Friday 22 August 2014

കല്ലുഞാവൽ. (ശാസ്ത്രീയനാമം: Syzygium tamilnadensis). പൊരിയൻ, കൽമോനി

photo
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു നിത്യഹരിതവൃക്ഷമാണ് കല്ലുഞാവൽ. (ശാസ്ത്രീയനാമം: Syzygium tamilnadensis). പൊരിയൻ, കൽമോനി എന്നീ പേരുകളുമുണ്ട്. Sea Apple എന്നും അറിയപ്പെടുന്നു.15 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്ററിലധികം ഉയരമുള്ള മലകളിലെ നനവാർന്ന നിത്യഹരിതവനങ്ങളിലും മിതോഷ്ണമേഖലാവനങ്ങളിലും ചതുപ്പുകളിലും വളരും. 

photoതവിട്ടുനിറമുഌഅ തൊലി ചെറിയതകിടുകളായി പൊഴിഞ്ഞുപോകും. പൂവിന് ഇളംചുവപ്പുകലർന്ന വെള്ളനിറമാണ്. കുരങ്ങന്മാർക്കും വവ്വാലുകൾക്കും പ്രിയമുള്ള പഴങ്ങൾ. വിത്തുവിതരണം ചെയ്യുന്നതും അവർ തന്നെ. പലമരവുമായി ഈ മരം മാറിപ്പോകാറുണ്ട് . സിംഗപ്പൂരിൽ എല്ലായിടത്തും പാതയോരങ്ങളിൽ ഈ മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്.

കല്യാണസൗഗന്ധികം, വൈറ്റ് ബട്ടർഫ്ലൈ, ഇലപ്പുച്ചെടി

കല്യാണസൗഗന്ധികം എന്ന വാക്കിനർഥം അതിസുഗന്ധമുള്ള പുഷ്പം എന്നാണ്. ഇന്ത്യൻ മണ്ണിൽ തന്നെയാണ് ഈ പൂച്ചെടിയുടെ പിറവി. ഇതിന്റെ പൂവിന് ചിറകുവിടർത്തിയ ചിത്രശലഭത്തോടു സാമ്യമുണ്ട്. അതിനാൽ ഇതിന് വൈറ്റ് ബട്ടർഫ്ലൈ എന്ന പേരുകിട്ടി. ഇലപ്പുച്ചെടി എന്നും പേരുണ്ട്. ഇഞ്ചിയുടെ കുലത്തിൽ പെട്ടതാണ്.

ചുവട്ടിലെ വിത്തുകിഴങ്ങിൽ നിന്നും മുകളിലേക്ക് രണ്ടു മിറ്ററോളം നീളത്തിൽ നാമ്പുനീട്ടി വളരുന്നു. തണ്ടിൽ ഒലിവ് പച്ച നിറമുള്ള അഗ്രം കൂർത്ത ഇലകൾ ഒന്നിനൊന്ന് എതിർദിശയിൽ ക്രമീകരിച്ചിരിക്കുന്നു. പൂക്കാലം വേനൽ പകുതിയോടെ ആരംഭിക്കുന്നു. തണ്ടിന്റെ അഗ്രഭാഗത്ത് സുഗന്ധമുള്ള വെള്ള പൂക്കൾ കൂട്ടമായി വിരിയുന്നു. ഒരു ദിവസത്തെ ആയുസു മാത്രമേ പൂക്കൾക്കുള്ളു. പൂക്കൾ ക്രമേണ കായ്കൾ ആകും; ഉള്ളിൽ നിറയേ ചുവന്ന വിത്തുകൾ കാണും.
ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും കല്യാണസൗഗന്ധികം ലാൻഡ് സ്കേപ്പു ചെടിയായി വളർത്തുന്നുണ്ട്. ക്യൂബയുടെ ദേശീയ പുഷ്പമാണ് കല്യാണസൗഗന്ധികം. അവിടെ ഈ പുഷ്പം വനിതകൾ മുടിയിൽ ചൂടുക പതിവാണ്. തോട്ടത്തിൽ ഒരു കല്യാണസൗഗന്ധികമെങ്കിലും ഇല്ലെങ്കിൽ തങ്ങളുടെ കാർഷികവൃത്തി അപൂർണമെന്ന് ഇവിടുത്തെ കർഷകർ വിശ്വസിക്കുന്നു.
വിടരാത്ത പൂമൊട്ടുകൾ സലാഡ് പച്ചക്കറിപോലെ ഉപയോഗിക്കുന്ന പതിവുണ്ട്. പൂവിൽനിന്നു വേർതിരിക്കുന്ന പരിമളതൈലം അത്തർ നിർമാണത്തിന് ഉപയോഗിക്കുന്നു. കിഴങ്ങിൽനിന്നെടുക്കുന്ന തൈലം വയറുവേദന ശമിപ്പിക്കും; വിരനാശിനിയായും ഉപയോഗിക്കുന്നു. ഇതിന്റെ തണ്ട് പേപ്പർ വ്യവസായത്തിൽ ഉപയോഗിച്ചുവരുന്നു. മഹത്വവും സുഗന്ധവും ഏറെയുണ്ടെങ്കിലും കല്യാണസൗഗന്ധികം ഇന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

Thursday 21 August 2014

കലദി, അതിരാണി, തോട്ടുകാര, തൊടുകാര Malabar melastome, Indian Rhododendron

കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കലദി. മറ്റു വെളിമ്പറമ്പുകളിലും സാധാരണ കാണപ്പെടുന്ന ചെടിയാണിത്. ഇതിന്റെ 

ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു. മലബാറിൽ ഈ ചെടി അറിയപ്പെടുന്നത് അതിരാണി എന്ന പേരിലാണ്. മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടി എന്നാണു് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണു് ഈ പേർ വന്നിരിക്കുന്നത്.

തോട്ടുകാര, തൊടുകാര എന്നീ പേരുകളിലും അറിയുന്നു. ഇതിന്റെ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം വരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇരുണ്ട വായ എന്നാണു്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാട്ടുപഴമാണിത്. ഇംഗ്ലീഷില് Malabar melastome, Indian Rhododendron എന്നൊക്കെയാണ് പേര്. സംസ്കൃതത്തിൽ ഖരപത്രി, ജലശാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

കരുവാളി (ശാസ്ത്രീയനാമം: Cassine glauca), തണ്ണിമരം


5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് Ceylon Tea എന്നറിയപ്പെടുന്ന കരുവാളി. (ശാസ്ത്രീയനാമം: Cassine glauca). ചില പ്രദേശങ്ങളിൽ തണ്ണിമരം എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ മിക്ക വനങ്ങളിലും കാണുന്നു. നനവാർന്ന വനങ്ങളിൽ നല്ല വലിപ്പം വയ്ക്കും. ചാരനിറമുള്ള തൊലി ചതുരാകൃതിയിലുള്ള ചെറിയ കഷണങ്ങളായി അടർന്നുപോവാറുണ്ട്. അർദ്ധഹരിതവൃക്ഷമാണ്. കളിമണ്ണിൽ നന്നായി വളരും. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം. 

വേരിനും തൊലിക്കും ഔഷധഗുണമുണ്ട്. വേരിന്റെ തൊലി അരച്ച് നീരിനു പുരട്ടാം. ഇല പൊടിച്ച് നാസികചൂർണ്ണമായി ഉപയോഗിക്കാം. തടിയിൽ നിന്നും ഒരു നല്ല പശ കിട്ടാറുണ്ട്. ഞൊടിയൻ തേനീച്ചകൾ ഈ മരത്തിന്റെ പോടുകളിൽ കൂടുണ്ടാക്കാറുണ്ട്. താരതമ്യേന വലിയ അടകൾ ഉണ്ടാക്കാൻ കഴിയുന്നതിനാൽ തേൻ ഉൽപ്പാദനവും കൂടുതലായിരിക്കും. കരുവാളിയുടെ കായകൾ തത്തകളും കുയിലുകളും തിന്നാറുണ്ട്. പലമൃഗങ്ങളും ഇവയുടെ ഇലയും കായും ഭക്ഷണമാക്കാറുണ്ട്. തടിയിൽ നിന്നും ജലം പോലുള്ള ഒരു കറ ഊറി വരാറുണ്ട്. വേനലിൽ കാട്ടിലെ മറ്റു മരങ്ങളെല്ലാം ഇൽ പൊഴിച്ച് വരണ്ട് നിൽക്കുമ്പോൾ കരുവാളി നിറയെ പച്ചപ്പോടെയാവും കാണപ്പെടുക

കരിമഞ്ഞൾ (ശാസ്ത്രീയനാമം: Curcuma caesia)



നീല കലർന്ന കറുപ്പുനിറത്തോടുകൂടിയ കിഴങ്ങുള്ള ഒരു ബഹുവർഷകുറ്റിച്ചെടിയാണ് കരിമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma caesia). ഇന്ത്യൻ തദ്ദേശവാസിയായ ഈ ചെടി ഇതിന്റെ കിഴങ്ങിന്റെ ഔഷധഗുണം കാരണം വളരെ സാമ്പത്തികപ്രാധാന്യമുള്ളതാണ്. വംശനാശഭീഷണിയുണ്ട്.

കന്യാവ്, കണ്ണാവ്, കായാവ്, കാശാവ് (ശാസ്ത്രീയനാമം: Memecylon randeriana)


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കന്യാവ്. (ശാസ്ത്രീയനാമം: Memecylon randeriana). കണ്ണാവ്, കായാവ്, കാശാവ് എന്നെല്ലാം പേരുകളുണ്ട്. 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.

കച്ചപ്പട്ട (ശാസ്ത്രീയനാമം: Pittosporum tetraspermum)


8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കച്ചപ്പട്ട. (ശാസ്ത്രീയനാമം: Pittosporum tetraspermum). 1600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. പാമ്പുവിഷത്തിനും ചുമയ്ക്കുമല്ലാം മരുന്നായി ഈ ചെടി ഉപയോഗിക്കാറുണ്ട്.

ഒരുകാൽ ഞൊണ്ടി, നദീകാന്ത (Peristrophe bicalyculata)


Peristrophe bicalyculata
60-180 സെന്റീമീറ്റർ ഉയരം വയ്ക്കുന്ന ഒരുകാൽ ഞൊണ്ടി എന്ന സസ്യം ഇന്ത്യ, അഫ്ഘാനിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അണുനാശക ശക്തിയുള്ള അപൂർവ സസ്യങ്ങളിൽ ഒന്നാണ് ഇത്. പാമ്പ് വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു.അസ്ഥി ക്ഷതത്തിനും ചുമ, പനി, ജലദോഷം എന്നിവയ്ക്ക് പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു. ചെവി, കണ്ണ് ഇവയ്ക്കുള്ള ചില അസുഖങ്ങൾക്കു പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു.

ഒരിലത്താമര (ശാസ്ത്രീയനാമം: Hybanthus enneaspermus)


60 സെന്റീമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് ഒരിലത്താമര. (ശാസ്ത്രീയനാമം: Hybanthus enneaspermus). ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടിയുടെ പഴം തേൾ കടിച്ചാൽ മരുന്നായി ഉപയോഗിക്കാറുണ്ട്.കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.

ഒടുക്ക്, ഒടുവൻ (ശാസ്ത്രീയനാമം: Cleistanthus collinus - ക്ലൈസ്റ്റാന്തസ് കോളിനസ്)


മഴ കുറവുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെറുമരമാണ് ഒടുക്ക് (ശാസ്ത്രീയനാമം: Cleistanthus collinus - ക്ലൈസ്റ്റാന്തസ് കോളിനസ്) വനാന്തർഭാഗങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഒടുവൻ എന്ന പേരിലും മരം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഇലകൊഴിയും വനങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.
ചെങ്കല്ലുള്ള പ്രദേശങ്ങളിൽ ഒടുക്ക് നന്നായി വളരുന്നു. വരൾച്ച സഹിക്കാൻ ശേഷിയുള്ളവയാണ് ഈ ഇനം വൃക്ഷങ്ങൾ. 

ഇവയുടെ പുറംതൊലിക്ക് കട്ടിയുണ്ട്. തൊലിയുടെ ഛേദതലം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയും ഉണ്ട്. ഏപ്രിൽ - മേയ് മാസത്തിലാണ് ഒടുക്ക് പുഷ്പിക്കുന്നത്. പൂക്കളിൽ ആൺ-പെൺ പൂക്കൾ പ്രത്യേകമായുണ്ട്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. 5 മുതൽ 6 വരെ ദളങ്ങൾ ഉണ്ട്. അത്രയും കേസരങ്ങളും കർണ്ണങ്ങളും കാണപ്പെടുന്നു. വനത്തിൽ സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നു. കാതലും വെള്ളയും ഉള്ള തടിക്ക് ഇരുണ്ട കറുപ്പു നിറമാണ്. കാതലിനു ഭാരമുണ്ടെങ്കിലും കടുപ്പവും ഭാരവും കുറവാണ്. ഇലയും കായും തടിയും എല്ലാം വിഷമയമാണ്.

ഒടിയമടന്ത (ശാസ്ത്രീയനാമം: Ecbolium linneanum)


Blue Fox Tail, Blue Justicia എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഒടിയമടന്ത. (ശാസ്ത്രീയനാമം: Ecbolium linneanum). ഇലയ്ക്കും ചെടിക്കും വേരിനും ഔഷധഗുണമുണ്ട്. ഇന്ത്യൻ തദ്ദേശസസ്യമാണ്.

Wednesday 20 August 2014

ഏഴിലംപാല, യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ്‌ ഏഴിലംപാല. (ശാസ്ത്രീയനാമം: Alstonia scholaris). 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.ഇതിന്റെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആണ് ഏഴിലംപാല എന്ന പേർ കിട്ടിയത്. 

ഐതിഹ്യങ്ങളിലും മറ്റും, യക്ഷിയുമായി ഈ പാലയെ ബന്ധിപ്പിക്കാറുണ്ട്. അപ്പോസൈനേസീ (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് ഏഴിലം പാല. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങൾ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക് അനവധി നാമധേയങ്ങൾ ഉണ്ട്. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര് .
ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , തൊലി, മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്.
മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു. അമൃതാരിഷ്ടം, മഹാ തിക്തക ഘൃതം, മഹൽ പഞ്ചഗവ്യ ഘൃതം എന്നിവയിലെ ഒരു ഘടകമാണ്‌. ത്രിദോഷഘ്നമാണ്‌. മലമ്പനിയ്ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം, എന്നാൽ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്‌. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല്‌ ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

എലിച്ചുഴി, എലിച്ചെവിയൻ, കാട്ടുതുവര, തൊവരക്കാരി, മലമുരിങ്ങ


എലിച്ചുഴി, എലിച്ചെവിയൻ, കാട്ടുതുവര, തൊവരക്കാരി, മലമുരിങ്ങ എന്നെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Diospyros buxifolia ) എന്നാണ്. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ വൃക്ഷം പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു.

എരുമനാക്ക് അഥവാ പറോത്ത് (ശാസ്ത്രീയനാമം: Ficus hispida)


കേരളത്തിൽ നനവാർന്ന മലകളിൽ കാണപ്പെടുന്ന ഇടത്തരം മരമാണ് എരുമനാക്ക് അഥവാ പറോത്ത് (ശാസ്ത്രീയനാമം: Ficus hispida). മോറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന എരുമനാക്ക് അപൂർവ്വമായി നാട്ടിൻപ്രദേശങ്ങളിലും കാണപ്പെടുന്നു. യജ്ഞങ്ങളിൽ ഇവ ഉപയോഗിക്കുന്നു. കാട്ടത്തി എന്നും അറിയപ്പെടുന്നു. കാട്ടത്തി എന്നും പാറകം എന്നും പേരുകളുണ്ട്.പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. പശുക്കൾക്ക് ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.

എരച്ചുകെട്ടി (ശാസ്ത്രീയനാമം: Hedyotis articularis)


തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് എരച്ചുകെട്ടി. (ശാസ്ത്രീയനാമം: Hedyotis articularis). 1800 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ അതിരുകളിൽ കാണുന്നു. നീലഗിരി, ആനമല, പഴനി, പാലക്കാട് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)


ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്‌ എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana) മെക്സിക്കോ ആണ്‌ ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപ്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു. 60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ്‌

എണ്ണപ്പന

ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ്‌ എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.

കുറഞ്ഞത് അഞ്ചു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതും ഉയർന്ന താപനില (30-32°സെൽഷ്യസ്) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വർഷത്തിൽ ഇരുനൂറോ അതിലതികമോ സെൻറിമീറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും എണ്ണപ്പന വളർത്താം. രണ്ടു മുതൽ നാല് മാസം വരെ വരൾച്ചയുണ്ടായാലും ചെറുത്തുനിൽക്കാൻ ഈ വിളയ്ക്കു കഴിയും. പൂർണ വളർച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കൽ മണ്ണും മണൽ പ്രദേശങ്ങളും യോജിക്കില്ല.

നട്ട്, മൂന്നര-നാല് വർഷത്തിനുശേഷം ആദ്യ വിളവെടുപ്പ്‌ നടത്താം. പാകമായ പഴങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങുന്നത് വിളവെടുപ്പിന് സമയമായി എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ വിളഞ്ഞുപോയ കായ്കളിൽ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവും ഗുണവും കുറയും. ചെറിയ മരങ്ങളിൽ നിന്നും ഉളികൊണ്ട് കുലയുടെ കട മുറിച്ച് കുല വലിച്ചെടുക്കുന്നതാണ് പതിവ്‌. കുറേകൂടി ഉയരം വെയ്ക്കുമ്പോൾ (10 വർഷം മുതൽ) അരിവാൾത്തോട്ടി ഉപയോഗിച്ചാണ് കുല വെട്ടുന്നത്. എന്നാൽ വളരെ ഉയരത്തിലുള്ള പനയിൽ കയറി കുല വെട്ടിയെടുക്കേണ്ടി വരും.

ഊർപണം, ഊർപം, വട്ടൂർപം, ഊർപൻ, ഉത്തിരം


പാഴ്പ്രദേശങ്ങളിലും പാതയോരത്തും കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഊർപണം. Malvaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Urena lobata എന്നാണ്. Caeser Weed Aramina എന്നെല്ലാം പേരുകളുള്ള ഇതിനെ ഊർപം, വട്ടൂർപം, ഊർപൻ, ഉത്തിരം എന്നിങ്ങനെ മലയാളത്തിൽ പ്രാദേശികമായും അറിയപ്പെടുന്നു.ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഊർപണം. ശാഖകളായി വളരുന്ന ഇതിന്റെ അണ്ഡാകൃതിയിലുള്ള ഇലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമായിരിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ളതും പുറമേ പശിമയുള്ള രോമാവൃതമായ കായ്കളിൽ വിത്ത് കാണപ്പെടുന്നു.

ഉറുമാംകായ (ശാസ്ത്രീയനാമം: Schefflera stellata)


തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് ഉറുമാംകായ. (ശാസ്ത്രീയനാമം: Schefflera stellata). 2000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരത്താണ് കണ്ടുവരുന്നത്. ഈ ചെടിയിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കാറുണ്ട്.

ഉപ്പിളിയൻ (ശാസ്ത്രീയനാമം: Asystasia dalzelliana)


കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒരു മീറ്റർ വരെ പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണ് ഉപ്പിളിയൻ. (ശാസ്ത്രീയനാമം: Asystasia dalzelliana). നാട്ടുവൈദ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ചെടി പണ്ട് ഉപ്പു ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നു. മാലിന്യമുള്ള ഉപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട ശേഷം ഉപ്പിളിയന്റെ തണ്ട് ചതച്ച് ചേർത്ത് വീണ്ടും തിളപ്പിക്കുന്നു. കുറെക്കഴിയുമ്പോൾ മാലിന്യങ്ങളും ചെടിയുടേ ഭാഗങ്ങളും പതഞ്ഞ് മുകളിലെത്തുന്നു. ഇത് മാറ്റുമ്പോൾ ശുദ്ധമായ ഉപ്പുജലം ലഭിക്കുന്നു.

ഉന്നം അഥവാ ചടച്ചി (ശാസ്ത്രീയനാമം: Grewia tiliifolia - ഗ്രൂവിയ ടീലിഫോളിയ)


കേരളത്തിൽ കാണപ്പെടുന്ന ഒരിനം ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷമാണ് ഉന്നം അഥവാ ചടച്ചി (ശാസ്ത്രീയനാമം: Grewia tiliifolia - ഗ്രൂവിയ ടീലിഫോളിയ). ടീലിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം തേക്കിന്റെ അപരനാണ്. ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചടച്ചി എന്നും തെക്കൻ കേരളത്തിൽ ഉന്നം എന്നും അറിയപ്പെടുന്നു. കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും അപൂർവ്വമായി മാത്രം അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്നു.

ഏകദേശം 13 മുതൽ 19 മീറ്റർ വരെയാണ് സാധാരണയായി ഇവയുടെ ഉയരം. ഏകാന്തരമായ ഇലകൾ 8-15 സെന്റീമീറ്റർ നീളത്തിലും 3-7 സെന്റീമീറ്റർ വീതിയിലും കാണപ്പെടുന്നു. മരത്തിന്റെ പുറംതൊലി ഇരുണ്ട തവിട്ടു നിറത്തിൽ കാണുന്നു. ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ് പുഷ്പിക്കുന്നത്. ദ്വിലിംഗമായ പൂക്കൾക്ക് മഞ്ഞ നിറമാണുള്ളത്. 

അഞ്ചു ദളങ്ങളുള്ള പൂക്കൾക്ക് അത്രതന്നെ ബാഹ്യദളങ്ങളും കണുന്നു. പൂക്കളിൽ അനവധി കേസരങ്ങളുണ്ട്. ഇവ സ്വതന്ത്രങ്ങളായി നിൽക്കുന്നു. അണ്ഡാശയം ഉയർന്നു നിൽക്കുന്നവയാണ്. ഇവയുടെ ഫലത്തിലെ കായകൾക്ക് നേർമയുള്ള വെള്ള നിറമാണ്. ഇവ മൂപ്പെത്തുമ്പോൾ ചുവപ്പു കലർന്ന കറുപ്പു നിറമാകുന്നു. ഇവ സ്വാഭാവികമായി പുനരുത്ഭവം നടക്കുന്നു. തടി വളരെ ഈടും ഉറപ്പും ബലവും ഉള്ളവയാണ്. തടിയുടെ നിറം തേക്കിനു വളരെ സമമാണ്. ഫർണിച്ചറുകൾക്കും വീടുനിർമ്മാണത്തിനും തടി ഉപയോഗയോഗ്യമാണ്. നാട്ടിൻപുറങ്ങളിൽ മരം വിരളമാണ്. മരത്തിന്റെ തൊലിക്ക് ഔഷധഗുണമുണ്ട്. തൊലിയുടെ ചാറിൽ ചാമമാവ് ചേർത്ത് കഴിക്കുന്നത് അർശ്ശസിനു പ്രതിവിധിയാണ്. കായ ഭക്ഷ്യയോഗ്യമാണ്.

ഉത്കണ്ടകം (ശാസ്ത്രീയ നാമം: Echinops echinatus)


ഒരു ഔഷധസസ്യയിനമാണ് ഉത്കണ്ടകം (ശാസ്ത്രീയ നാമം: Echinops echinatus). സംസ്കൃതത്തിൽ ഉത്കണ്ടകം, കണ്ടഫല: എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Indian Globe Thistle എന്നും പറയുന്നു. കേരളത്തിൽ മറയൂരിൽ തമിഴ്നാടിനോടു ചേർന്നു വനത്തിൽ കാണുന്നു. അര മീറ്റർ ഉയരം വരെ വരും. പൂങ്കുല ഗോളാകൃതിയിലാണ്. പ്രസവ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. ലൈംഗികശേഷി കൂട്ടുന്നു. കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു.

ഉണ്ടാപ്പയിൻ (ശാസ്ത്രീയനാമം: Gymnacranthera canarica).


പശ്ചിമഘട്ടത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിൽ കാണപ്പെടുന്ന ഒരിനം വലിയ മരമാണ് ഉണ്ടാപ്പയിൻ. (ശാസ്ത്രീയനാമം: Gymnacranthera canarica). 25 മീറ്റർ വരെ ഉയരം വയ്ക്കും. പശ്ചിമഘട്ടതദ്ദേശസസ്യമാണ്. വംശനാശഭീഷണിയുണ്ട്. വിത്തിൽ ഭാരത്തിന്റെ പകുതിയോളം കൊഴുപ്പാണ്. കൈകൊണ്ടുപിഴിഞ്ഞ് ഇതു ശേഖരിക്കാം. ഗിരിവർഗ്ഗക്കാർ ഈ കൊഴുപ്പ് മുളങ്കുറ്റിയിൽ ശേഖരിച്ചു കത്തിച്ചു വിളക്കായി ഉപയോഗിക്കാറുണ്ട്. ഈടും ഉറപ്പും ബലവും കുറഞ്ഞ തടിക്ക് മങ്ങിയ തവിട്ടുനിറമാണ്.

ഉകമരം (ശാസ്ത്രീയ നാമം: Salvadora persica)


ഒരു ഔഷധസസ്യയിനമാണ് ഉകമരം. ശാസ്ത്രീയ നാമം: Salvadora persica. ഇംഗ്ലീഷിൽ Tooth-brush tree എന്നും സംസ്കൃതത്തിൽ പീലു, ഗൌരി, മഹാഫല എന്നും അറിയപ്പെടുന്നു. Salvadora persica, salvadora oleides എന്നീ രണ്ടു് ഇനങ്ങളുണ്ട്. കുറ്റിച്ചെടിയോ ചെറിയ മരമോ ആയി വളരുന്നു. തൊലിക്ക് അല്പം പച്ചയും വെളുപ്പും കലർന്ന ചാരനിറം. തൊലി ആർത്തവ രോഗത്തിനെ എതിരെ ഉപയോഗിക്കാം. കായ് വാജീകരണമാണ്.

ഈന്തപ്പന Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്നു (ശാസ്ത്രനാമം Phoenix dactylifera )


മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. സ്വാദിഷ്ടവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്‌. 

15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു. 
അറബ്‌ നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്‌. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്‌. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന‍ കൃഷിചെയ്യുന്നുണ്ട്.

ഈന്തപ്പഴങ്ങൾ കുലകളായാണ്‌ കാണപ്പെടുന്നത്‌. ഒരു കുലയ്ക്ക്‌ അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, കടും ചുവപ്പ്‌ തുടങ്ങിയ വർണ്ണങ്ങളിലാണ്‌ ഈന്തപ്പഴങ്ങൾ കാണപ്പെടുന്നത്‌. പൂക്കുലകളുടെ തണ്ടുകൾ ഇലകൾകിടയിൽനിന്നുമാണ്‌ പുറപ്പെടുന്നത്‌, പഴങ്ങൾ പാകമാവുന്നതോടെ അവ നീണ്ട്‌ പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനിൽക്കുന്ന ഈന്തപ്പനകൾ മനോഹരമായ ഒരു കാഴ്ചയാണ്‌.



ആൺ-പെൺ പൂവുകൾ വെവ്വേറെ പനകളിലാണ്‌ ഉണ്ടാകുന്നത്‌ - അതിനാൽ ആൺപനയും പെൺപനയും ഉണ്ട്‌. കൃഷിത്തോട്ടങ്ങളിലും മറ്റും പെൺപനകളാണ്‌ കൂടുതലായും നട്ടുവളർത്തുന്നത്‌. ഈന്തപ്പന പൂക്കുന്ന സീസണിൽ കൃത്രിമ പരാഗണം വഴിയാണ് പൂക്കളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുക. ഒരു പനയുടെ ചുവട്ടിൽനിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും. ഈ കാണ്ഡങ്ങൾ വേർപിരിച്ചു നട്ടാണ്‌ പുതിയ പനകൾ കൃഷിചെയ്യുന്നത്‌. 

വിത്തുകൾ കിളിർപ്പിച്ചും പനംതൈകൾ വളർത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങൾക്ക്‌ ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആൺ-പെൺ പനകൾ തിരിച്ചറിയുക പ്രായോഗികവുമല്ല. പ്രകൃത്യാ കാണപ്പെടുന്ന പനകൾ കായ്ക്കുന്നതിന്‌ ഏഴുമുതൽ എട്ടുവരെ വർഷങ്ങൾ എടുക്കുമെങ്കിലും, ടിഷ്യു കൾച്ചർ വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന പനകൾ വളരെ ചെറിയപ്രായത്തിൽത്തന്നെ കായ്ച്ചു തുടങ്ങുന്നു.

Friday 15 August 2014

ഇഷദ്ഗൊല, ഈശ്വരഗോള


ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷിൽ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തിൽ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയിൽ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളിൽ കൃഷിചെയ്യുന്നു. ജന്മദേശം പേർഷ്യയാണെന്ന് കരുതുന്നു.

ആൻഡമാൻ റെഡ്‌വുഡ്, ഈസ്റ്റ് ഇന്ത്യൻ മഹാഗണി


East Indian mahogany
ഇന്ത്യയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ് ആൻഡമാൻ റെഡ്‌വുഡ്, ഈസ്റ്റ് ഇന്ത്യൻ മഹാഗണി എന്നെല്ലാം അറിയപ്പെടുന്ന ആൻഡമാൻ പഡോക് (Andaman padauk). (ശാസ്ത്രീയനാമം: Pterocarpus dalbergioides‌). 
ആൻഡമാൻ പഡോക്കിന്റെ വിത്ത്












40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പ്രധാനമായും ഫർണിച്ചർ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും ത്വഗ്‌രോഗങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കാറുണ്ട്. ആൻഡമാൻ ദ്വീപുകളിൽ ധാരാളമായി മുറിച്ചുമാറ്റുന്നതിനാൽ വംശനാശഭീഷണിയുണ്ട്.

ആറ്റുദർഭ (ശാസ്ത്രനാമം: ഡെസ്മോസ്റ്റാക്കിയ ബൈപിന്നേറ്റ Desmostachya bipinnata)


ഗ്രാമിനേ സസ്യകുടുംബത്തില്പെട്ട ഒരിനം പുല്ല്. ശാസ്ത്രനാമം: ഡെസ്മോസ്റ്റാക്കിയ ബൈപിന്നേറ്റ (Desmostachya bipinnata). ആറ്റുതീരങ്ങളിൽ ധാരാളമായി കാണപ്പെടുന്നതിനാലും ദർഭപ്പുല്ലിനോടു സാമ്യമുള്ള ഇലകളുള്ളതിനാലുമാണ് ഇതിന് ആറ്റുദർഭ എന്ന പേരുണ്ടായിട്ടുള്ളത്. ഒന്നു മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ ഏകവർഷികളാണ്. പൂങ്കുലകൾ വെളുത്തനിറത്തോടുകൂടിയതും കുതിരവാലിന്റെ ആകൃതിയുള്ളവയുമാണ്. പൂന്തണ്ടുകൾ നീണ്ടതാണ്. 
അരികൾ ചെറുതും ചുവന്ന നിറത്തോടുകൂടിയതും ആയിരിക്കും. ആറ്റുദർഭ് പുരമേയാനും പായുണ്ടാക്കാനും കന്നുകാലികളെ തീറ്റുന്നതിനും ഉപയോഗിക്കപ്പെടുന്നു. ഇതൊരു ഔഷധച്ചെടികൂടിയാണ്. ശ്രമം, ശോഷം, അരോചകം, ആമദോഷം, രക്തപിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ശുക്ലവൃദ്ധിക്കും നന്നെന്ന് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു.

ആനെക്കാട്ടിമരം, വള്ളിച്ചടച്ചി (ശാസ്ത്രീയനാമം: Grewia laevigata)


കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇടത്തരം വൃക്ഷമാണ് ആനെക്കാട്ടിമരം (ശാസ്ത്രീയനാമം: Grewia laevigata). വള്ളിച്ചടച്ചി എന്നും അറിയപ്പെടുന്നു. ടീലിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ബർമ്മ, ശ്രീലങ്ക, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

 മിതമായ കാലവസ്ഥയിൽ വളരുന്ന ആനെക്കൊട്ടിമരം 7 മുതൽ 14 മീറ്റർ വരെ ഉയരം വയ്ക്കുന്നു. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകളിലെ സിരകൾ തെളിഞ്ഞു കാണുന്നു. വേനലിലാണ് സസ്യം പുഷ്പിക്കുന്നത്. ദ്വിലിംഗമായ പൂക്കൾക്ക് മഞ്ഞ നിറമാണ്. അഞ്ചു വീതം ദളങ്ങളും ബാഹ്യദളങ്ങളും ഉണ്ട്. പൂവിൽ നിരവധി കേസരങ്ങളുണ്ട്. മഴക്കാലത്തിനു മുൻപായി തന്നെ ഫലങ്ങൾ മൂപ്പെത്തുന്നു. കായ്ക്കൾ ഉരുണ്ട രൂപമാണ്. വിത്തിനു ജീവനക്ഷമത കുറവാണെങ്കിലും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. തടിക്ക് ഈടും ബലവുമില്ലാത്തതിനാൽ ഫർണിച്ചർ, കെട്ടിടനിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്നില്ല. മരത്തിന്റെ ഇലകൾ ഔഷധമായി ഉപയോഗിക്കുന്നു.

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി


ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്‌. ഇതിന്റെ ശാസ്ത്രീയനാമം Passiflora leschenaultii എന്നാണ്‌. ഇത് Passifloraceae സസകുടുംബത്തിലുൾപ്പെടുന്നു. ഇതിന്‌ മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്‌.

അടയ്ക്കാമണിയൻ


സംസ്കൃതത്തിൽ ഹപുഷാ എന്നു വിളിക്കുന്ന ഈ പേരിലറിയപ്പെടുന്ന സസ്യമാണ്‌ അടയ്ക്കാമണിയൻ. ഈ സസ്യം പലയിടത്തും പലരീതിയിൽ അറിയപ്പെടുന്നു‌. കേരളത്തിൽ Indian globe flowers എന്ന് ആംഗലേയ നാമമുള്ള സ്ഫീറന്തുസ് ഇൻഡിക്കസ് എന്ന ചെടിയാണ്‌ ഈ പേരിൽ വ്യവഹരിച്ചു വരുന്നത്. വടക്കേ ഇന്ത്യയിൽ ക്രുപ്രസേസി കുടുംബത്തിൽ പെട്ട ജൂണിപെറസ് കമ്യൂണിസ് എന്ന വൃക്ഷമാണ്‌ ഈപേരിൽ അറിയപ്പെടുന്നത്.

Monday 11 August 2014

സുന്ദരി ആമ്പൽ (Red water lily) ,ചുവന്ന ആമ്പൽ, ചുവന്ന പൂത്താലി



ആമ്പലുകളിലെ ഒരു വിഭാഗമാണ്‌ സുന്ദരി ആമ്പൽ (Red water lily). ചുവന്ന ആമ്പൽ, ചുവന്ന പൂത്താലി എന്നീ പേരുകളിലും അറിയപ്പെടുന്നു. വെള്ള ആമ്പലിനെ (Nymphaea pubescens) അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്. മനോഹരമായ ചുവന്ന പൂക്കൾ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു.


 പൂക്കൾക്ക് എട്ടു മുതൽ ഇരുപത്തിമൂന്നു സെൻറീ മീറ്റർ വരെ വ്യാസമുണ്ടാകും. ഉദ്യാനസസ്യമായി നട്ടുവളർത്തുവാൻ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീർത്തടങ്ങൾ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.

മലബാർ റൊട്ടാല



(ശാസ്ത്രീയനാമം: Rotala malabarica).
കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്. 
 മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

പിസ്ടിയ (ശാസ്ത്ര നാമം: പിസ്ടിയ സ്ട്രാടിഓട്സ് Pistia stratiotes)


ശുദ്ധജലത്തിൽ വളരുന്ന ഒരു ജല സസ്യമാണ് പിസ്ടിയ. ശാസ്ത്ര നാമം: പിസ്ടിയ സ്ട്രാടിഓട്സ് (Pistia stratiotes). ആഫ്രിക്കയിലെ നൈൽ നദിയിലും വിക്ടോറിയ തടകത്തിലുമാണ് ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് . ഉഷ്ണ, സമശീതോഷ്ണ മേഖലകളിലെ ജലാശയങ്ങളിൽ ഇന്ന് ഇവ പരക്കെ കാണപ്പെടുന്നു.

ഘനമുള്ള മൃദുവായ ഇളംപച്ച ഇലകൾ, റോസപ്പൂവ് പോലെ അടുക്കി (rosette appearance) ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. ഇലകളിലും വേരിലും ഉള്ള വായു അറകളുടെ സഹായത്താലാണ് ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഈ ചെടിയുടെ ഇലകൾക്ക് 14 സെ.മീ. വരെ വലിപ്പമുണ്ടാവും. അമ്മ ചെടിയിൽനിന്നും തണ്ടുകൾ ഉണ്ടായി അതിലാണ് അടുത്ത തലമുറ ഉണ്ടാകുന്നത്. ഇലകളുടെ ഇടയിൽ ചെറിയ പൂക്കൾ ഉണ്ടെങ്കിലും വിത്തുകൾ കാണാറില്ല.
പെട്ടന്ന് വളർന്നു കള പോലെ വ്യാപിക്കുന്ന ഇവ ജല ഗതാഗതത്തിന് തടസമാകാറുണ്ട്. പടർന്നു വ്യാപിച്ച് സൂര്യ പ്രകാശത്തിനെ തടയുകയും, വായുവും ജലവുമായുള്ള സമ്പർക്കത്തിന് തടസ്സമുണ്ടാക്കി മത്സ്യമുൾപ്പെടെയുള്ള മറ്റു ജീവജാലങ്ങളെ നശിപ്പിക്കാറുണ്ട്.

ബ്രൂഗിയ മലയി (Brugiya malayi) ഇനം മന്ത് (Lymphatic Filariasis) പരത്തുന്ന മാൻസോണിയ (Mansonia) ജനുസിൽപ്പെട്ട കൊതുകുകളുടെ ജീവചക്രം സാധ്യമാകണമെങ്കിൽ പിസ്ടിയ, കുളവാഴ (Eichornia), ആഫ്രിക്കൻ പായൽ (Salvinia) എന്നീ ജല സസ്യങ്ങൾ എതിന്റെയെങ്കിലും സാന്നിധ്യമില്ലാതെ പറ്റില്ല. പിസ്ടിയ ജല സസ്യത്തിന്റെ ഇലയുടെ അടിയിൽ ആണ് മാൻസോണിയ കൊതുകുകൾ മുട്ടയിടുന്നത് 24 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ വെള്ളത്തിൽ പതിക്കുന്നു. ഈ ലാർവയുടെ ശ്വസന നാളത്തിന്റെ മൂർച്ചയുള്ള പല്ല് പോലെയുള്ള (serrated ) അഗ്രം വേരിൽ കുത്തിക്കയറ്റി ഇവ ശ്വസനം സാധ്യമാക്കുന്നു. പ്യുപ്പയും സമാധി ദശ) ഇതേപോലെ ശ്വസിക്കുന്നു.മുട്ടയിൽ നിന്നും കൊതുകുണ്ടാകാൻ കുറഞ്ഞത്‌ 7 ദിവസമെങ്കിലും വേണം.

ഇവയെ വാരി മാറ്റുകയാണ് ഏറ്റവും നല്ല മാർഗം. കള നാശിനികൾ ലഭ്യമാണ്. പിസ്ടിയ ഇലകൾ ഭക്ഷിക്കുന്ന വീവിൽ (Weevil ), നിയോഹൈഡ്രോമസ് (neohydromus) എന്നീ കീടങ്ങളെയും, സ്പോടോപ്ടെര (Spodoptera ) എന്നാ നിശാശലഭത്തെയും ഉപയിഗിച്ചുള്ള ജീവനിയന്ത്രണം (Biological control ) സാധ്യമാണ്.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്