം ചുമപ്പിച്ചുകളയുവാൻ
  • ഗോണോറിയ ച്കിത്സയിൽ
  • ശിശുക്കളിൽ ഛർദ്ദി ചികിത്സിക്കുവാൻ
  • വാത രോഗങ്ങൾ
  • വേര് വേദനസംഹാരിയാണ്
  • കുട്ടികളിലെ വായ്പ്പുണ്ണിന്
  • ഉണക്കിപ്പൊടിച്ച ഇല വൃണങ്ങൾ വച്ചുകെട്ടുന്നതിന്
  • മലമ്പനി

കാട്ടുഞെരിഞ്ഞിൽ (ശാസ്ത്രീയനാമം: Acanthospermum hispidum)


ഏകവർഷിയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുഞെരിഞ്ഞിൽ. (ശാസ്ത്രീയനാമം: Acanthospermum hispidum). തെക്കേ അമേരിക്കൻ വംശജനാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും കാണാറുണ്ട്. ഏതു തരം ചുറ്റുപാടീലും വളരാനുള്ള ശേഷിയുണ്ട്. പലതരം കൃഷിക്കും ഇതൊരു കളയായാണ് കരുതിപ്പോരുന്നത്.

ഞെരിഞ്ഞില്‍

കാട്ടുഗോതമ്പ്. (ശാസ്ത്രീയനാമം: Coix lacryma-jobi)


ധാന്യത്തിനായും അലങ്കാരച്ചെടിയായും നട്ടുവളർത്തുന്ന ഒരു പുൽച്ചെടിയാണ് കാട്ടുഗോതമ്പ്. (ശാസ്ത്രീയനാമം: Coix lacryma-jobi). ഇത് ഒരു ഔഷധസസ്യം കൂടിയാണ്. Job's Tears എന്ന് പൊതുവേ അറിയപ്പെടുന്നു. പുള്ളിശരശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടുന്നു. പലരാജ്യങ്ങളിലും ഭക്ഷണാവശ്യത്തിനും മദ്യമുണ്ടാക്കാനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

മക്കിപ്പൂവ്, മാസീപത്രി, അനന്തൻപച്ച, കാട്ടുകർപ്പൂരം (ശാസ്ത്രീയനാമം: Artemisia nilagirica)


മക്കിപ്പൂവ്, മാസീപത്രി, അനന്തൻപച്ച എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകർപ്പൂരം കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കളയാണ്. (ശാസ്ത്രീയനാമം: Artemisia nilagirica). ഇലകൾ ഞെരിച്ചാൽ ഒരു നറുമണം ഉള്ള ഈ ചെടി രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്നു. കീടങ്ങളെ തുരത്താൻ കഴിവുണ്ടെന്ന് കരുതപ്പെടുന്ന ഈ ചെടി അതിനാൽത്തന്നെ പെട്ടികളിലും അലമാരികളിലുമെല്ലാം സൂക്ഷിക്കാറുണ്ട്. ചിങ്ങി എന്നറിയപ്പെടുന്ന ഒരു നാടൻ കേശതൈലം ഉണ്ടാക്കി മണിപ്പൂരുകാർ ഉപയോഗിക്കാറുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കാട്ടുകർപ്പൂരം. കൊതുക് നിയന്ത്രണത്തിനും ഈ ചെടി ഉപയോഗിക്കാമെന്ന് പഠനങ്ങൾ കാണിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിന് ആവുമെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കാട്ടുകൊടിവള്ളി (ശാസ്ത്രീയനാമം: Pachygone ovata)


മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുകൊടിവള്ളി. (ശാസ്ത്രീയനാമം: Pachygone ovata). ഇല പൊഴിക്കുന്ന ഈ വള്ളിച്ചെടിക്ക് അനുകൂല കാലാവസ്ഥയിൽ 15 മീറ്ററോളം വളരാൻ കഴിയും. കായ മൽസ്യങ്ങളെയും പേനിനെയും വിരകളെയും കൊല്ലാൻ ഉപയോഗിക്കാറുണ്ട്.

വലിയ കാട്ടുമുതിര എന്നും പേരുള്ള കാട്ടുകുന്നി


വലിയ കാട്ടുമുതിര എന്നും പേരുള്ള കാട്ടുകുന്നി കേരളത്തിൽ മിക്കയിടത്തും കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Abrus pulchellus). കുന്നിയെപ്പോലെ തന്നെ ഇതിന്റെ വിത്തിലും ഒരു വിഷം അടങ്ങിയിട്ടുണ്ട്.മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാട്ടുകുന്നി കാണാറുണ്ട്.

Thursday 18 September 2014

അണ്ണക്കര, കാട്ടുനെല്ലി, കരയം, കൊസ്രാമ്പ, ഈച്ചക്കാര, കരുവേമ്പ്


അണ്ണക്കര, കാട്ടുനെല്ലി, കരയം, കൊസ്രാമ്പ, ഈച്ചക്കാര, കരുവേമ്പ് എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകലശം 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ്. (ശാസ്ത്രീയനാമം: Garuga pinnata).



കാട്ടുകരണ. (ശാസ്ത്രീയനാമം: Gordonia obtusa). അടങ്ങി, ചെമ്പരശൻ, കരിക്കോവ, ഒല എന്നെല്ലാം പേരുകളുണ്ട്.




പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാട്ടുകരണ. (ശാസ്ത്രീയനാമം: Gordonia obtusa). അടങ്ങി, ചെമ്പരശൻ, കരിക്കോവ, ഒല എന്നെല്ലാം പേരുകളുണ്ട്. 10 മീറ്ററോളം ഉയരം വയ്ക്കും. ഉയരമുള്ള മഴക്കാടുകളുടെ ഓരം ചേർന്ന് നീലഗിരി, വയനാട്, കുടക് എന്നിവിടങ്ങളിൽ കാണുന്നു.ഔഷധം, തടി എന്നിവ വ്യാവസായിക പ്രാധാന്യമുള്ളതാണ്.

Konkan Gordonia

കാക്കത്തൊണ്ടി (ശാസ്ത്രീയനാമം: Capparis sepiaria). Wild Orange, Bumble


ദക്ഷിണേന്ത്യയിൽ മഴ കുറവുള്ള മലകളിൽ കണ്ടുവരുന്ന മുള്ളുകളുള്ള ചെറിയ കുറ്റിച്ചെടിയാണ് കാക്കത്തൊണ്ടി. (ശാസ്ത്രീയനാമം: Capparis sepiaria). Wild Orange, Bumble എന്നെല്ലാം അറിയപ്പെടുന്നു. ത്വക്‌രോഗചികിൽസയ്ക്കും പനിക്കുമെതിരെ ഔഷധമായി ഉപയോഗിക്കുന്നു. കരീരവുമായി നല്ല സാമ്യമുണ്ട്. ഫിലിപ്പൈൻസിലും ഈ ചെടി പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിച്ചുവരുന്നു. പെരുഞ്ചിറകൻ, പയനിയർ എന്നീ ശലഭങ്ങൾ കാക്കത്തൊണ്ടി ഇലയിൽ മുട്ടയിടാറുണ്ട്.
Wild Caper Bush

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്